ഇംഫാൽ:നീണ്ട ഇടവേളയ്ക്കു ശേഷം ചുരാചന്ദ്പൂരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷമായി. ചുരാചന്ദ്ന് സമീപമുള്ള തിങ്കങ്കാങ് പായി മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മണിപ്പൂരിലെ വിവിധയിടങ്ങളിൽ ഏതാനും ദിവസങ്ങളായി ഒറ്റപ്പെട്ട സംഘട്ടനങ്ങൾ നടന്നുകൊണ്ടിരി ക്കുന്നു. നേരത്തെയുണ്ടായ സംഘട്ടനത്തിൽ 13 പേർ ചുരാചന്ദിൽ കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തേക്ക് ചുരാചന്ദിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.Read More
ചെന്നെ:തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്തമഴ തുടരുകയാണ്.തൂത്തുക്കുടിയിൽ ശ്രീവൈകുണ്ഠം സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ ധാരാളം പേർ കുടുങ്ങിക്കിടക്കുകയാണ്. വിവിധയിടങ്ങളിലായി മൂന്നുപേർ മരിച്ചു. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ മഴ കടുത്ത നാശം വിതച്ചതിനാൽ 143 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി വെള്ളത്തിനടിലായി. മിക്കയിടങ്ങളിലും വൈദ്യുതി, ടെ ഫോൺ നെറ്റ് വർക്കുകൾ തകരാറിലായി. ശ്രീവൈകുണ്ഠം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നശ്രമം നടന്നുകൊണ്ടിരിക്കുന്നു. കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ […]Read More
ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥി :മമതയും കേജ്രിവാളും ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി നിർദ്ദേശിച്ചു. ഡൽഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കേജ്രിവാൾ ഈ നിർദ്ദേശത്തെ പിന്താങ്ങി.മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം ഡി എം കെ )നേതാവ് വൈക്കോയാണ് ഇന്ത്യ മുന്നണി യോഗത്തിന് ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ നിർദ്ദേശത്തെ ആരും എതിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ നമുക്ക് ആദ്യം […]Read More
2024 മാർച്ചിലെ എസ് എസ്എസ്എൽസി/ ടിഎച്ച് എൽസി എന്നീ പരീക്ഷക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി. ഡിസംബർ 22 വരെ 350 രൂപ സൂപ്പർ ഫൈനോടെ ഫീസട യ്ക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.Read More
കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് ടെസ്റ്റ് (CSEET) മെയ് 2024 ലെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അറിയിച്ചു.ഏപ്രിൽ 15 നകം അപേക്ഷ സമർപ്പിക്കണം. പരീക്ഷ മേയ് 4 ന്. വിശദ വിവരങ്ങൾക്ക് : icsi.edu എന്ന വെബ്സൈറ്റ് കാണുക.Read More
തിരുവനന്തപുരം:ആറ്റുകാൽ, മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ (52) വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ അനിൽ കുമാറിന് ജീവപര്യന്തം കഠിന തടവും 16, 22, 500 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം അധിക തടവും അനുഭവിക്കണം. രണ്ടു മുതൽ ഒൺപതു വരെ പ്രതികൾക്ക് 30 വർഷം വീതം തടവും 1, 22, 500 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവുണ്ട്.19 പ്രതികളുണ്ടായിരുന്ന […]Read More
കറാച്ചി:1993 -ലെ മുംബൈ സ്ഫോടത്തിന്റെ ആസൂത്രകനും അന്താരാഷ്ട്ര കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട് . വിഷബാധയേറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി കറാച്ചിയിലെ ആശുപത്രിയിലാണെന്നാണ് വിവരം. ദാവൂദിനെ പ്രവേശിപ്പിച്ച ആശുപത്രി കനത്ത സുരക്ഷാ വലയത്തിലാണെന്നാണ് റിപ്പോർട്ട്.കോവിഡ് ബാധിച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചതായും മുൻപ് വാർത്തകളുണ്ടായിരുന്നു.Read More
കോവളം:ചണ്ഡിഗഢിൽ നടന്ന അഖിലേന്ത്യ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കോവളത്തെ ജെ മിനി സ്വർണമെഡൽ നേടി. കോവളത്തെ സെബാസ്റ്റ്യൻ ഇന്ത്യൻ സോഷ്യൽ പ്രോജക്ട് സന്നദ്ധ സംഘടനയുടെ കീഴിലുള്ള 11 കുട്ടികളാണ് നേട്ടം കൈവരിച്ചതു്. മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ 9 മെഡലുകളാണ് ഇവർ നേടിയതു്. വിനീതിന്റെ പരിശീലനത്തിൽ ജെ മിനി സ്വർണമെഡൽ നേടിയത് കേരളത്തിന് അഭിമാനമായി.Read More
റോം:സ്വവർഗ പങ്കാളികളെ ആശീർവദിക്കാനുള്ള ഉത്തരവിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചു.സ്വവർഗ വിവാഹം നടത്തിക്കൊടുക്കാനാകില്ല;എങ്കിലും വിവാഹം അംഗീകരിക്കാൻ കത്തോലിക്കാ പുരോഹിതരെ അനുവദിച്ചു. ദൈവത്തിന്റെ കാരുണ്യവും സ്നേഹാനുകമ്പയും ആഗ്രഹിക്കുന്നവരെ സദാചാരവിധി കൽപ്പനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്നും മാർപാപ്പ വ്യക്തമാക്കി.Read More
എം പി മാർക്ക് കൂട്ട സസ്പെൻഷൻ ന്യൂഡൽഹി:78 പ്രതിപക്ഷ പാർലമെന്റംഗങ്ങളെ കൂട്ടത്തോടെ സസ്പെന്റ് ചെയ്തു. ലോക്സഭയിൽ 33 പേരെയും രാജ്യസഭയിൽ 45 പേരെയും തിങ്കളാഴ്ച സസ്പെന്റ് ചെയ്ത് പ്രിവിലേജ് കമ്മിറ്റിയ്ക്കു വിട്ടു. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് പ്രിവിലേജ് കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുള്ളതു്. പാർലമെന്റ് ചരിത്രത്തിൽ ഇത്രയധികം എം പി മാരെ സസ്പെന്റ് ചെയ്യുന്നത് ഇതാദ്യമാണ്.അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയും പാർലമെന്റിൽ എത്തിയില്ല. ക്രിമിനൽ നിയമ ഭേദഗതിയുൾപ്പെടെയുള്ള പ്രധാന ബില്ലുകൾ ഏകപക്ഷീയമായി പാസ്സാക്കാൻവേണ്ടിയാണ് ഇത്രയധികം അംഗങ്ങളെ […]Read More