Health News

റൊബോട്ടിക് ശസ്ത്രക്രിയ: സർക്കാർ മേഖലയിൽ ആദ്യം

തിരുവനനന്തപുരം:സങ്കീർണമായ ശസ്ത്രക്രിയകൾ അതീവ സൂഷ്മതയോടെ ചെയ്യാൻ കഴിയുന്ന റൊബോട്ടിക് ശസ്ത്രക്രിയ തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തന സജ്ജമായി. താക്കോൽ ദ്വാര ശസ്ത്രക്രിയയേക്കാൾ ചെറിയ മുറിവായതിനാൽ വേദന കുറയും. വൃക്ക, മൂത്രസഞ്ചി, ആമാശയം, വായ, കഴുത്ത് എന്നിവിടങ്ങളിൽ ഫലപ്രദമായി ശസ്ത്രക്രിയ നടത്താം. കൈകൾക്ക് എത്താൻ കഴിയാത്ത ഭാഗങ്ങളിലും അനായാസമെത്താൻ റൊബോട്ടിക് ശസ്ത്രക്രിയക്ക് കഴിയും.കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ വ്യക്തമായ ത്രീഡി കാഴ്ചകളാണ് റൊബോട്ട് സർജന് നൽകുന്നതു്. ജനുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആർസിസയിൽ ശസ്ത്രക്രിയ യൂണിറ്റ് ഉദ്ഘാടനം ചെയ്യും.Read More

News

അടൽ സേതു-കടൽപ്പാലം ഉദ്ഘാടനം ചെയ്തു

മുംബൈ:ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽപ്പാലമായ അടൽസേതു പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 17,840 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പാലം 16.5 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമാണ്.ഉദ്ഘാടന ശേഷം പ്രധാനമന്ത്രി പാലത്തിൽ യാത്ര ചെയ്ത് നവി മുംബൈയിലെത്തി. സെൻട്രൽ മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കുള്ള സമയം രണ്ടു മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും. ഒരു വശത്തേയ്ക്ക് 250 രൂപയും ഇരു വശത്തേക്കും 375 രൂപയുമാണ് ടോൾ നിരക്ക്. ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലങ്ങളിൽ […]Read More

News

അഗസ്ത്യാർകൂടം ട്രക്കിങ്: രജിസ്ട്രേഷൻ ആരംഭിച്ചു.

തിരുവനന്തപുരം:അസ്ത്യാർകൂടം സീസൺ ട്രക്കിങ് രജിസ്ട്രേഷൻ ആരംഭച്ചു. ശനിയാഴ്ച രാവിലെ 11 മണി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. ഈ വർഷത്തെ ട്രക്കിങ് ജനുവരി 24 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് ട്രക്കിങ് അനുവദിച്ചിട്ടുള്ളത്. ഓരോ ദിവസവും 70 പേർക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ. ഇത്തവണ കർശന വ്യവസ്ഥകളാണ് വനം വകപ്പ് ഏർപ്പെടുത്തിയിട്ടുള്ളതു്. വെബ്സൈറ്റ്:www.forest.kerala.in.രജിസ്ട്രേഷൻ ലിങ്ക്:serviceonline.gov.in/trekking.Read More

News

ഒഡെപെക് വഴി വിദേശ പഠനത്തിനും തൊഴിലിനും അവസരം

തിരുവനന്തപുരം:കേരളത്തിലെ വിദ്യാർഥികൾക്ക് പഠനത്തിനും തൊഴിലിനുമുള്ള അവസരം ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് പ്രമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ് (ODEPC) എന്ന സർക്കാർ ഉടമസ്ഥതയിലുളള തൊഴിൽ വകുപ്പ് സ്ഥാപനം അവസരം ഒരുക്കുന്നു. ജനുവരി 19 ന് 38 നഴ്സുമാർ ഒഡെപെക് വഴി ബെൽജിയത്തിലേക്ക് പറക്കുന്നു. ബെൽജിയത്തിലേക്ക് പോകുന്ന മൂന്നാമത്തെ ബാച്ചാണ് ഇത്. വിദേശ പഠനത്തിന് തെരഞ്ഞെടുക്കാവുന്ന മികച്ച രാജ്യങ്ങൾ, ചുരുങ്ങിയ ചെലവിൽ പഠിക്കാൻ പറ്റുന്ന രാജ്യങ്ങൾ, വേണ്ട യോഗ്യത എന്നിവയെക്കുറിച്ചുള്ള മാർഗനിർദ്ദേശവും ഒഡെപെക് വഴി ലഭിക്കും. വിദേശഭാഷാ പരിശീലന കേന്ദ്രം റാന്നിയിൽ […]Read More

News

പ്രാണപ്രതിഷ്ഠ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യം :ശശി തരൂർ.

സുൽത്താൻ ബത്തേരി :അയോദ്ധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായതിനാൽ അതിൽ കോൺഗ്രസ്‌ പങ്കെടുക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ശശി തരൂർ എം പി അഭിപ്രായപ്പെട്ടു.രാമ ക്ഷേത്രത്തിന്റെ പേരിൽ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.താളൂരിൽ നീലഗിരി കോളേജിന്റെ എജു സമ്മിറ്റിൽ പങ്കെടുക്കവേ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശശി തരൂർ.പുരോഹിതർക്ക് പകരം പ്രധാന മന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്.ധാരാളം ഹിന്ദു വിശ്വാസികൾ കോൺഗ്രസ്സിലുണ്ട്. ക്ഷേത്രത്തിൽ പോകുന്നത് ആരാധന നടത്താനാണെന്നും രാഷ്ട്രീയം കളിക്കാനല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ക്ഷേത്രത്തിന്റെ നിർമാണം […]Read More

News

പിഎസ് സി വിജ്ഞാപനം

അസാധാരണ ഗസറ്റ് തീയതി: 15.12.2023അവസാന തീയതി: 17.01.2024കാറ്റഗറി നമ്പർ: 520/ 2023 മുതൽ കാറ്റഗറി നമ്പർ: 565/ 2023 വരെ .അപേക്ഷ ഓൺലൈനിലൂടെ മാത്രം. പ്രായം 01.01.24 അടിസ്ഥാനപ്പെടുത്തി.അപേക്ഷ അയയ്ക്കേണ്ട മേൽ വിലാസം www.keralapsc.gov.in. ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ് കേരള സർവകലാശാല കൊമേഴ്സ് പഠന വിഭാഗത്തിൽ ICSSR ഫണ്ടിങ് പ്രോജക്ടിലേക്ക് മൂന്ന് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരുടെ താൽക്കാലിക ഒഴിവുണ്ട്. കാലാവധി ആറ് മാസം. പ്രായപരിധി 35 വയസ്. പ്രതിമാസ വേതനം 15,000 രൂപ.അപേക്ഷ ജനവരി 19 ന് മുമ്പ് […]Read More

News Sports

ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം

മൊഹാലി:മൊഹാലിയിൽ നടന്ന ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ അനായസം തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 17. 3 ഓവറിൽ 6 വിക്കറ്റിന് ഇന്ത്യ ജയം നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യമെ റണ്ണൗട്ടായി. 12 പന്തിൽ 23 റണ്ണെടുത്ത ശുഭ്മാൻ ഗില്ലും 22 പന്തിൽ 26 റണ്ണെടുത്ത തിലക് വർമ്മയും കളിക്കളത്തിൽ നിറഞ്ഞു നിന്നു .രണ്ട് വിക്കറ്റെടുത്ത സ്പിന്നർ അക്സർ പട്ടേലാണ് അഫ്ഗാനെ […]Read More

News

നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ 25 വരെ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കുള്ള മോഡ് 2 വിഭാഗത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 25 വരെ നീട്ടി. വിവരങ്ങൾക്ക്:www.kshec.kerala.gov.inRead More

Uncategorized

അച്ഛനമ്മമാരെ ബോധവൽക്കരിക്കണം: ഡെൽഹി ഹൈക്കോടതി

ന്യൂഡൽഹി:ആൺകുഞ്ഞ് ഉണ്ടാകാത്തതിന് ഉത്തരവാദി മരുമകളല്ലെന്ന് അച്ഛനമ്മമാരെ ബോധവൽക്കരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. പുരുഷന്റെ ക്രോമോസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണ്ണയിക്കുന്നതെന്ന വസ്തുത എല്ലാവരേയും ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. സ്ത്രീധനം തുല്യതയ്ക്കും സമത്വത്തിനും വിരുദ്ധമാണ്. പെൺകുട്ടികൾ ഭർതൃവീട്ടിൽ പീഡനത്തിരയാകുന്നതു് അങ്ങേയറ്റം വേദനാജനകമാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ പറഞ്ഞു. സ്ത്രീധനത്തിന്റേയും ആൺകുഞ്ഞ് പിറക്കാത്തതിന്റേയും പേരിലുള്ള പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവിന് ജാമ്യം നിക്ഷേധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണംRead More

Travancore Noble News