By:Sumeshkrishnan മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന…മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും രചയിതാവും ഛായാഗ്രഹകനും സംവിധായകനുമായിരുന്ന ജോസഫ് ചെല്ലയ്യ ഡാനിയേൽ നാടാർ എന്ന ജെ.സി ഡാനിയേൽ. 1893 ഏപ്രിൽ 19 ന് (1900 ഫെബ്രുവരി 26 എന്നും പറയുന്നു) ഡോ: ജ്ഞാനാംബരം ജോസഫ് ഡാനിയേലിന്റേയും ജ്ഞാനാംബാളിന്റേയും മകനായി ജനനം. ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്ന ഡാനിയേൽ വിദ്യാഭ്യാസത്തിനു ശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയെങ്കിലും അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി […]Read More
മാവേലിക്കര: മലയാള നാടക-സിനിമാ രംഗത്തെ അനശ്വര പ്രതിഭ കെ.പി.എ.സി. സുലോചനയുടെ ചരമവാർഷിക ദിനത്തിൽ കലാകേരളം സ്മരണാഞ്ജലി അർപ്പിക്കുന്നു. 2005 ഏപ്രിൽ 17-നാണ് മലയാളികളുടെ പ്രിയ ഗായിക അന്തരിച്ചത്. തുടക്കം: 1938 ഏപ്രിൽ 10-ന് മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. തടിയൂർ ഗോപാലകൃഷ്ണനിൽ നിന്ന് സംഗീതം അഭ്യസിച്ച സുലോചന, തിരുവനന്തപുരം ആകാശവാണിയിലെ ‘ബാലലോകം’ പരിപാടിയിലൂടെയാണ് പ്രഫഷണൽ രംഗത്തേക്ക് കടന്നുവന്നത്. 1951-ൽ ‘എന്റെ മകനാണ് ശരി’ എന്ന നാടകത്തിലൂടെ കെ.പി.എ.സി-യിൽ അരങ്ങേറ്റം കുറിച്ചു. നാടക ജീവിതം: ‘നിങ്ങളെന്നെ […]Read More
BY sumeshkrishnan സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്സര് ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗമെന്ന് സീമ ഫെയ്സ്ബുക്കില് കുറിച്ചു. ചാലക്കുടി സ്വദേശിയാണ് സിദ്ധാര്ഥ്. പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി, മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു […]Read More
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ ഇതിഹാസ തുല്യനായ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് 2025-ലെ ഫിലിംഫെയർ സൗത്ത് സമഗ്രസംഭാവനയ്ക്കുള്ള (Lifetime Achievement Award) പുരസ്കാരം. ദശാബ്ദങ്ങൾ നീണ്ട അദ്ദേഹത്തിന്റെ കലാനിപുണതയ്ക്കുള്ള ആദരമായാണ് ഈ അംഗീകാരം തേടിയെത്തിയിരിക്കുന്നത്. പുരസ്കാര നേട്ടത്തിൽ തനിക്കുള്ള സന്തോഷം അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാധകരുമായി പങ്കുവെച്ചു. ഈ നേട്ടം തന്റെ കരിയറിലെ മനോഹരമായ ഒരു ഓർമ്മ പുതുക്കൽ കൂടിയാണെന്ന് അദ്ദേഹം കുറിച്ചു. വർഷങ്ങൾക്ക് ശേഷമുള്ള മടക്കയാത്ര 1977-ൽ അദ്ദേഹം സംവിധാനം ചെയ്ത ‘മോഹിനിയാട്ടം’ എന്ന ചിത്രം ഫിലിംഫെയർ വേദിയിൽ […]Read More
മുംബൈ: എട്ടു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് രാവിലെ 11 മണി മുതൽ ലോവർ പരേലിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4 മണിക്ക് മുംബൈ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. ഹൃദയസംബന്ധമായ അസുഖങ്ങളെയും ശ്വാസതടസ്സത്തെയും തുടർന്ന് ശനിയാഴ്ചയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാര ചടങ്ങുകളിൽ തിരക്ക് ഒഴിവാക്കണമെന്ന് മകൻ ആനന്ദ് […]Read More
——‐—————————————— പ്രവീൺ ചില സിനിമകൾ അങ്ങിനെയാണ്. കണ്ണിനും കാതിനും ആനന്ദം നൽകി, ഒരുപാട് പൊട്ടിചിരിപ്പിച്ച്, പെട്ടെന്നായിരിക്കും ഒരു ട്വിസ്റ്റ്. നൊമ്പരത്തിന്റെയും നഷ്ടപ്പെടലിന്റെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയിലേക്ക്, ജീവിതത്തിൻറെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക്, സ്നേഹിക്കാൻ മറന്നുപോയ സാഹോദര്യ സ്നേഹത്തിൻറെ തിരിച്ചുകിട്ടാത്ത കാലത്തിൻറെ അനിവാര്യതയിലേക്ക്. ആ തിരിച്ചറിവിൻറെ സമയം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ഒരു ചോദ്യം അവശേഷിപ്പിക്കും-ഈ കഥ എന്റെ ജീവിതമല്ലേ പറയുന്നത്? ആ ഒരു ചോദ്യം നമ്മുടെ മനസ്സിൽ ഉയർത്താനായി എന്നതാണ് വാഴ-2 എന്ന ഈ സിനിമയുടെ വിജയം! ആവറേജ് അല്ലെങ്കിൽ അതിന് […]Read More
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ റിലീസിന് മുൻപേ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ മുഴുവൻ പതിപ്പും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും എത്തിയതായാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഇൻട്രോ രംഗങ്ങളും ക്ലൈമാക്സും അടക്കം പ്രധാന ഭാഗങ്ങൾ പല കഷ്ണങ്ങളായി മുറിച്ചാണ് പ്രചരിക്കുന്നത്. സെൻസർ ബോർഡുമായുള്ള നിയമതർക്കങ്ങളെത്തുടർന്ന് റിലീസ് വൈകിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിനിമാ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ നിരാശരാക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത […]Read More
മുംബൈ: ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ച് മുന്നേറുന്ന രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ (Dhurandhar 2: The Revenge) ഒടിടി റിലീസ് വൈകുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അസാമാന്യമായ തിയേറ്റർ പ്രകടനവും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ (IPL 2026) സീസണുമാണ് റിലീസ് നീട്ടിവെക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യ ഭാഗം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്തതെങ്കിലും, രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ അവകാശം ജിയോഹോട്ട്സ്റ്റാർ (JioHotstar) വമ്പൻ തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 150 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ […]Read More
കൊച്ചി: യുവനടിയുടെ പരാതിയിൽ ലൈംഗിക അതിക്രമ കേസ് നേരിടുന്ന സംവിധായകൻ ബി. രഞ്ജിത്തുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. സംഭവദിവസം അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവനുകളിൽ എത്തിച്ചാകും അന്വേഷണസംഘം തെളിവുകൾ ശേഖരിക്കുക. ഇതിനായി ചങ്ങനാശ്ശേരിയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കാരവനുകൾ കഴിഞ്ഞദിവസം കൊച്ചിയിൽ എത്തിച്ചിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സംവിധായകനെ നാളെ വൈകിട്ട് 4 മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് […]Read More
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് രഞ്ജിത്തിനെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. ലൈംഗികാതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാരവനിലടക്കം പ്രതിയെ എത്തിച്ച് വരും ദിവസങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തും. യുവനടിയുടെ പരാതിയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് രഞ്ജിത്തിനെ […]Read More
