തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്ക് സമീപമുള്ള ഫ്ലാറ്റിലായിരുന്നു താമസം. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി.2022 ൽ പുറത്തിറങ്ങിയ ജനഗണമനയാണ് അവസാനമായി […]Read More
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉർവശി ആവശ്യപ്പെട്ടു. ഞങ്ങൾക്ക് തോന്നിയതുപോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു. ‘ഒരു അവാര്‍ഡ് എന്തിന് വേണ്ടി. അത് ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നതെന്ന് വ്യക്തമാക്കേണ്ട കടമ ജൂറിക്കുണ്ടല്ലോ. അല്ലാതെ ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയത് കൊടുക്കും. എല്ലാവരും […]Read More
തിരുവനന്തപുരം: സർക്കാർ പണം മുടക്കുന്ന സിനിമകൾ എടുക്കുന്നവർക്ക് ബജറ്റിങ്ങിലും സിനിമ നിർമാണ പ്രക്രിയയിലും സാങ്കേതിക വിദ്യകളിലും കൃത്യമായ ഓറിയന്റേഷൻ നൽകണമെന്നാണ് താൻ വ്യക്തമാക്കിയതെന്ന്സം അടൂർ ഗോപാലകൃഷ്ണൻ. ആർക്കും പണം കൊടുക്കുന്നതിന് എതിരല്ല. ഏതെങ്കിലും ജാതിയിൽപെട്ടവരോ സ്ത്രീകൾ ആയതുകൊണ്ടോ അല്ല തന്റെ അഭിപ്രായം. മുൻപരിചയമോ പരിശീലനമോ ഇല്ലാത്തവരാണ് ഇതുപ്രകാരം സിനിമയെടുക്കുന്നത്. ഫിലിം മേക്കിങ്ങിൽ പരിശീലനം നൽകുന്നതിലൂടെ അവരുടെ കഴിവുകൾ ഏറെ മെച്ചപ്പെടുത്താനാകും. സ്ക്രിപ്റ്റിന് അനുമതി കിട്ടിയതുകൊണ്ടുമാത്രം ആയില്ല. ബജറ്റ്, ക്യാമറ, ലൈറ്റിങ് തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലും അറിവുനേടേണ്ടതല്ലേ എന്നും […]Read More
തിരുവനന്തപുരം: . സിനിമ എടുക്കാന്‍ വേണ്ടി ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണെന്നും അവര്‍ക്കൊന്നും സിനിമ അറിയില്ലെന്നും മതിയായ പരിശീലനം നല്‍കണമെന്നും അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാൻ ത്രീവ പരിശീലനം നൽകണമെന്നും അടൂർ ആവശ്യപ്പെട്ടു .സ്ത്രീ പക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി തിരുവനന്തപുരത്ത് നടക്കുന്ന സിനിമ കോണ്‍ക്ലേവിലായിരുന്നു അടൂരിന്റെ പരാമര്‍ശം. പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്. ചലച്ചിത്ര കോര്പ്പറേഷന് വെറുതെ പണം കളയരുതെന്നും ഇത് ആളുകളുടെ നികുതിപ്പണമാണെന്നും മറ്റ് പല സുപ്രധാന […]Read More
ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെള്ളിയാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂം ബോയ് ആണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്. പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനിൽ ചേർന്നതോടെ കലാരംഗത്ത് വഴിത്തിരിവായി. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധനേടി. ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി സിനിമകളിലും ടെലിവിഷന്‍ […]Read More
ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ന്യൂഡൽഹിഃ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12th ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മിസിസ് ചാറ്റർജി vs നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡും നേടി. മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് 12th ഫെയിലിനാണ്( സിവിധാനം:വിധു വിനോദ് ചോപ്ര). ഐപിഎസ് ഓഫീസർ മനോജ് കുമാർ ശർമ്മയുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് 12th&Read More
അകംപൊരുളും പുറംപൊരുളും രണ്ടു വ്യത്യസ്ത സത്വങ്ങളെപ്രതിനിധികരിക്കുന്നു എന്ന് സ്വാമി എന്ന ചലച്ചിത്രത്തിന്റെആവിഷ്കാരത്തിലൂടെ അതിന്റെ സംവിധയകാൻ പറയാതെ പറയുന്നു .ആത്മീയ സിദ്ധികളിലൂടെ അമാനുഷിക ശക്തികളുടെ മൂർത്തിരൂപമായി പരിണമിച്ച കുമാരസ്വാമി എന്ന ആൾ ദൈവം തന്റെടെലിപ്പതി,ക്ലയർവോയൻസ് ,ലെവിറ്റേഷൻ വിദ്യകളിലൂടെ സാധാരണക്കാരെതൃപ്തിപ്പെടുത്തിയും ഭയപ്പെടുത്തിയും ജീവിക്കുന്നു. സ്വയം രൂപപ്പെടുത്തിയ ആത്മീയ ലോകത്തിലെ ആചാര്യനാവാൻആഗ്രഹിക്കുന്ന കുമാരസ്വാമി തന്റെ അനുയായികളെ ആത്മീയതുടെഉത്തുംഗ ശൃംഗത്തിൽ എത്തിക്കുവാൻ പാടുപെടുന്നു.എന്നാൽ ഭൗതിക ലാഭത്തിനായി അനുയായികൾ തന്റെസിദ്ധികൾക്കു മൂല്യം കല്പിക്കുമ്പോൾ കുമാര സ്വാമി ആത്മവിമർശനത്തിന് പ്രേരിതനാവുന്നു .ആത്മ വിശകലനം ഒടുവിൽആത്മ നിന്ദയായി […]Read More
തിരുവനന്തപുരം: 2025 ലെ നവാഗത സംവിധായകനുള്ള സത്യജിത്ത് റേ ഗോൾഡൻ ആർക് അവാർഡ് സുനിൽ ദത്ത് സുകുമാരന്‍ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. സ്വാമി എന്ന സിനിമയ്ക്കാണ് അവാർഡ് ചടങ്ങിൽ സാഹിത്യകാരന്മാരായ ജോർജ് ഓണക്കൂർ. പ്രഭാവർമ്മ, ക്യാമറാമാൻ എസ് .കുമാർ, സംവിധായകരായ സുരേഷ് ഉണ്ണിത്താൻ,സജിൻ ലാൽ, ബാലു കിരിയത്ത് സംഗീത സംവിധായകൻ രമേശ് നാരായണൻ എഴുത്തുകാരി കെ പി സുധീര തുടങ്ങിയവർ പങ്കെടുത്തു.Read More
നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്സുനിൽദത്ത് സുകുമാരന്‍ ലഭിച്ചു . സ്വാമി എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാർഡ് .ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധയകാൻ അടൂർ ഗോപാലകൃഷ്ണനുംഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സ്വാമി എന്ന സിനിമആൾ ദൈവ പരിവേഷത്തിൽ നിന്നും ഒരു സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു സ്വാമിയുടെആത്മീയ […]Read More
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2025 ജൂലൈ 18 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ മെയ് 5 വൈകുന്നേരം 5 മണി വരെ https://idsffk.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഷോര്‍ട്ട് ഫിക്ഷന്‍ (60 മിനിറ്റില്‍ താഴെ), ഷോര്‍ട്ട് ഡോക്യുമെന്ററി (40 മിനിറ്റില്‍ താഴെ), ലോംഗ് ഡോക്യുമെന്ററി (40 മിനിറ്റിന് മേലെ), അനിമേഷന്‍, ക്യാമ്പസ് ഫിലിം, മലയാളം മത്സരേതരം എന്നീ വിഭാഗങ്ങളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 2024 […]Read More