ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്യുന്നു.Read More
ദിവസം ഏഴ് രൂപ വീതം മാറ്റിവച്ചാൽ പോലും പ്രതിമാസം 5000രൂപ പെൻഷൻ ലഭിക്കുന്ന അടൽ പെൻഷൻ യോജന പദ്ധതിയിൽ അംഗമാകാൻ ധാരാളം പേർ എത്തുന്നു.ആറു കോടി ആൾക്കാർ ഇതിനകം ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ 79 ലക്ഷത്തിലധികം പേർ ഈ പദ്ധതിയിൽ ചേർന്നുകഴിഞ്ഞു. ദരിദ്രർ, അധഃസ്ഥിതർ,അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത്.2015 മെയ് ഒൻപതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഒരു സുപ്രധാന സാമൂഹ്യ […]Read More
ജൊഹന്നാസ്ബർഗ്:.ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകർത്തു. തുടക്കക്കാരനായ അർധ സെഞ്ചുറി നേടിയ സായ് സുദർശന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തിന് കാരണം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് ആദ്യ പന്തിൽത്തന്നെ ഇന്ത്യ വെല്ലുവിളിയായി. പതിനേഴാം ഓവറിൽ എട്ടാം വിക്കറ്റ് നഷ്ടമാകുമ്പോൾ ദക്ഷിണാഫ്രിക്ക പതറി. അർഷ്ദീപ് സിങ്ങും ആവേശ്ഖാനും ദക്ഷിണാഫ്രിക്കയെ സ്വന്തം നാട്ടിൽത്തന്നെ മുട്ടുകുത്തിച്ചു. സ്കോർ ദക്ഷിണാഫ്രിക്ക 116 (273), ഇന്ത്യ 117/2 (16.4). മൂന്ന് മത്സര പരമ്പരയിൽ രണ്ടാമത്തേത് ചൊവ്വാഴ്ച നടക്കും.Read More
സൂററ്റ്:ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്രമോദി സൂററ്റിൽ ഉദ്ഘാടനം ചെയ്തു. സൂററ്റിലെ ഖജോഡിലുള്ള 15 നിലയും ഒൺപത് ടവറുകളുമുള്ള ഓഫീസ് സമുച്ചയമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതു്. 67 ലക്ഷം ചതുരശ്രയടിയിൽ 4700 ഓഫീസുകളുള്ള കെട്ടിടത്തിന് 3200 കോടി രൂപയാണ് ചെലവ് കണക്കാ ക്കിയിട്ടുള്ളത്.അമേരിക്കയിലെ പെന്റഗൺ സൈനികാസ്ഥാനത്തെ പിന്നിലാക്കിയാണ് സൂററ്റിലെ ഓഫീസ് സമുച്ചയം.Read More
തിരുവനന്തപുരം:നവകേരള സദസ്സിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാൻ തലസ്ഥാനമൊരുങ്ങി. ബുധനാഴ്ച വർക്കല മണ്ഡലത്തിൽ പ്രവേശിച്ച് ശനിയാഴ്ച വട്ടിയൂർക്കാവിൽ സമാപിക്കും. ജില്ലയിലെ 14 മണ്ഡലങ്ങളും സജ്ജമായിട്ടുണ്ട്. നിവേദനം നൽകുന്നതിന് വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, സ്ത്രീകൾക്കും പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെ പര്യടനത്തിന് സമാപനമാകും. നവകേരള സദസ്സ് മെഗാ എക്സിബിഷൻ കഴക്കൂട്ടത്ത് ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.Read More
തിരുവനന്തപുരം:വർക്കലയിലെത്തുന്ന ടൂറിസ്റ്റുകളെ വരവേൽക്കാൻ ഫ്ളോട്ടിങ് പാലം. ജില്ല വിനോദ സഞ്ചാര വകുപ്പാണ് (ഡിടിപിസി) വർക്കല ബീച്ചിൽ ഫ്ളോട്ടിങ് പാലമൊരുക്കുന്നത്. തിരമാലകൾക്കു മുകളിലൂടെ നൂറ് മീറ്ററോളം സഞ്ചരിക്കാവുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ ഡെൻസിറ്റി പോളി എത്തിലീൻ (എച്ച്ഡിപിഇ) ബ്ലോക്കുകൾ കൊണ്ടാണ് പാലം നിർമ്മിച്ചിട്ടുള്ളത്. എഴുനൂറ് കിലോ ഭാരമുള്ള നങ്കൂരമുപയോഗിച്ചാണ് പാലം ഉറപ്പിച്ചിട്ടുള്ളത്. പാലത്തിൽ നിന്നുള്ള കടൽക്കാഴ്ച അതിമനോഹരമാണ്. നൂറ് പേർക്ക് കയറാവുന്ന പാലത്തിൽ 11 മണി മുതൽ 6 മണി വരെ ഫീസ് ഈടാക്കിക്കൊണ്ട് […]Read More
പത്തനംതിട്ട:ശബരിമല തീർത്ഥാടകർക്ക് അസൗകര്യം ഉണ്ടാകാത്തവിധം ദർശന സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വൽ ക്യൂ വഴിയും, സ്പോട്ട് ബുക്കിങ് വഴിയും, പരമ്പരാഗത പാത വഴിയും അയ്യപ്പ ഭക്തൻമാർ ദർശനത്തിനായി എത്തുന്നുണ്ട്. ഇതൊന്നും പെട്ടെന്ന് തടയാനാകില്ല. ചില പ്രത്യേക ദിവസങ്ങളിൽ തീർത്ഥാടകരുടെ തിരക്ക് അപ്രതീക്ഷിതമാണ്.ഇങ്ങനെയുണ്ടാകുന്ന തിരക്കിനെ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിന്റെ അനുമതിയുള്ളതിനാൽ ശബരിമല വിമാനത്താവള പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണ്.അതോടൊപ്പം തെങ്കാശി വഴി ശബരിമലയിലേക്ക് പുതിയ റെയിൽപാത നിർമ്മിക്കാനും സാധ്യത പരിശോധിക്കുന്നുണ്ട്. അതേസമയം ശബരിമലയിലെ തിരക്ക് […]Read More
കോഴിക്കോട് : ചാൻസലറുടെ സംഘ പരിവാർ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.കാലിക്കറ്റ് സർവകലാശാല സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പഠിപ്പ് മുടക്ക്.സർവകലാശാലകൾ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലരുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേയ്ക്ക് മാർച്ച് നടത്തിയ എ ഐ എസ് എഫ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തിയതിനെതിരെയാണ് പ്രതിഷേധം.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.പരീക്ഷ […]Read More
ഓഹരി സൂചികകൾ മുന്നേറ്റത്തിന്റെ പാതയിലായതോടെ റീട്ടയിൽ നിക്ഷേപകരും വിപണിയിൽ സജീവമായി.താഴ്ന്ന വിലയുള്ള ഓഹരികളോടാണ് പൊതുവെ റീട്ടയിൽ നിക്ഷേപർക്ക് താല്പര്യം.കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം നേടാമെന്ന ചിന്തയാണ് ഇതിന് പിന്നിൽ.അടിസ്ഥാന പരമായി മികച്ച നിലവാരമുള്ള ഓഹരികളാണ് തിരഞ്ഞെടുക്കേണ്ടത്.അതേസമയം ബുള്ളിഷ് സൂചനകൾ നൽകുന്നത് 200 രൂപയിൽ കുറഞ്ഞ വിലയുള്ള ഏഴ് ഓഹരികളാണ്.കരൂർ വൈശ്യ ബാങ്ക്,സ്റ്റാർ സിമെന്റ്, ടാറ്റാ സ്റ്റീൽ, ഫസ്റ്റ്സോഴ്‌സ് സൊല്യൂഷൻസ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ ഒ സി ), ഫെഡറൽ ബാങ്ക്, ഐ ഡി എഫ് സി […]Read More
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെൻഎൻ1 കേരളത്തിൽ കണ്ടെത്തി.ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. സംസ്ഥാനത്ത് പരിശോധന ശക്തമായതിനാൽ ധാരാളം പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജെഎൻ1 കടുത്ത അപകടകാരിയല്ലെന്ന് ആരോഗ്യവുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന പറഞ്ഞു. നിലവിൽ അൻപതിലധികം വകഭേദങ്ങൾ കൊറോണ വൈറസിനുണ്ടെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.ജനിതക പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ ഇന്ത്യൻ സാർസ്കോവ് – 2 ജിനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ്) തിരുവനന്തപുരം സ്വദേശിനിയുടെ സാമ്പിളിലാണ് പുതിയ വകഭേദം […]Read More