കേരളത്തിൽ നിന്നും കാശ്മീർ വരെ ട്രക്ക് ഓടിച്ച വനിതയാണ് ജലജ രാജ്യത്തെ വനിത ഡ്രൈവറും വ്ലോഗറുമൊക്കെയാണ് ജലജ രതീഷ്.ഒറ്റയ്ക്ക് ട്രക്ക് ഓടിച്ച് വിവിധ സ്ഥലങ്ങളിലെ കാഴ്ചകൾ പകർത്തുന്ന ജലജ വനിതകൾക്ക് പ്രചോദനമാണ്.വീട്ടമ്മയായ ജലജ വിവാഹ ശേഷമാണ് ട്രക്ക് ഓടിക്കാൻ പഠിച്ചത്.ട്രാൻസ്‌പോർട് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഭർത്താവിന്റെ പിന്തുണയാണ് ജലജയ്ക്ക് ഏറ്റവും പ്രചോദനം.ഭർത്താവിന്റെയും കുടുംബത്തിന്റെയും കനത്ത പന്തുണ ഒന്നുകൊണ്ടുമാത്രാണ് വീടുമായി അകന്ന് നിൽക്കാനും ട്രക്കുകളുമായി കിലോമീറ്ററുകൾ സഞ്ചരിക്കാനും തനിക്ക് കഴിയുന്നതെന്ന് ജലജ പറഞ്ഞു. കേരളത്തിൽ നിന്നും കാശ്മീർ വരെ […]Read More
കേരളത്തിൽ ആം ആദ്മി പാർട്ടി അക്കൗണ്ട് തുറന്ന ചരിത്ര നേട്ടത്തിൽ അഭിനന്ദനമറിയിച്ച് എ എ പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ഇടുക്കി ജില്ലയിൽ കരിംകുന്നം പഞ്ചായത്തിലെ നെടിയകാട് വാർഡിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എ എ പി സ്ഥാനാർത്ഥി ബീന കുര്യനാണ് ഈ മഹത്തായ വിജയം നേടിയത്.നാല് വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു ബീന കുര്യൻ.ബീനയുടെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്ന് കേജ്രിവാൾ ട്വീറ്ററിൽ കുറിച്ചു.കേരളത്തിൽ […]Read More
തിരുവനന്തപുരം: ഗവർണ്ണറെ തടഞ്ഞ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷൻ പ്രതികൾക്കനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെയാണ് എസ്എഫ്ഐയുടേത് പ്രതിഷേധം മാത്രമായേ കാണാനാകൂവെന്നും മറ്റു രീതിയിൽ വ്യാഖ്യാനിക്കാനാകില്ലെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) നിലപാടെടുത്തത്. ഗവർണറുടെ കാറിന് സംഭവിച്ച നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാമെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഏതാണ്ട് ഒരേനിലപാടാണ് കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറും പ്രതികളുടെ അഭിഭാഷകനും […]Read More
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി. പ്രതിക്കെതിരായ കുറ്റം തെളിയിക്കാനായില്ല. കട്ടപ്പന അതിവേഗ കോടതിയുടേതാണ് വിധി. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 22021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച് […]Read More
തിരുവനന്തപുരം : കേരളത്തിലേയ്ക്ക് ഗൾഫ് നാടുകളിൽ നിന്നും യാത്രാ കപ്പലെന്ന പ്രവാസികളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാൻ പോകുന്നു.ഇതിന്റെ മുന്നോടിയായി യു എ ഇ -കേരള സെക്റ്ററിൽ കപ്പൽ സർവ്വീസ് നടത്തുവാൻ തയ്യാറുള്ളവരെ കണ്ടെത്താൻ നോർക്കയും കേരള മാരിടൈം ബോർഡുമായി സഹകരിച്ച് ഉടൻ ടെൻഡർ വിളിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കഴിഞ്ഞ മാസം ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാളിനു നിവേദനം നൽകിയിരുന്നു.ഇതിന് ശേഷം യു എ ഇ യിൽ നിന്നും […]Read More
ജയ്പൂർ:ആർഎസ്എസ് ചിന്തകനും സംഗനീർ എംഎൽഎ യുമായ ഭജൻലാൽ ശർമ (56) രാജസ്ഥാന്റെ മുഖ്യമന്ത്രിയാകും. വസുന്ധരരാജെ സിന്ധ്യയേയും ദിയാകുമാരിയേയും പിന്തള്ളിയാണ് ശർമയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചതു്. ജയ്പൂർ രാജകുടുംബാംഗം ദിയാകുമാരിയും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരാകും. 115 എംഎൽഎ മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിമാരേയും തെരഞ്ഞെടുത്തതു്.ഇതോടെ ഛത്തീസ്ഗഢിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും പുതുമുഖ മുഖ്യമന്ത്രിമാർ ഭരണം നിർവഹിക്കും.Read More
ക്വാലാലംപൂർ:നെതർലാൻഡിനെ 4-3 ന് തോല്പിച്ച് ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് മത്സരത്തിൽ സെമിയിലെത്തി. ക്യാപ്റ്റൻ ഉത്തംസിങ്, അരൈജിത് സിങ് ഹുണ്ടൽ, ആദിത്യ അർജുൻ ലാൽഗെ, സൗരഭ് ആനന്ദ് കുശ്‌വാ ഹ് എന്നിവരാണ് ഇന്ത്യയെ സെമിയിലെത്തിച്ചതു്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ജർമ്മനിയെ നേരിടും. 2001 ലും 2016ലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. ആവേശകരമായ പോരാട്ടത്തിലാണ് ഇന്ത്യ കരുത്തരായ ഡച്ചുകാരെ തോല്പിച്ചത്.കളിയുടെ രണ്ടാം ഘട്ടത്തിൽ ആദിത്യ അർജുൻ ലാൽഗെ ആദ്യ ഗോൾ നേടി. അവസാന ഘട്ടത്തിൽ ക്യാപ്റ്റൻ ഉത്തംസിങ് പെനാൽറ്റി […]Read More
റിയാദ്:ഈ വർഷം 50 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ ഫുട്ബാൾ താരമാണ് പോർച്ചുഗീസുകാരനായ റൊണാൾഡോ. സൗദി കിങ്സ് കപ്പിൽ അൽ ഷബാബിനെതിരെ നേടിയ ഗോളാണ് അൻപതാമതെത്തിച്ചതു്. ഈ മത്സരത്തിൽ5-2 ന് ജയിച്ച് സെമിയിൽ കടന്നു. മാഞ്ചസ്റ്ററിന്റെ എർലിങ് ഹാലണ്ടാണ് 50 ഗോൾ നേടിയ മറ്റൊരു താരം. തൊട്ടടുത്ത് കിലിയൻ എംബാപ്പെയും,ഹാരി കെയ്നും 49 ഗോൾ വീതം നേടി റൊണാൾഡോയുടെ പിന്നിലുണ്ട്.Read More
ന്യൂഡൽഹി:ഐപിസിയ്ക്ക് പകരമായുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ, സിആർപിസിക്ക് പകരമായുള്ള ഭാരതീയ ന്യായസംഹിത ബിൽ, തെളിവ് നിയമത്തിന് പകരമായുള്ള ഭാരതീയ സാക്ഷ്യഅദിനിയം എന്നീ ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോകസഭയിൽ അവതരിപ്പിച്ചതു്.ആഗസ്റ്റിൽ പാർലമെന്റിൽ കൊണ്ടുവന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയ്ക്ക് അയച്ചിരുന്നു. അഞ്ചു വകുപ്പിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളതു്. വ്യാഴാഴ്ച ചർച്ചക്ക് അനുവദിച്ചിട്ടുള്ള ബിൽ വെള്ളിയാഴ്ച പാസ്സാക്കും. വിശദ ചർച്ചയ്ക്കു ശേഷമേ ബിൽ പാസ്സാക്കാൻ പാടുള്ളൂവെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.Read More
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നത് മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കാൻ കഴിയുക. എന്റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 […]Read More