News

കടൽകൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന

മൊഗഡിഷു:സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ‘എംവി ലീല നോർ ഫോക്ക് ‘ ചരക്കുകപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യാ ക്കാരുൾപ്പെടെയുള്ള 21 ജിവനക്കാരും മോചിതരായി. കപ്പലുകളുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന ബ്രിട്ടിഷ് സൈനിക സംഘടനയായ യുകെ മാരിടൈം ട്രേഡ് ഒപ്പറേഷൻസാണ് വ്യാഴാഴ്ച കപ്പൽ റാഞ്ചിയ വിവരം റിപ്പോർട്ടു ചെയ്തത്. നാവികസേനയുടെ എലൈറ്റ് കമാൻഡോകളായ മാർക്കോസ് നടത്തിയ ദൗത്യമാണ് കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതു്. കപ്പൽ ഉപേക്ഷിച്ച് പോകാൻ കടൽക്കൊള്ളക്കാർക്ക് മുന്നറിയിപ്പ് കൊടുത്ത ശേഷം കമാൻഡോകൾ കപ്പലിലേക്ക് ഇരച്ചുകയറി; […]Read More

News

ആക്കുളം ചില്ലുപാലം ഫെബ്രുവരിയിൽ ഉദ്ഘാടനം

തിരുവനന്തപുരം:ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ അഡ്വഞ്ചർ പാർക്കിൽ 75 അടി ഉയരത്തിൽ നിർമ്മിക്കുന്ന ചില്ലുപാലം ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമദ് റിയാസ് അറിയിച്ചു.സഞ്ചാരികളെ ത്രസിപ്പിക്കാൻ ചില്ല് പാളി തകരുന്നതു പോലുള്ള ശബ്ദമുണ്ടാക്കും. പാലത്തിലെ ചില്ലിൽ സ്ഥാപിച്ചിട്ടുള്ള എൽഇഡി സ്ക്രീനിന്റെ സഹായത്തോടെയാണ് വിള്ളൽ വീഴുന്ന കാഴ്ച സൃഷ്ടിക്കുന്നത്. മൂന്ന് ഇരുമ്പ് തൂണുകളുടേയും നിർമ്മാണം പൂർത്തിയായി. ടൂറിസ്റ്റ് വില്ലേജിലെ വെള്ളച്ചാട്ടം മുതൽ എയർഫോഴ്സ് മ്യൂസിയംവരെ 75 മീറ്ററാണ് പാലത്തിന്റെ നീളം. ഫെബ്രുവരി 14 വാലൻന്റെയിൽ […]Read More

News

ബംഗ്ലാദേശിൽ നാളെ തെരഞ്ഞെടുപ്പ്

ധാക്ക:ബംഗ്ലാദേശിലെ 299 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. 27 രാഷ്ട്രീയ പാർട്ടികളുടെ 1519 സ്ഥാനാർഥികളും 404 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 42,000 ത്തിലധികം പോളിംഗ് സ്റ്റേഷനുകളിലായി 11.91 കോടി വോട്ടർമാർ നാളെ വോട്ട് രേഖപ്പെടുത്തും. വീട്ടുതടങ്കലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചതിനാൽ ഭരണകക്ഷിയായ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗ് വിജയിക്കുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള മൂന്നു പേരടക്കം നൂറിലധികം വിദേശ നിരീക്ഷകർ […]Read More

Education News

വിദേശ സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിദേശ സ്കോളർഷിപ്പിന് അപേക്ഷിക്കാംവിദേശ സർവകലാശാലകളിൽ ബിരുദ / ബിരുദാനന്തര / പിഎച്ച്ഡി കോഴ്സുകൾ പഠിക്കുന്നവർക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്കോളർഷിപ്പ് നൽകും. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സിഖ്, ബുദ്ധ, ക്രിസ്ത്യൻ, മുസ്ലിം, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ്ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ട് ലഭ്യമാക്കണം. ഫോൺ: 047123020, 2300524.Read More

Sports

കേരളം ജേതാക്കൾ

പോർട്ട് ബ്ളെയർ:ദേശീയ സ്കൂൾ ജൂനിയർ (അണ്ടർ 17 ) ആൺകുട്ടികളുടെ ഫുട്ബോളിൽ കേരളം ജേതാക്കളായി. ഫൈനലിൽ ലക്ഷദ്വീപിനെ 4 ഗോളിന് തോൽപ്പിച്ചു. ഫൈനലിൽ വൈസ് ക്യാപ്റ്റൻ വി അവിനാഷ് 2 ഗോളടിച്ചു. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര എൻഎൻഎംഎച്ച്എസ് എസ് വിദ്യാർഥിയാണ് അവിനാഷ്.ജൂനിയർ പെൺകുട്ടികളുടെ ടീം ക്യാർട്ടറിൽ കേരളം പുറത്തായിരുന്നു.Read More

News

പിഎസ് സി പരീക്ഷ വീണ്ടും എഴുതാൻ അവസരം

തിരുവനന്തപുരം:ഒക്ടോബർ 14, നവംബർ 11, 25, ഡിസംബർ 9 തീയതികളിൽ പിഎസ് സി നടത്തിയ പൊതു പ്രാഥമിക പരീക്ഷ എഴുതാനാകാത്തവർക്ക് മതിയായ കാരണം രേഖകൾ സഹിതം ഹാജരാക്കിയാൽ പരീക്ഷ എഴുതാനുള്ള അനുവാദം ലഭിക്കും.അന്നേ ദിവസം ചികിത്സയിലുള്ളവർ, മറ്റ് പരീക്ഷയുണ്ടായിരുന്നവർ, യാത്ര ചെയ്യാൻ കഴിയാത്ത ഗർഭിണികൾ, സ്വന്തം വിവാഹം തുടങ്ങിയ കാരണങ്ങൾ കൊണ്ട് പരീക്ഷ എഴുതാൻ കഴിയാത്തവർക്കാണ് വ്യക്തമായ രേഖകൾ പിഎസ് സി ജില്ലാ ഓഫീസിൽ നേരിട്ട് അപേക്ഷിച്ചാൽ ജനുവരി 20 ന് നടക്കുന്ന അഞ്ചാം ഘട്ട പരീക്ഷ […]Read More

News തൊഴിൽ വാർത്ത

കായിക താരങ്ങൾക്ക് അവസരംകെഎസ്ഇബി

ആദായ നികുതി വകുപ്പിൽ 291 ഒഴിവ് മുംബൈ ആദായനികുതി വകുപ്പിൽ കായിക താരങ്ങൾക്ക് അവസരം.ആകെ 291 ഒഴിവുണ്ട്. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്, സ്റ്റെനോഗ്രാഫർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, കാന്റീൻ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 19. വിശദ വിവരങ്ങൾക്ക്:www.incometaxmumbai.gov.inRead More

News

വനം പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ്

ന്യൂഡൽഹി:പാരിസ്ഥിതിക അനുമതി ലഭിക്കാതെ തന്നെ വൻകിട പദ്ധതികളുമായി മുന്നോട്ടു പോകാൻ അനുമതി നൽകുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2021 ജൂലൈ, 2022 ജനുവരി മാസങ്ങളിൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകൾ ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാരേതര സംഘടനയായ ‘വനശക്തി ‘ യുടെ ഹർജിയിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന് കോടതി നോട്ടീസ് അയച്ചു. 2017 ൽ പാരിസ്ഥിതിക അനുമതി നേടുന്നതിന് ആറ് മാസത്തെ സാവകാശം കേന്ദ്ര സർക്കാർ […]Read More

News

തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ,ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്.

കോഴിക്കോട് : തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളെന്ന പരമാർശത്തിൽ സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്.കോഴിക്കോട് നടക്കാവ് പോലീസിന്റെതാണ് നടപടി. സാമൂഹ്യ പ്രവർത്തകയും നിസയുടെ അധ്യക്ഷയുമായ വി പി സുഹറ നൽകിയ പരാതിയിന്മേലാണ് കേസ്.മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കൽ,മത വികാരം വൃണപ്പെടുത്തൽ,തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐ പി സി 295എ,298 തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.സ്വകാര്യ ചാനലിലെ ചർച്ചക്കിടയിലാണ് തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ എന്ന വിവാദപരാമർശം ഉമർ ഫൈസി നടത്തിയത്.ഇസ്ലാമിനെയും മുസ്ലിം സ്ത്രീകളെയും […]Read More

News

എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര ടെർമിനലിൽ നിന്ന്

തിരുവനന്തപുരം:എയർ ഇന്ത്യ എക്സ്പ്രസിന്റെ ആഭ്യന്തര സർവീസുകൾ വെള്ളിയാഴ്ച മുതൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിൽ നിന്നായിരിക്കുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. നിലവിൽ അന്താരാഷ്ട്ര ടെർമിനൽ രണ്ടിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് ബംഗളുരു, ചെന്നൈ, കണ്ണൂർ സർവീസ് നടത്തിയിരുന്നത്.മറ്റ് എയർലൈനുകളുടെ സർവീസുകൾ നിലവിലുള്ള സമയത്തിൽ മാറ്റമില്ലാതെ തുടരും.Read More

Travancore Noble News