ദേശീയ ആദരവിൽ തിളങ്ങി മമ്മൂട്ടി; പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി, സാക്ഷിയായി കുടുംബവും

 ദേശീയ ആദരവിൽ തിളങ്ങി മമ്മൂട്ടി; പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി, സാക്ഷിയായി കുടുംബവും

ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാജ്യം നൽകിയ ആദരവായ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. ചൊവ്വാഴ്ച (ജൂൺ 23) വൈകുന്നേരം രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത് സിവിൽ ഇൻവെസ്റ്റിറ്റ്യൂച്ചർ ചടങ്ങിൽ വെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം കൈപ്പറ്റിയത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ പ്രമുഖർ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സിനിമയ്ക്കും കലയ്ക്കും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി മമ്മൂട്ടിയെ രാജ്യം ആദരിച്ചത്.

ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകനും നടനുമായ ദുൽഖർ സൽമാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി കഴിഞ്ഞ ദിവസം കുടുംബസമേതം ഡൽഹിയിലെത്തിയ തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു.

ഒരു പത്മവിഭൂഷൺ, ഏഴ് പത്മഭൂഷൺ, 56 പത്മശ്രീ എന്നിവയുൾപ്പെടെ ആകെ 65 പത്മ പുരസ്കാരങ്ങളാണ് ഈ ചടങ്ങിൽ വെച്ച് വിതരണം ചെയ്തത്. വിവിധ മേഖലകളിൽ രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയ പ്രതിഭകളെയാണ് ചടങ്ങിൽ ആദരിച്ചത്.

mammootty-padma-bhushan-award-president-draupadi-murmu-delhi

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News