News

കെഎസ്ആർടിസിയ്ക്ക് റെക്കോഡ് വരുമാനം

തിരുവനന്തപുരം:           കെഎസ്ആർടിസിയുടെ ദിനവരുമാനം സർവ കാല റെക്കോഡിലേക്ക്. ശബരിമല സ്പെഷ്യൽ സർവീസിനൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയതും കൃത്യമായ ആസൂത്രണവുമാണ് വരുമാനം കൂട്ടാൻ സഹായിച്ചത്. തിരുവനന്തപുരം – കോഴിക്കോട് – കണ്ണൂർ സർവീസുകൾക്ക് യാത്രക്കാരേറിയതും നേട്ടമായി. ദിനംപ്രതി 9.5 കോടി രൂപയാണ് കളക്ഷൻ. വരുമാന വർധനയ്ക്കായി പ്രയത്നിച്ച ജീവനക്കാരെയും, സൂപ്പർവൈസർ മാരെയും, ഓഫീസർമാരെയും ഗതാഗത മന്ത്രിയും സിഎംഡിയും അഭിനന്ദിച്ചു.Read More

News

 ഇറ്റാലിയൻ മാധ്യമപ്രവർത്തകയെ ഇറാൻ തടവിലാക്കി

റോം:          ഇറ്റലിയിൽ നിന്നുള്ള മാധ്യമപ്രവർത്തകയെ കസ്റ്റഡിയിലെടുത്ത് ഇറാൻ.ഇറ്റാലിയൻ പത്രമായ ഇൽ ഫോഗ്ലിയോയിൽ പ്രവർത്തിക്കുന്ന സിസിലയസാലയെയാണ് 19 ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും കസ്റ്റഡിയിലെടുത്തത്.കുപ്രസിദ്ധമായ ഇവിൻ ജയിലിലാണ് സാലയുള്ളത്. 2018 ൽ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ജയിലാണിതു്. മോചനത്തിനായി ശ്രമം ആരംഭിച്ചതായി ഇറാനിലെ ഇറ്റാലിയൻ എംബസി അറിയിച്ചു. അംബാസിഡർ പൗല അമാഡെ ജയിൽ സന്ദർശിച്ചു. സാലയെ ബന്ധുക്കളെ ഫോൺ ചെയ്യാൻ രണ്ടു തവണ അനുവദിച്ചതായി ഇറാൻ അറിയിച്ചു.Read More

News

പ്രണവിനോട് അനാദരവ് കാട്ടിയതായി മകൾ ശർമിഷ്ഠ

ന്യൂഡൽഹി:          മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചപ്പോൾ കോൺഗ്രസ് അനാദരം കാട്ടിയെന്ന് അദ്ദേഹത്തിന്റെ മകൾ ശർമിഷ്ഠ മുഖർജി. പ്രണബ് മരിച്ചപ്പോൾ പ്രവർത്തക സമിതി യോഗം ചേർന്ന് അനുശോചനം അർപ്പിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ലെന്ന് ശർമിഷ്ഠ എക്സിൽ കുറിച്ചു. രാഷ്ട്രപതിമാരുടെ കാര്യത്തിൽ കോൺഗ്രസ് അനുശോചനം നടത്താറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു.എന്നാൽ കെ ആർ നാരായണൻ അന്തരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് അനുശോചനം അർപ്പിച്ചിരുന്നായി പ്രണബിന്റെ ഡയറിക്കുറിപ്പിലുണ്ടായിരുന്നുവെന്ന് ശർമിഷ്ഠ വെളിപ്പെടുത്തി. […]Read More

Health National New Delhi News

പാരസെറ്റമോള്‍ അടക്കം 111 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

ഡല്‍ഹി: വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 111 മരുന്നുകൾക്ക് സ്‌റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറി, സ്‌റ്റേറ്റ് ഡ്രഗ്‌സ് ടെസ്‌റ്റിംഗ് ലബോറട്ടറി എന്നിവരുടെയാണ് കണ്ടെത്തല്‍. ഇത്തരം മരുന്നുകള്‍ വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഡ്രഗ് റെഗുലേറ്റർ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. സെൻട്രൽ ഡ്രഗ് ലബോറട്ടറികളില്‍ പരിശോധനക്കെത്തിച്ച 41 മരുന്ന് സാമ്പിളുകളും നവംബറില്‍ പരിശോധമക്കെത്തിച്ച 70 സാമ്പിളുകളുമാണ് സ്‌റ്റാൻഡേർഡ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന […]Read More

News

മൻമോഹൻ സിങ്ങിന് ആദരാഞ്ജലിയർപ്പിച്ച് രാജ്യം; സംസ്കാരം ഡൽഹി നിഗംബോധ് ഘട്ടിൽ

ശനിയാഴ്ച രാവിലെ ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ എത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നു. രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ അദ്ദേഹത്തിനുള്ള അന്തിമ ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത നേതാക്കളുടെ സേനയോടൊപ്പം എത്തി. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അനുഭാവികളും ഘോഷയാത്ര ദേശീയ തലസ്ഥാനത്തിലൂടെ നീങ്ങുമ്പോൾ ഒപ്പം നടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിംഗിൻ്റെ കുടുംബത്തെ യാത്രയിൽ അനുഗമിച്ചു. അതിനിടെ ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോരുണ്ടായതിനെ തുടർന്നാണ് […]Read More

News എറണാകുളം കാസർകോട്

പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 24 പേരും സിപിഎമ്മുകാരാണ്. 10 പ്രതികളെ വെറുതെവിട്ടു.  ഒന്നു മുതൽ 8 വരെ പ്രതികളും കുറ്റക്കാരാണ്.  ഇരുപതാം പ്രതിയായ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി ജനുവരി 3ന് കോടതി വിധിക്കും. ഇടതു […]Read More

News

താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയംഉദ്ഘാടനം ചെയ്‌തു

കൊച്ചി: . ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് നിരന്തരം നവീകരിക്കപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ നിലനിൽപ്പുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിയാൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് താജ് ഹോട്ടൽ സമുച്ചയം. ടെർമിനലുകളിൽ നിന്ന് 500 മീറ്റർമാത്രം അകലെയാണിത്. ലാൻഡിങ് കഴിഞ്ഞ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും. താജ് ക്ലബ് ലോഞ്ച്, ഒരുവശത്ത് […]Read More

News

വിജിലൻസ് സിഐയ്ക്കെതിരെ കേസ്

കഴക്കൂട്ടം:           സിറ്റി ഗ്യാസ് പദ്ധതി കരാർ കമ്പനിയുടെ പിആർഒ വിനോദ് കുമാറിനെ മർദ്ദിച്ച സംഭവത്തിൽ വിജിലൻസ് സിഐ അനുപ് ചന്ദ്രനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാതി 9.50 ന് വെട്ടുറോഡ് സെന്റ് ആന്റണീസ് സ്കൂൾ റോഡിൽ സിറ്റി ഗ്യാസ് പൈപ്പിന്റെ പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇതു വഴി വന്ന വിജിലൻസ് സിഐ അനൂപ് ചന്ദ്രനും വിനോദുമായി വാക്കുതർക്കം ഉണ്ടായി. പരിക്കേറ്റ വിനോദ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുRead More

News

കർണാടക ട്രാൻസ്പോർട്ട് ജീവനക്കാർ സമരത്തിലേക്ക്

മംഗളുരു:          മുപ്പത്തിയെട്ടു മാസത്തെ ശമ്പളക്കുടിശ്ശികയടക്കം ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഡിസംബർ 31 മുതൽ. മാറിമാറി വന്ന സർക്കാരുകൾ തുടരുന്ന ദ്രോഹ നടപടികൾക്കെതിരെ തൊഴിലാളികളുടെ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്പ്പോർട്ടേഷൻ കോർപ്പറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, നോർത്ത് വെസ്റ്റേൺ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ നാലു കോർപ്പറേഷനുകളിലായി […]Read More

foreign News

പാകിസ്ഥാനില്‍ ബോംബിട്ട് അഫ്ഗാന്‍ സേന

താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് താലിബാന്‍. ഖോസ്ത് പ്രവിശ്യയിലെ അലി ഷിർ ജില്ലയിൽ അഫ്ഗാൻ അതിർത്തി സേന നിരവധി ബോംബാക്രമണങ്ങൾ നടത്തി. താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു. കൂടാതെ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് അഫ്ഗാൻ മാദ്ധ്യമം ഇക്കാര്യം പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ ഖോസ്ത്, പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രവിശ്യകളിലാണ് സംഘർഷം നടക്കുന്നത്. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക്  ചൊവ്വാഴ്ച രാത്രിയാണ് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഇരുരാജ്യങ്ങളെയും […]Read More

Travancore Noble News