News

റുവൈസിന് ജാമ്യമില്ല

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിലെ പ്രതി റുവൈസിനെ വീണ്ടും റിമാൻഡ് ചെയ്തു. ശനിയാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും റുവൈസ് റിമാൻഡിലായതു്. റുവൈസിനെ വിവിധ സ്ഥലങ്ങളിലെത്തി തെളിവെടുപ്പു നടത്തി. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ കലക്ടർ, പൊലീസ് കമ്മീഷണർ തുടങ്ങിയവരുടെ റിപ്പോർട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ടതു കൊണ്ടാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. […]Read More

News

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കിഴക്കൻ കാറ്റ് ശക്തമാകുന്നതിനാൽ തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വരെ തെക്കൻ തമിഴ്നാട്ടിലും കന്യാകുമാരിയിലും 55 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.Read More

Sports

ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കി

നവി മുംബൈ:വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെ കീഴടക്കി. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് 347 റൺ വിജയം.രണ്ട് ഇന്നിങ്സിലായി ഒൺ പത് വിക്കറ്റും സെഞ്ച്വറിയും നേടിയ ദീപ്തി ശർമ ഇംഗ്ലണ്ടിനെ തളച്ചു. സ്കോർ: ഇന്ത്യ 428, 186/6 ഇംഗ്ലണ്ട് 136, 131.മൂന്ന് വിക്കറ്റുമായി പൂജാവസ്ത്രാക്കറും രണ്ടാം ഇന്നിങ്സിൽ തിളങ്ങി. ഇംഗ്ലണ്ടിനെ തോല്പിച്ചതോടെ അടുത്തയാഴ്ച ഓസ്ട്രേലിയയുമായുള്ള ഏക ടെസ്റ്റിൽ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിച്ചു.Read More

News തൊഴിൽ വാർത്ത

പൊലീസിൽ കൗൺസലറാകാൻ അവസരം

തിരുവനന്തപുരം:സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും സംസ്ഥാന വനിതാ സെല്ലിലും കൗൺസലർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ള്യു / സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ കൗൺസലിങ് / സൈക്കോതെറാപ്പി എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20 നും 50 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷ നൽകാം. ഡിസംബർ 22 ന് മുമ്പ് അതത് ജില്ലാ പൊലീസ് മേധാവിമാർക്ക് അപേക്ഷ സമർപ്പിക്കാം. ജനുവരി മുതൽ മൂന്നു മാസത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക് spwomen.pol@kerala.gov.in എന്ന വെബ്സൈറ്റിലോ 0471- […]Read More

News

കുവൈറ്റ് അമീർ അന്തരിച്ചു

കുവൈറ്റ് സിറ്റി:കുവൈറ്റ് ഭരണാധികാരി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. 2020 സെപ്റ്റംബർ 30 നാണ് കുവൈറ്റിന്റെ പതിനാറാമത്തെ അമീറായി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അധികാരമേറ്റത്. 2006-ൽ അദ്ദേഹം കുവൈറ്റ് കിരീടാവകാശിയായിരുന്നു. 25-ാം വയസ്സിൽ ഹവല്ലി ഗവർണറായി ഭരണാധികാരമേറ്റ ഷെയ്ഖ് നവാഫ് 1978-ൽ ആഭ്യന്തര മന്ത്രിയായി. 1988 ൽ പ്രതിരോധ മന്ത്രിയായും 1991-ൽ തൊഴിൽ സാമൂഹിക മന്ത്രിയുമായും സേവനമനുഷ്ഠിച്ചിരുന്നു.ആറംഗ ഗൾഫ് രാജ്യങ്ങളുടെ ഐക്യ നിരയ്ക്ക് മികച്ച സംഭാവന […]Read More

News

സുപ്രീംകോടതി റിപ്പോർട്ട് തേടി

ന്യൂഡൽഹി:ലൈ൦ഗികാതിക്രമങ്ങൾക്കിരയായ ഉത്തർപ്രദേശ് വനിതാ ജില്ലാ ജഡ്ജിയുടെ കത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. മാനസികമായി തകർന്ന തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഴുതിയ തുറന്ന കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോർട്ട് തേടിയത്. ബാണ്ടാ ജില്ലാ ജഡ്ജിയുടെ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വനിതാ ജഡ്ജി നൽകിയ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. തൊഴിലിടങ്ങളിലെ ലൈംഗീകാതിക്രമം തടയൽ നിയമം (പോഷ് ആക്ട്) വെറും പ്രഹസനമാണെന്ന് കാട്ടി ഹൈക്കോടതിയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നിവേദനം […]Read More

Sports

ഇംഗ്ലണ്ടിനെ തോൽപ്പിച്ച് വനിതാ ക്രിക്കറ്റ് ടീം

നവി മുംബൈ:ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. വനിതകളുമായുള്ള ഏക ദിന ക്രിക്കറ്റ് ടെസ്റ്റിൽ ഹർമൻ പ്രീത് കൗർ ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണാധിപത്യം നേടി. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റണ്ണെടുത്ത ഇന്ത്യ 136 റണ്ണിന് ഇംഗ്ലണ്ടിനെ തകർത്തു. സ്പിന്നർ ദീപ്തി ശർമ്മയായിരുന്നു താരം. ഇംഗ്ലീഷ് താരം ബ്യൂമോണ്ടിനെ ഇന്ത്യയുടെ പൂജ വസ്ത്രാക്കർ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ട് തകർന്നു തുടങ്ങി. ക്യാപ്റ്റൻ ഹർമൻ പ്രീത് 44 റണ്ണും, ഓപ്പണർമാരായ ഷെഫാലി വർമ 33 റണ്ണും, സ്മൃതി […]Read More

News

ഡ്രോൺ സാങ്കേതിക വിദ്യ:അപേക്ഷ ക്ഷണിച്ചു

കോട്ടയം:      ഡ്രോൺ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പഠിച്ച് ലൈസൻസ് നേടാൻ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിനു കീഴിലുള്ള ഡോ. ആർ സതീഷ് ധവാൻ സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസാണ് റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിൽ (ആർപിഎ എസ്) കോഴ്സ് നടത്തുന്നതു്. പന്ത്രണ്ടാഴ്ച കാലാവധിയുള്ള കോഴ്സിന് ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 നും മധ്യേ. അവസാന തീയതി […]Read More

News

പാർലമെന്റ് ആക്രമണം: മുഖ്യപ്രതി കീഴടങ്ങി

ന്യൂഡൽഹി:      പാർലമെന്റിൽ പുകബോംബ് എറിഞ്ഞ മുഖ്യപ്രതി ലളിത് ഝാ ഡൽഹി പൊലീസിൽ കീഴടങ്ങി. കൊൽക്കത്ത സ്വദേശിയായ ലളിത് ഝാ വ്യാഴാഴ്ച രാത്രിയാണ് ഡൽഹി കർത്തവ്യ പാത്തിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പുകബോംബെറിഞ്ഞ സാഗർ ശർമ, വിക്കി ശർമ, മനോരഞ്ജൻ, ലളിത് ഝാ എന്നിവർക്കതിരെ യുഎപിഎ ചുമത്തി. പാർലമെന്റിന് പുറത്ത് പ്രതിക്ഷേധിച്ച നീലം ആസാദ്, അമോൽഷിൻഡെ എന്നിവർക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, മണിപ്പൂർ കലാപം, കർഷക സമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി രാജ്യശ്രദ്ധ ആകർഷിക്കുന്ന […]Read More

Cinema News

IFFK- 2023; ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന് സുവർണചകോരം; സമാപന ചടങ്ങിൽ പ്രസംഗത്തിനിടെ

തലസ്ഥാനനഗരിയെ വിസ്മയ ചിത്രങ്ങൾ കൊണ്ട് കൊണ്ട് സമ്പുഷ്ടമാക്കിയ 8 രാപകലുകൾക്ക് വർണ്ണശബളമായ സമാപനം.മൂല്യാധിഷ്ഠിത ചിത്രങ്ങളുടെ പ്രദർശനം കൊണ്ട് ശ്രദ്ധേയമായ ഇരുപത്തി എട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്.വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാ​ഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സദസ്സിൽ […]Read More

Travancore Noble News