വിവരാവകാശ നിയമം 2005 നെപ്പറ്റി ഐഎംജി നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 13. കോഴ്സ് 16 ന് ആരംഭിക്കും. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് പൂർത്തിയായവർക്ക് കോഴ്സിൽ ചേരാം. വിവരങ്ങൾക്ക്:rti.img.kerala. gov.inRead More
കായംകുളം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന നാഗ്പൂർ സ്വദേശി രവിയ്ക്കാണ് അപകടമുണ്ടായത്. സ്വന്തം നാട്ടിലേക്കായിരുന്നു യാത്ര.കായംകുളത്ത് ട്രെയിൻ ഓടുന്നതിനിടെ ആളുടെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയിൽ കുടുങ്ങിയാണ് അപകടം. ട്രെയിൻ കായംകുളം സ്റ്റേഷനിൽ നിർത്തിയപ്പോൾ വെള്ളം വാങ്ങാനാണ് ഇയാൾ ഇറങ്ങിയത്. ട്രെയിൻ എടുത്തപ്പോൾ ഓടിക്കയറുന്നതിനിടെ അപകടം ഉണ്ടായി ഇടത്തേ കൈ അറ്റുപോവുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചു. അറ്റുപോയ കൈ ഐസ് ബാഗിലാക്കി ആംബുലസിൽ ഒപ്പം കൊണ്ടുപോകുന്നുണ്ട്. വണ്ടാനം മെഡിക്കൽ കോളജിൽ അതിവിദഗ്ധ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ […]Read More
നവകേരള സദസിന് ഇന്ന് അന്ത്യകൂദാശ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.നവകേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനു പിന്നാലെ പാലാരിവട്ടത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. ഏഴുമണിക്കൂറിലധികം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അര്‍ദ്ധരാത്രി ഒരു മണിക്ക് മജിസ്ട്രറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. തൃക്കാക്കരയിലെ മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ആയത്. സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കാന്‍ ആദ്യം പൊലീസ് മുതിര്‍ന്നെങ്കിലും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് […]Read More
ചങ്ങനാശ്ശേരി:147-ാമത് മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷങ്ങൾ തിങ്കൾ, ചൊവ്വ തുടങ്ങിയ ദിവസങ്ങളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും. ചൊവ്വാഴ്ച 10.45 ന് തുടങ്ങുന്ന ജയന്തി സമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ മന്നം സമാധിയിൽ പുഷ്‌പാർച്ചന അർപ്പിക്കും. 10.15 ന് ചേരുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ എൻഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കും. എൻ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാർ […]Read More
കൊല്ലം:62-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കും. 2008ലായിരുന്നു മുൻപ് കൊല്ലം കലോത്സവ വേദിയായിരുന്നത്. സംസ്കൃതോത്സവും അറബിക് കലോത്സവും ഇതോടനുബന്ധിച്ച് നടക്കും. 239 ഇനങ്ങളിലായി 14,000 പ്രതിഭകൾ മാറ്റുരയ്ക്കും. ജനുവരി 4 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനകർമ്മം നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, സംഘാടക സമിതി ചെയർമാനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാലും അറിയിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ജനുവരി മുന്നു മുതൽ […]Read More
ഗാസ സിറ്റി:പുതുവർഷത്തിലും ഗാസയിലെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയിലെ വെടിനിർത്തൽ തടഞ്ഞുകൊണ്ടുള്ള രക്ഷാസമിതിയുടെ പ്രമേയത്തിൽ സഹായിച്ച അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഡിസംബർ 31 വരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21, 822 ആയി. 24 മണിക്കൂറിനിടെ മധ്യ ഗാസയിലെ ആക്രമണത്തിൽ 150 പേർ കൊല്ലപ്പെട്ടു.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ജനുവരിയിൽ വീണ്ടും ഇസ്രയേൽ സന്ദർശിക്കും.Read More
ഷൊർണൂർ:ജനുവരി 1 മുതൽ ശബരി എക്സ്പ്രസ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കില്ല.ഇനിമുതൽ ഷൊർണൂർ സ്റ്റേഷൻ തൊടാതെ ഭാരതപ്പുഴ ലിങ്ക് ലൈൻ വഴി ഒറ്റപ്പാലം ഭാഗത്തേയ്ക്ക് തിരിച്ചുവിടാനുള്ള തീരുമാനം റെയിൽവേ നടപ്പാക്കി. ഷൊർണൂരിനു പകരം വടക്കാഞ്ചേരിയോ ഒറ്റപ്പാലമോ ഇനി മുതൽ യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. 1987 മുതലാണ് ശബരി എക്സപ്രസിന് ഷൊർണൂർ സ്റ്റേഷനിൽ സ്റ്റോപ്പനുവദിച്ചതു്. കോഴിക്കോട്ടും പാലക്കാട്ടും പോകുന്ന യാത്രക്കാർക്ക് ശബരി എക്സപ്രസ് വളരെയധികം സൗകര്യപ്രദമായിരുന്നു. റെയിൽവേയുടെ നടപടിക്കെതിരെ റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് […]Read More
തിരുവനന്തപുരം:പുതുവത്സരത്തിന്റെ വരവറിയിച്ച് ലോകം ആഹ്ളാദത്തോടെ 2023 ന് വിടചൊല്ലി. കോവളം ബീച്ചിൽ രാത്രി 12 മണിക്ക് വർണാഭമായ വെടിക്കെട്ടോടെ പുതുവർഷത്തെ വരവേറ്റു. ജില്ലയിലെ പ്രധാന ബീച്ചുകളായ കോവളം, ശംഖുംമുഖം, വലിയതുറ, വെട്ടുകാട്, അടിമലത്തുറ, മുതലപ്പൊഴി തുടങ്ങിയ തീരപ്രദേശങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി. തെളിഞ്ഞുനിന്ന നക്ഷത്രവിളക്കുകളെയും, ആകാശത്ത് തെളിഞ്ഞ വർണ്ണ വിസ്മയങ്ങളെയും സാക്ഷി നിർത്തി നഗരം പുതുവത്സരത്തെ സ്വാഗതം ചെയ്തു. കനകക്കുന്നിലെ ലൈറ്റ് ഷോയായ 2024 ലൈറ്റിങ് അതി മനോഹരമായിരുന്നു. മാനവീയം വീഥിയിലെ സൗഹൃദ കൂട്ടായ്മകളും പാട്ടുകൂട്ടങ്ങളും പുതുവത്സരത്തിന് മികവേകി. […]Read More
ന്യൂഡൽഹി:ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും, കെ പി രാഹുല്യം സ്ഥാനം പിടിച്ചു. ജനുവരി 12 നാണ് ഖത്തറിൽ കിക്കോഫ്. ഗോൾ കീപ്പർമാർ : ഗുർപ്രീത് സിങ് സന്ധൂ, അമരീന്ദ്രർ സിങ്, വിശാൽ കെയ്ത്ത്. ജനുവരി 13 നാണ് ഓസ്ട്രേലിയയുമായുള്ള ആദ്യ കളി.Read More
ചന്ദ്രപ്പൂർ:Read More