News

ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണം

തിരുവനന്തപുരം:വാഹനാപകടങ്ങളിൽ ഡ്രൈവർമാർക്ക് 10 വർഷം വരെ തടവും 7 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷൻ വെള്ളിയാഴ്ച പ്രതിഷേധ ദിനമാചരിക്കും. വിവിധ ഫെഡറേഷനുകളുടേയും മോട്ടോർ തൊഴിലാളി യൂണിയനുകളുടേയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ എന്നിവർ പ്രസ്താവിച്ചു. ഒരു ചർച്ചയും കൂടാതെ പ്രതിപക്ഷ എംപി മാരെ പാർലമെന്റിൽ […]Read More

News

ജസ്‌നയുടെ തിരോധാനം :സി ബി ഐ റിപ്പോർട്ട്‌ പുറത്ത്

തിരുവനന്തപുരം : ജസ്‌നയുടെ തിരോധാനവുമായി തീവ്രവാദ സംഘങ്ങൾക്ക് ബന്ധമില്ലെന്ന് സി ബി ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.ജസ്‌നയുടെ പിതാവിനെയും സ്നേഹിതനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അവർ പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങളായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്റർപോളിന്റെ സഹായം തേടിയെങ്കിലും വിദേശ ബന്ധത്തിന്റെ തെളിവുകളൊന്നും കിട്ടിയില്ലെന്നും പറയുന്നു.ജസ്‌നയുടെ സാന്നിധ്യം ഉണ്ടോയെന്ന് അന്വേഷിക്കാൻ 191രാജ്യങ്ങളിൽ നോട്ടീസ് നൽകിയെങ്കിലും അത്തരം റിപ്പോർട്ടുകളും ഫലം കണ്ടില്ല.ഇന്റർപോൾ പുറപ്പെടുവിച്ച യെല്ലോ നോട്ടിസിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ കിട്ടിയാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂവെന്നാണ് സി ബി […]Read More

News

സ്കൂൾ കലോത്സവം കോഴിക്കോട് മുന്നിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോൾ 172 പോയിന്റോടെ കോഴിക്കോടും 167 പോയിന്റുമായി തൃശൂരും മുന്നേറുന്നു. കണ്ണൂര്‍ 165 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. പാലക്കാട് 161, മലപ്പുറം160 പോയിന്റുമായി ആദ്യസ്ഥാനങ്ങളിലുണ്ട്. ഇന്ന് രാവിലെയാണ് കലാമാമാങ്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ മനസുകളില്‍ കലുഷിതമായ മല്‍സരബുദ്ധി വളര്‍ത്തരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചിരുന്നു. പങ്കെടുക്കലാണ് പ്രധാനമെന്നും പോയിന്‍റ് വാങ്ങാനുള്ള ഉപാധിയായി കലയെ കാണുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.Read More

News

രഞ്ജി ട്രോഫി ആലപ്പുഴയിൽ

ആലപ്പുഴ:രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ആദ്യമായി എസ്ഡി കോളേജ് മൈതാനം വേദിയാകും. ഈ സീസണിൽ എലൈറ്റ് ബി ഗ്രൂപ്പിലുള്ള കേരളം നാളെ ഉത്തർപ്രദേശിനെ നേരിടും. നാല് ദിവസത്തെ കളി രാവിലെ 9.30 ന് തുടങ്ങും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലെ മികച്ച മൈതാനങ്ങളിലൊന്നാണ് ആലപ്പുഴ എസ്ഡി കോളേജ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനും കോളേജ് മാനേജ്മെന്റും ചേർന്ന കമ്മിറ്റിക്കാണ് മൈതാനത്തിന്റെ മേൽനോട്ടം.രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യ പരിശീലകൻ എം വെങ്കട്ടരമണ പറഞ്ഞു.Read More

News

ഹില്ലി അക്വ : ഇനി റെയിൽവേ സ്റ്റേഷനിലും

തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം കുപ്പി വെള്ളമായ ‘ഹില്ലി അക്വ ‘ ഇനി മുതൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാകും. ഇത് സംബന്ധിച്ച കരാർ റെയിൽവേയും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും തമ്മിൽ ആറ് മാസത്തേക്കുള്ള കരാറിൽ ഒപ്പിട്ടു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന കുപ്പി വെള്ളത്തിന് 10 രൂപയും റെയിൽവേക്ക് നൽകുന്നത് 15 രൂപയ്ക്കുമായിരിക്കും. ഹില്ലി അക്വ കഴിഞ്ഞ സാമ്പത്തിക വർഷം നാലരക്കോടി രൂപയുടെ വിറ്റുവരവ് നടത്തിയിരുന്നു. ഒരു ലിറ്റർ, അര ലിറ്റർ, രണ്ടു ലിറ്റർ […]Read More

News

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ജനുവരി 15 മുതൽ

തിരുവനന്തപുരം:തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ ഗ്ലോബൾ സയൻസ് ഫെസ്റ്റിവൽ ജനുവരി 15 മുതൽ ആരംഭിക്കും. ഫെസ്റ്റിവലിന്റെ പ്രവേശന ടിക്കറ്റ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നടി മഞ്ജുവാര്യർ നിർവഹിച്ചു. ഫെഡറൽ ബാങ്കാണ് ജിഎസ്എഫ്കെയുടെ ബാങ്കിങ് പാർട്നർ. എട്ടു മണിക്കൂറോളം സമയമെടുത്ത് കാണേണ്ട ഫെസ്റ്റിവലിന്റെ ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 250 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ്. ഭിന്നശേഷിക്കാർക്കും പത്തുവയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യം. ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായ നൈറ്റ് സ്കൈവാച്ചിന് ഒരു രാത്രി ടെന്റിൽ താമസവും ഭക്ഷണവും, […]Read More

News

സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

കൊല്ലം:62 – മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലം ആശ്രാമമൈ താനത്ത് രാവിലെ ഒമ്പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. നടി ആശാശരത്തിന്റെ നൃത്താവിഷ്ക്കാരത്തോടെ സ്വാഗതഗാനം ആലപിക്കും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെ കലാവിരുന്നും, കാസർകോട് ഗവ.മോഡൽ സ്കൂൾ അവതരിപ്പിക്കുന്ന ഗോത്രവർഗ കലാരൂപമായ മംഗലംകളിയും അരങ്ങേറും. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കലാകാരൻമാർ മത്സര രംഗത്തുണ്ടാകും. മൺമറഞ്ഞ അനശ്വരപ്രതിഭകളുടെ പേരിലാണ് വേദികൾ […]Read More

News

ജസ്‌ന കേസ് :അന്വേഷണം തുടരും, സി ബി ഐ

തിരുവനന്തപുരം :ജസ്‌ന കേസിൽ അന്വേഷണം അവസാനിപ്പിച്ചത് താത്കാലികമെന്നും അന്വേഷണം തുടരുമെന്നും മുൻ ക്രൈം ബ്രാഞ്ച് എസ് പി കെ ജി സൈമൺ പറഞ്ഞു.ജസ്‌ന കേസ് സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി ബി ഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു.ഈ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ ജി സൈമൺ.ശരിയായ രീതിയിൽ അന്വേഷണം നടത്തിവരവേ കോവിഡ് വ്യാപനം അന്വേഷണത്തിന് തിരിച്ചടിയായി.കേസുമായി ബന്ധപ്പെട്ട് സമൂഹത്തിൽ അനാവശ്യമായ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെന്നും സൈമൺ പറഞ്ഞു.ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ സംബന്ധിച്ചു സി ബി ഐ യ്ക്ക് […]Read More

News

കേക്കും, വീഞ്ഞും പരാമർശം പിൻവലിച്ചു

കൊച്ചി:ക്രിസ്മസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ക്ഷണിച്ച യോഗത്തിൽ പങ്കെടുത്ത വൈദികരെ അപമാനിച്ച പരാമർശവാക്കുകൾ മന്ത്രി സജി ചെറിയാൻ പിൻവലിച്ചു. മന്ത്രി തന്റെ പുന്നപ്രയിലെ പ്രസംഗത്തിൽ പുരോഗിതർ കേക്കും, മുന്തിരി വീഞ്ഞും കഴിച്ചപ്പോൾ മണിപ്പൂർ കലാപം ഉന്നയിക്കാത്തത് ഖേദകരമായിപ്പോയിയെന്ന് അധിക്ഷേപിച്ചിരുന്നു. സാംസ്കാരിക മന്ത്രിയുടെ പ്രസ്താവന ഏറെ വേദനിപ്പിച്ചതായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് പ്രസ്താവിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവന പിൻവലിക്കുന്നതുവരെ സർക്കാരുമായി സഹകരിക്കില്ലെന്ന് ക്ലീമിസ് പറഞ്ഞു. അതിനാലാണ് സജി ചെറിയാൻ തന്റെ പ്രസ്താവന പിൻവലിച്ചു.Read More

News

ജപ്പാനിൽ വിമാനം കൂട്ടിയിടിച്ചു

ടോക്യോ:ജപ്പാനിലെ ഹനെഡ വിമാനത്താവളത്തിൽ 379 യാത്രക്കാരുമായി ഇറങ്ങിയ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് കത്തി.ജപ്പാൻ സമയം വൈകട്ട് 5.47ന് ലാൻഡ്‌ ചെയ്ത വിമാനം, ഭൂകമ്പത്തിൽപ്പെട്ടവർക്ക് സഹായം നൽകാനിപ്പോയ കോസ്റ്റ് ഗാർഡിന്റെ ചെറു വിമാനവുമായി കൂട്ടിയിടിച്ചു.കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേർ കൊല്ലപ്പെട്ടു. യാത്രാവിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായെന്ന് വിമാനക്കമ്പനി അറിയിച്ചു. തീ കെടുത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.Read More

Travancore Noble News