Sports

 സൂര്യകുമാറിന് സെഞ്ചുറി

ജൊഹന്നാസ്ബർഗ്:      ട്വന്റി20 ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്കയെ 106 റണ്ണിന് തോല്പിച്ച് ഇന്ത്യ വിജയം നേടി. സെഞ്ചുറിയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും അഞ്ച് വിക്കറ്റുമായി കുൽ ദീപ് യാദവും തിളങ്ങിയതോടെ ഇന്ത്യയുടെ വിജയം അനായസമായി. ക്യാപ്റ്റൻ സൂര്യകുമാർ 56 ബോളിൽ ഏഴ് ഫോറും എട്ട് സിക്സറും അടിച്ച്100 റണ്ണിലെത്തി. ഇന്ത്യയുടെ സ്കോർ 201/ 7. നാല് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്. സൂര്യകുമാറും ഓപ്പണർ യശസ്വി ജയ്സ്വാളും ചേർന്ന് മൂന്നാം വിക്കറ്റിൽ […]Read More

Education News

ഇഗ്നോയിൽ ബിഎഡ്

ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിഎഡ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, ബിഎസ്എൻ, പിഎച്ച്ഡി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.ignou.ac.in അവസാന തീയതി ഡിസംബർ 31.Read More

News തൊഴിൽ വാർത്ത

റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവ്

തേഞ്ഞിപ്പലം:      കലിക്കറ്റ് സർവ കലാശാലാ ഇ എം എസ് ചെയറിൽ റിസർച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ‘കേരള ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങൾ – 2016 മുതലുള്ള വർഷങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം ‘ എന്ന വിഷയത്തിലാണ് ഗവേഷണം. കാലാവധി ഏഴുമാസം. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡിസംബർ 20 രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും.Read More

foreign News

ഗാസയിൽ ഭക്ഷണ ദൗർലഭ്യം

ഗാസസിറ്റി:      തെക്കൻ ഗാസയിലെ റാഫയിൽ ഭക്ഷണ ദൗർലഭ്യം അതിരു ക്ഷമായി തുടരുന്നു.ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ20 പേർ കൊല്ലപ്പെട്ടു.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 19000 പേർ കൊല്ലപ്പെട്ടു.ഇസ്രയേലിന്റെ കടന്നാക്രമണത്തിൽ ഗാസയിലെ പട്ടിണി രൂക്ഷമായിരിക്കുകയാണ്. മൂന്നു ദിവസത്തിലൊരിക്കൽ മാത്രമാണ് ഇവിടെ ഭക്ഷണം ലഭിക്കുന്നത്. ഗാസയിൽ അടിയന്തിര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു യുഎൻഡബ്ല്യുആർഎ മേധാവി ഫിലിപ്പ് ലാസാറിനി ആവശ്യപ്പെട്ടു. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ജൂത കുടിയേറ്റക്കാർക്കു മേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.Read More

Sports

അവസാന ട്വന്റി 20

ജൊഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ട്വന്റി20 മത്സരം ഇന്ന് രാത്രി 8.30 ന് ജൊഹന്നാസ്ബർഗ് ന്യൂ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ നടക്കും.രണ്ടാമത്തെ കളിയിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് ജയിച്ചിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റേയും റിങ്കു സിങ്ങിന്റേയും ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. സൂര്യകുമാർ ട്വന്റി20യിൽ 2000 റൺ പൂർത്തിയാക്കി. 2000 റൺപൂർത്തിയാക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് സൂര്യകുമാർ.Read More

Education News

എംബിബിഎസ് ഒരവസരം കൂടി

2020-21 അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടി പരീക്ഷയിൽ വിജയിക്കാൻ കഴിയാത്ത എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഒരവസരം കൂടി നൽകും. കോവിഡ്- 19 കാലം പരിഗണിച്ചാണ് ഇതെന്ന്‌ നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചുണ്ട്. വിശദ വിവരങ്ങൾക്ക് https//www.nmc.org.in.Read More

Education News

ജർമൻ ഭാഷാ പരിശീലകർക്ക് അവസരം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ വിദേശഭാഷാ പരിശീലന കേന്ദ്രങ്ങളിലേക്ക് ജർമൻ ഭാഷാപരിശീലകരെ തെരഞ്ഞെടുക്കുന്നു. ഈ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.അവസാന നീയതി ഡിസംബർ 20.വിശദ വിവരങ്ങൾക്ക് training @idepc.in ഫോൺ: 0471- 2329440 944460 94595Read More

News Politics

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് 17 ഉം എൽഡിഎഫിന് 10 ഉം സ്ഥാനങ്ങൾ ലഭിച്ചു. അതോടൊപ്പം ബിജെപി യ്ക്ക് 4 ഉം എസ്ഡിപിഐയ്ക്കും ആം ആദ്മി പാർട്ടിക്കും ഓരോ സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് 15 ഉം എൽ എൽഡിഎഫ് 12 ഉം ബിജെപി 5 ഉം സീറ്റുകൾ നേടിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച വാർഡിൽ ഇക്കുറി ബിജെപി ജയിച്ചുRead More

News

കുസാറ്റിൽ പിജി പ്രവേശനം:വിജ്ഞാപനം ഉടൻ

രാജ്യത്തെ പ്രമുഖ സർവകലാശാലയായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) മികച്ച കോഴ്സുകളും പഠന സൗകര്യങ്ങളും നടത്തുന്നു. 2024ലെ പിജി, യുജി കോഴ്സു കളിലേക്കുള്ള പ്രവേശന നടപടി ജനുവരിയിൽ ആരംഭിക്കും. വിജ്ഞാപനം ഡിസംബർ അവസാനം പുറത്തിറങ്ങും.https//admissions.cusat.ac.in എന്ന പോർട്ടലിൽ അപേക്ഷിക്കാം. ഫോൺ:04842577100.Read More

News

സമഗ്ര മാലിന്യ പരിപാലന നിയമം:ബൈലോയിൽ ഭേദഗതി

തിരുവനന്തപുരം:സമഗ്ര മാലിന്യ പരിപാലന നിയമാവലി 2017 എന്ന ബൈലോ യിൽ ഭേദഗതി വരുത്താൻ കോർപ്പറേഷൻ കൗൺസിൽ അംഗീകാരം നൽകി. പൊതുജനാഭിപ്രായം ആരാഞ്ഞശേഷം തുടർ നടപടിക്കായി സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഖരമാലിന്യങ്ങളുടെ വേർതിരിക്കലും ജൈവ മാലിന്യ ഉറവിട സംസ്കരണവും, ചപ്പുചവറുകൾ വലിച്ചെറിയുന്നതിന്റെ നിയന്ത്രണം, അജൈവ മാലിന്യങ്ങളുടെ കൈമാറ്റം എന്നിവ നിയമങ്ങളിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മാലിന്യം കത്തിക്കാനോ, ഗ്രീൻ പ്രോട്ടോക്കോൾ ലംഘിക്കാനോ പാടില്ലെന്ന കർശന വ്യവസ്ഥകളാണ് ബൈലോയിൽ ഭേദഗതി വരുത്തിയിട്ടുള്ളതു്.നൂറിൽ […]Read More

Travancore Noble News