News

അമേരിക്കൻ ടൂറിസ്റ്റുകൾക്ക് ചൈനയിൽ സ്വാഗതം

ബീജിങ്:അമേരിക്കയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ജനുവരി ഒന്നുമുതൽ വിസാ നടപടികൾ ലളി തമാക്കി ചൈന. ടൂറിസ്റ്റ് വിസ അപേക്ഷകൾ ഇനി മുതൽ വിമാന ടിക്കറ്റ് ബുക്കിങ്ങിന്റേയോ, ഹോട്ടൽ റിസർവേഷന്റേയോ രേഖകളോ ക്ഷണക്കത്തോ സമർപ്പിക്കേണ്ടെന്ന് ചൈനീസ് എംബസിയുടെ അറിയിപ്പിൽ പറയുന്നു. കോവിഡ്‌ കാലത്ത് മാന്ദ്യത്തിലായ വിനോദ സഞ്ചാരമേഖല പുനരുജ്ജിവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ പുതിയ തീരുമാനം. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്, സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഡിസംബർ ഒന്നുമുതൽ വിസയില്ലാതെ ചൈന സന്ദർശിക്കാൻ അനുവാദം നൽകിയിരുന്നു.Read More

News

ഇമ്രാൻ ഖാന്റെ പത്രിക തള്ളി

ഇസ്ലാമാബാദ്:പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മൂന്ന് മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.ജന്മനാടായ മിയാൻ വാലിയിലും, ലാഹോറിലും, ഇസ്ലാമാബാദിലും മത്സരിക്കാനാണ് തെഹ് രീക് ഇ ഇൻസാഫ് പാർട്ടി അധ്യക്ഷനായ ഇമ്രാൻ പത്രിക സമർപ്പിച്ചതു്. എന്നാൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഫെബ്രുവരി എട്ടിനാണ് പൊതു തെരഞ്ഞെടുപ്പ്.Read More

News

പുരസ്കാരങ്ങൾ ഉപേക്ഷിച്ച് ഗുസ്തിതാരങ്ങൾ

ന്യൂഡൽഹി:അപമാനിക്കപ്പെട്ടതിന്റെ വേദനയിൽ തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നിൽ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട് . രാജ്യത്തിന്റെ അഭിമാന താരം സ്വന്തം ജീവിതം കൊണ്ട് നേടിയെടുത്ത പുരസ്കാരങ്ങളും മെഡലുകളും തെരുവിൽ ഉപേക്ഷിക്കേണ്ടി വന്നത് അത്യന്തം വേദനാജനകം. കർത്തവ്യപഥിൽ ചുവന്നതുണി വിരിച്ച് ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ ഉപേക്ഷിച്ച് ഫോഗട്ട് മടങ്ങി.ഗുസ്തി താരങ്ങളടെ സമരം അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ നൽകിയ ഉറപ്പുകൾ പരസ്യമായി ലംഘിക്കപ്പെട്ടതോടെയാണ് താരങ്ങൾ […]Read More

News

കുടുംബശ്രീക്ക് ലോകറെക്കോഡ്

തിരുവനന്തപുരം:കുടുംബശ്രീക്ക് നാല് ലോകറെക്കോഡ് നേടിക്കൊടുത്താണ് 2023 അവസാനിക്കുന്നതു്.തൃ ശൂരിൽ അവതരിപ്പിച്ച മെഗാ തിരുവാതിര, അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥികൾ തയ്യാറാക്കിയ 720 അടിയുള്ള ചിത്രം, ദേശീയ സരസ് മേളയോടനുബന്ധിച്ചുള്ള ചവിട്ടു നാടകം, ഭഷ്യവിഭവങ്ങൾ തയാറാക്കിയതിനുള്ള ബെസ്റ്റ് ഇന്ത്യാ ലോക റെക്കോഡ് എന്നീ അംഗീകാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്.കുടുംബശ്രീയുടെ ‘തിരികെ സ്ക്കൂളിൽ ‘ കാമ്പയിൻ വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂട്ടതൽ പേർക്ക് പരിശീലനം നൽകാൻ കഴിഞ്ഞതിന് ഏഷ്യാ ബുക്ക് ഓഫ് അവാർഡും പ്രതീക്ഷിക്കുന്നുണ്ട്.Read More

News

പുതുവർഷത്തിൽ പൊലീസിന്റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം:പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രത്യേക പരിപാടികൾക്ക് സുരക്ഷയൊരുക്കാൻ പൊലീസ് സന്നാഹം. ഇതിന്റെ ഭാഗമായി വേദികൾ, പൊതുസ്ഥലങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലേക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സ്ഥിരംപ്രതികളേയും സ്ഥലങ്ങളേയും കേന്ദ്രീകരിച്ച് പരിശോധന നടത്തും. മദ്യപിച്ചും അശ്രദ്ധവുമായുള്ള വാഹനമോടിക്കലും പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങും അഭ്യാസപ്രകടനങ്ങളും കർശനമായി തടയും. ഡിജെ പാർട്ടിക്ക് പൊലീസിൽ നിന്ന് അനുമതി വാങ്ങാത്ത ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കും നോട്ടീസ് നൽകും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാനവീയം വീഥിയുടെ ഇരുവശം വഴിയുള്ള പ്രവേശനം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.Read More

News

ഇമാൻ അൽ മസ്റി നാല് കുഞ്ഞുങ്ങളുടെ അമ്മ

ഗാസ സിറ്റി:സുരക്ഷിതയിടം തേടി ആറു മാസം ഗർഭിണിയായ ഇമാൻ നടന്നത് അഞ്ചു കിലോമീറ്റർ ദൂരം. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേൽ മിസൈലുകൾ മരണം വിതയ്ക്കുന്നതിനിടെയായിരുന്നു ഇമാന്റെ പലായനം. ഡിസംബർ 18 ന് സെയ്റത്ത് അഭയാർഥി ക്യാമ്പിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മാസം തികയുംമുമ്പ് അവർ നാല് കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. മറ്റ് രോഗികൾക്ക് ഇടം നൽകാൻ നവജാത ശിശുക്കളോടൊപ്പം ആശുപത്രി വിടാൻ അധികൃതർ ഇമാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. താൻ നിസ്സഹായനാണെന്ന് ഇമാന്റെ ഭർത്താവായ അമർ അൽ മസ്റി […]Read More

News

തൃശൂർ പൂരം : അനിശ്ചിതത്വം മാറി

തൃശൂർ:നിലവിലെ ധാരണപ്രകാരം ഇത്തവണത്തെ തൃശൂർ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.പ്രദർശന നഗരിയുടെ വാടക നിശ്ചയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൂരത്തിനു ശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വംപ്രതി നിധികൾ മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ലോകം ഉറ്റുനോക്കുന്ന ആഘോഷമാണ് തൃശൂർ പൂരം. ഇതിൽ യാതൊരുവിധ വിവാദവും പാടില്ല. ബഹു. ഹൈക്കോടതി നിർദേശപ്രകാരം കൊച്ചിൻ ദേവസ്വം ബോർഡ് മൈതാന വാടക വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നൽകിയ 42 ലക്ഷം രൂപ അടിസ്ഥാന നിരക്കായി കണക്കാക്കി എട്ടു ശതമാനം […]Read More

News

ശബരിമല നട ഇന്നു തുറക്കും

ശബരിമല:മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറക്കും. മേൽശാന്തി ആഴിയിൽ അഗ്നി പകർന്ന ശേഷം പടി ചവിട്ടാൻ തീർഥാടകരെ അനുവദിക്കും. മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ജനുവരി 15-നാണ് മകരവിളക്ക്. വെളുപ്പിന് 2.46 ന് മകരസംക്രമപൂജ നടക്കും. ജനുവരി […]Read More

News

ശിവഗിരി തീർഥാടനം തുടങ്ങി

ശിവഗിരി:91-ാമത് ശിവഗിരി തീർഥാടനം ശനിയാഴ്ച മുതൽ തുടക്കമാകും. രാവിലെ 7.30 ന് ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമിസച്ചിദാനന്ദ പതാക ഉയർത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, രമേശ് ചെന്നിത്തല എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.ഉച്ചയ്ക്ക് രണ്ടു മണിക്ക് സാങ്കേതികശാസ്ത്ര സമ്മേളനം ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴു മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ താരം […]Read More

News

ലഹരിമാഫിയ: 3 പേർ അറസ്റ്റിൽ

വർക്കല :വർക്കല കവലയൂരിൽ ലഹരിക്കച്ചവടം നടത്തിയ മൂന്നു യുവാക്കളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയതു. കവലയൂർ ശശികല ഭവനിൽ ഷൈൻ, നഗരൂർ സ്വദേശി ബിജോയ്, അവനവൻചേരി സ്വദേശി രാഹുൽ എന്നീ യുവാക്കളാണ് അറസ്റ്റിലായതു്. നായകളെ കാവലാക്കിയാണ് ഇവർ ലഹരിക്കച്ചവടം നടത്തിയിരുന്നതു്.അന്വേഷക സംഘത്തെ നായകളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി പൊലീസ് അവരെ കീഴടക്കി. 10 ഗ്രാം എംഡിഎംഎ, 650 ഗ്രാം കഞ്ചാവ്, 13 ലക്ഷം രൂപ, മൊബൈൽ ഫോൺ, ഇക്ട്രിക് ത്രാസ് എന്നിവ ലഹരിക്കടത്തുകാരിൽ നിന്ന് പിടിച്ചെടുത്തു. […]Read More

Travancore Noble News