ടോക്യോ:ജപ്പാനിലെ ഹനെഡ വിമാനത്താവളത്തിൽ 379 യാത്രക്കാരുമായി ഇറങ്ങിയ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് കത്തി.ജപ്പാൻ സമയം വൈകട്ട് 5.47ന് ലാൻഡ് ചെയ്ത വിമാനം, ഭൂകമ്പത്തിൽപ്പെട്ടവർക്ക് സഹായം നൽകാനിപ്പോയ കോസ്റ്റ് ഗാർഡിന്റെ ചെറു വിമാനവുമായി കൂട്ടിയിടിച്ചു.കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേർ കൊല്ലപ്പെട്ടു. യാത്രാവിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായെന്ന് വിമാനക്കമ്പനി അറിയിച്ചു. തീ കെടുത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.Read More
മുംബൈ:വനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ ഓസിസിനോട് തോറ്റു. 339 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 32.4 ഓവറിൽ 148 ന് പുറത്തായി. ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 338 റണ്ണടിച്ചത്. പതിനാലാം മത്സരത്തിന് ഇറങ്ങിയ ഇരുപതുകാരി ഓസീസിന്റെ ഓപ്പണർ ഫീബി ലിച്ച് ഫീൽഡായിരുന്നു ഏകദിനത്തിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്.ഇന്ത്യക്കായി ശ്രേയങ്ക പാട്ടീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.ഒരെണ്ണം വീഴ്ത്തിയ ദീപ്തി ശർമ ഏകദിനത്തിൽ 100 വിക്കറ്റും തികച്ചു.Read More
ബെയ്റൂട്ട്:ലബനൽ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ ഹമാസ് ഉപമേധാവി സാലിഹ് അറോറി അടക്കം ആറുപേർ കൊല്ലപ്പെട്ടു.ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സാലിഹ് കൊല്ലപ്പെട്ടത്. ഹമാസ് സായുധ സേനയുടെ സ്ഥാപകരിൽ ഒരാളായ സാലിഹിനായിരുന്നു അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രവർത്തനങ്ങളുടെ നേതൃത്വം.ഒക്ടോബർ ഏഴിനു ശേഷം ഇസ്രയേൽ – ഗാസ യുദ്ധത്തിൽ വിദേശത്തുവച്ച് കൊല്ലപ്പെടുന്ന ഹമാസിന്റെ നേതാവാണ് സാലിഹ്.Read More
തിരുവനന്തപുരം :525.79കോടിയുടെ 11പദ്ധതികൾ കേന്ദ്രമന്ത്രി നിതിൻഗഡ്കരി തൃശ്ശൂരിൽ ഉത്ഘാടനം ചെയ്യുമെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു.ഈ മാസം അഞ്ചിന് കാസർഗോഡ് വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തികളുടെ ഉത്ഘാടനം നടത്തുന്നതോടൊപ്പമാണ് ഗഡ്കരി തൃശ്ശൂരിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കുകയെന്നും പ്രതാപൻ പറഞ്ഞു.തൃശൂർ പാർലിമെന്റ് മണ്ഡലത്തിൽ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ എന്നിവടങ്ങളിലെ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ,കുഴൽമന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴിച്ചാപ്പറമ്പ് അടിപാതയുടെയും നിർമ്മാണ പ്രവർത്തനോത്ഘാടനവും […]Read More
ടോക്യോ:ജപ്പാന്റെ പടിഞ്ഞാറൻ തീരത്ത് വൻ ഭൂകമ്പമുണ്ടായി. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി.ഭൂചലനത്തിന് പിന്നാലെ ഇഷികാവയിലെ വാജിമ നഗരത്തിൽ 1.2 മീറ്റർ ഉയരത്തിൽ സുനാമിത്തിരകളുയർന്നു. മുൻകരുതലിന്റെ ഭാഗമായി തീര ദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത് വൻ ദുരന്തമൊഴിവാക്കി.ജപ്പാൻ സമയം 4.10 നാണ് ഭൂചലനമുണ്ടായത്. ബുള്ളറ്റ് ട്രെയിൻ ഗതാഗതം, റോഡ് ഗതാഗതം തടസ്സപ്പെട്ടു.36000 ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ജപ്പാൻ കടലിലെ ആണവനിലയങ്ങൾക്ക് കേടുപാടുകളുണ്ടായില്ല.Read More
ശ്രീഹരിക്കോട്ട:പുതുവത്സരദിനത്തിൽ സതീഷ്ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് എക്സ്പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. തമോഗർത്തങ്ങളുടെ രഹസ്യങ്ങൾ തേടിയുള്ള ഐഎസ്ആർഒ യുടെ ആദ്യവിക്ഷേപണം വിജയിച്ചു.പ്രപഞ്ചത്തിലെ തീവ്രമായ എക്സ്റേ സ്രോതസ്സുകളെപ്പറ്റി പഠിക്കുകയാണ് ലക്ഷ്യം. വിക്ഷേപണത്തിന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ്, വിഎസ് എസ്സ്സി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ, എൽപിഎസ് സി ഡയറക്ടർ ഡോ. വി നാരായണൻ, സതീഷ്ധവാൻ സ്പെയ്സ് സെന്റർ ഡയറക്ടർ എ രാജരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.Read More
മൂലമറ്റം:വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ കുട്ടികർഷകനായ മാത്യു ബന്നിയുടെ ഫാമിലെ പശുക്കളാണ് മരച്ചീനിത്തൊലി തിന്ന് ചത്തുപോയതു്. ചത്ത പശുക്കൾക്ക് 10 ലക്ഷത്തോളം വിലയുണ്ട്. ഞായറാഴ്ച രാത്രിയാണ് പശുക്കൾക്ക് മരച്ചീനിത്തൊലി നൽകിയത്. ഇതിനു മുൻപും തണ്ട് നൽകിയിട്ടുണ്ടെന്നാണ് മാത്യു ബെന്നി പറഞ്ഞത്.ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് കോർഡിനേറ്റർ ഡോ. ലീന തോമസും, ഡോക്ടർമാരായ ക്ലിന്റ്, ജോർജിയൻ, കെ വി ഗദ്ദാഫി, സാനി തോമസ് ഉൾപ്പെടെയുള്ളവരെത്തി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.അച്ഛൻ ബെന്നിയുടെ മരണത്തോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ മാത്യു പശുഫാം ഏറ്റെടുത്തത്. മരച്ചീനിത്തൊലിയിലെ ഹൈഡ്രോസയനിക് […]Read More
പാലക്കാട്:മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ കേരളത്തിന് കിരീടം. മീറ്റൽ കേരളം 11 സ്വർണവും, ആറ് വെള്ളിയും, ഏഴ് വെങ്കലവുമായി 78 പോയിന്റ് നേടി. 76 പേരടങ്ങിയ കേരള ടീമിൽ 34 ആൺകുട്ടികളും 32 പെൺകുട്ടികളും ട്രാക്കിലിറങ്ങി. മലപ്പുറത്തിന്റെ മുഹമ്മദ് മുഹ്സിൻ മൂന്ന് സ്വർണം കരസ്ഥമാക്കി. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി മനോജിന്റെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു.Read More
കേരള സർവകലാശാല ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് പി ജി ഡിപ്ലോമ ഇൻ പാലിയോഗ്രഫി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, (കുറഞ്ഞത്50% മാർക്ക്), എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് ഇളവുണ്ട്.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങൾക്ക്:keralauniversity.ac.in or 04712308421/9495700985.Read More