തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ മല്ലിപ്പട്ടിനം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ ചൊവ്വാഴ്ച 26 കാരിയായ സ്കൂൾ അധ്യാപികയാ രമണിയെ ഒരാൾ കുത്തിക്കൊന്നു. സ്റ്റാഫ് റൂമിന് പുറത്ത് വെച്ച് മദൻ എന്നയാളാണ് രമണിയെ ആക്രമിച്ചത്. കൊലപാതകത്തിന് വിദ്യാർത്ഥികളും മറ്റ് ജീവനക്കാരും സാക്ഷികളാണ്. മദനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, രമണിയും മദനും തമ്മിൽ ബന്ധമുണ്ടായിരുന്നു, ഇത് രമണിയുടെ കുടുംബത്തിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. മദൻ്റെ വിവാഹാഭ്യർത്ഥന രമണി നിരസിച്ചതിനെ തുടർന്ന് അടുത്തിടെ ഇരുവരും തമ്മിലുള്ള […]Read More
മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും. പ്രധാനമന്ത്രി മോദിയെ തങ്ങളുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ നൽകി ആദരിക്കാനുള്ള തീരുമാനം ഡൊമിനിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അംഗീകാരം. കോവിഡ് -19 മഹാമാരി സമയത്ത് മോദിയുടെ സഹായവും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ബന്ധം […]Read More
സംഗീതജ്ഞൻ എആർ റഹ്മാൻ്റെ ഭാര്യ സൈറ ഭർത്താവുമായി വേർപിരിയുന്നതായി പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. “പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികൾ പറയുന്നു. ഈ സമയത്ത് ഒരാൾക്കും പരിഹരിക്കാൻ കഴിയില്ല. വേദന കൊണ്ടാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സൈറ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യത അഭ്യർത്ഥിക്കുന്നു. കാരണം അവരുടെ ജീവിതത്തിലെ ഈ ദുഷ്‌കരമായ അദ്ധ്യായമാണിത്.” പ്രസ്താവനയിൽ പറയുന്നു. […]Read More
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഉടന്‍ ഇന്ത്യ സന്ദർശിക്കുമെന്ന് ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ്. യാത്രാ തീയതി അന്തിമമാക്കി വരികയാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ന്യൂഡൽഹിയിൽ സ്‌പുട്‌നിക് വാർത്താ ഔട്ട്‌ലെറ്റ് സംഘടിപ്പിച്ച പരിപാടിയിൽ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു ദിമിത്രി പെസ്‌കോവ്. റഷ്യ-യുക്രെയ്‌ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. അതിനിടെ, ജി20 ഉച്ചകോടിയില്‍ നടന്ന ഇന്ത്യ-ചൈന ചർച്ചകളെ പുടിൻ സ്വാഗതം ചെയ്‌തതായി ക്രെംലിൻ വക്താവ് പറഞ്ഞു. എന്നാൽ ഇതിൽ റഷ്യക്ക് പങ്കില്ലെന്നും അദ്ദേഹം […]Read More
ആലപ്പുഴ : മുയലിന്റെ കടിയേറ്റതിന് വാക്സിനെടുത്തശേഷം തളര്‍ന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമന്‍റെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. മുയലിന്‍റെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷ ബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. ഇതിനുപിന്നാലെ കിടപ്പിലാവുകായിരുന്നു. വാക്സിനെടുത്ത് കിടപ്പിലായശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാത്രിയാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആന്റി റാബീസ് വാക്‌സീനെടുത്തതിനെത്തുടര്‍ന്നാണ് ഇവരുടെ ശരീരം തളര്‍ന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് മുയലിന്റെ […]Read More
ചെന്നൈ:തമിഴക വെട്രി കഴകം രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയ നടൻ വിജയ് വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽ മത്സരിച്ചേയ്ക്കുമെന്ന് റിപ്പോർട്ട്. ആദ്യ നിയമസഭാ മത്സരത്തിന് വിജയ് ധർമപുരി മണ്ഡലം പരിഗണിക്കുന്നതായി ടിവികെ ജില്ലാ പ്രസിഡന്റ് ശിവ പറഞ്ഞു. നിലവിൽ പിഎംകെയുടെ സിറ്റിങ് സീറ്റാണിത്. അതിനിടെ എഐഎഡിഎംകെ യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്ത തമിഴക വെട്രി കഴകം തള്ളി. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് സർക്കാർ രൂപീകരിക്കാനാണ് ടിവികെ ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി എൻ ആനന്ദ് പറഞ്ഞു.Read More
തിരുവനന്തപുരം:കേരള വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. അഭിമുഖം ഡിസംബർ 10 ന് രാവിലെ നടക്കും. വിവരങ്ങൾക്ക്:www.kvasu.ac.in.Read More
തിരുവനന്തപുരം: തുറമുഖേതര വ്യവസായങ്ങൾക്കുള്ള സാധ്യതകൂടി തുറന്നിടാൻ വിഴിഞ്ഞം രാജ്യാന്തര കോൺക്ലേവ്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിങ് മേഖലകളിലെ നിക്ഷേപം എന്നിവയെല്ലാം ജനുവരിയിലെ കോൺക്ലേവിൽ അവതരിപ്പിക്കും. കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ, കണ്ടെയ്നർ യാർഡ്, എക്യുപ്മെന്റ് റിപ്പയർ യൂണിറ്റ്, വെയർഹൗസ്,ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങി ഷിപ്പിങ്ങുമായി ബന്ധപ്പെട്ട ഒട്ടേറെ അവസരങ്ങളും മുന്നോട്ടുവയ്ക്കും. പാരമ്പര്യേതര ഊർജം, ഫിഷറീസ്, അക്വാകൾച്ചർ തുടങ്ങിയവയിലെ നിക്ഷേപസാധ്യതയും അറിയാനാകും. ജനുവരി 20 നും 30 നും തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് കോൺക്ലേവ്.Read More
തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ പെരുങ്കടവിള ചുള്ളിയൂർ വിജി ഭവനിൽ സുജി (33) ആണ് മരിച്ചത്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് നാലരയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിലേക്കു നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു. അനിൽ കുമാറാണ് സുജിയുടെ ഭർത്താവ്. 2 മക്കളുണ്ട്. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ […]Read More
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും തുടര്‍ന്നുള്ള കലാപങ്ങള്‍ക്കും പിന്നാലെ ലങ്കൻ ജനത ഇടതുപക്ഷത്തിന് അവസരം നല്‍കുകയായിരുന്നു. ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയിലെ ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്‍റെന്ന ബഹുമതിയോടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു കൊളംബോ: ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരത്തിലേറി. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എൻപിപി) സഖ്യത്തിന്‍റെ മന്ത്രിസഭയ്‌ക്ക് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് അനുര കുമാര ദിസനായകെ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി ദ്വീപ് ഭരണകൂടം പുതിയ […]Read More