ചെന്നൈ: ജിയോ ഹോട്ട്സ്റ്റാറിന്റെ ‘സൗത്ത് അൺബൗണ്ട്’ പരിപാടിയിൽ പങ്കെടുക്കുന്നതിനായി താരങ്ങൾ പ്രൈവറ്റ് ജെറ്റിൽ നടത്തിയ യാത്രയും, തുടർന്നുണ്ടായ വൻ പ്രഖ്യാപനങ്ങളും ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് വലിയ വാർത്തയായി. ചൊവ്വാഴ്ച വൈകിട്ട് നടൻ നിവിൻ പോളി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ആദ്യം വൈറലായത്. മോഹൻലാൽ, പ്രണവ് മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം പ്രൈവറ്റ് ജെറ്റിൽ ഇരിക്കുന്ന ചിത്രങ്ങളാണ് നിവിൻ പോളി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രമുഖ താരങ്ങൾ ഒന്നിച്ചുള്ള ഈ ചിത്രം ഒരു പുതിയ സിനിമയുടെ […]Read More
“അതിജീവിതയ്ക്കൊപ്പമാണ് ഞാൻ; സംഘടനകൾ വേട്ടക്കാർക്കൊപ്പം” – വിമർശനവുമായി നടി തിരുവനന്തപുരം: നടൻ ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ (FEFKA) നിന്ന് രാജിവച്ചു. സംഘടനകളുടെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് താരം ഉയർത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മി തൻ്റെ രാജി തീരുമാനം അറിയിച്ചത്. ഫെഫ്കയും താരസംഘടനയായ ‘അമ്മ’യും (AMMA) വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്നും, അതിജീവിതയ്ക്ക് അനുകൂലമായ നിലപാടല്ല ഈ സംഘടനകൾ സ്വീകരിക്കുന്നതെന്നും […]Read More
തിരുവനന്തപുരം: ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഗ്രാന്ഡ് പ്രീ പുരസ്കാരം നേടിയ ‘പലസ്തീൻ 36’ ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 98-ാമത് ഓസ്കർ പുരസ്കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഈ പലസ്തീനിയൻ ചിത്രം, ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗാലാ പ്രസന്റേഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ചപ്പോൾ 20 മിനിറ്റ് നീണ്ട കരഘോഷം നേടി ശ്രദ്ധ നേടിയിരുന്നു. ചരിത്രപരമായ പശ്ചാത്തലം 1936 മുതൽ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചരിത്ര ചിത്രമാണിത്. […]Read More
സിനിമാലോകം ദുഃഖത്തിൽ തിരുവനന്തപുരം: മലയാള സിനിമയിലെ ശ്രദ്ധേയനായ അസ്സോസിയേറ്റ് ഡയറക്ടർ ഗിരീഷ് വെണ്ണല അന്തരിച്ചു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലായിരിക്കെയാണ് ഗിരീഷ് വെണ്ണലയുടെ അന്ത്യം. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമയിൽ സജീവമായിരുന്നു. വിവിധ സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായും സഹസംവിധായകനായും പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് വെണ്ണലയുടെ വിയോഗവാർത്തയറിഞ്ഞ് നിരവധി സഹപ്രവർത്തകരും താരങ്ങളും ആദരാഞ്ജലികൾ അർപ്പിക്കാൻ […]Read More
റിപ്പോർട്ട് :ഋഷി തിരുവനന്തപുരം — എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായ ചിത്രം ഇന്ന് (ഡിസംബർ 5) ആഗോളതലത്തിൽ റിലീസിനെത്തി. ആരാധകരും സിനിമാ പ്രേമികളും വലിയ ആകാംഷയോടെ കാത്തിരുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2004 നും 2009 നും ഇടയിൽ നിരവധി സ്ത്രീകളെ സയനൈഡ് നൽകി കൊന്ന ‘സയനൈഡ് മോഹൻ്റെ’ […]Read More
ബോളിവുഡിന്റെ നിത്യയൗവനം, സൗന്ദര്യത്തിന്റെയും സാഹസികതയുടെയും പര്യായം, ആരാധകർ ഹൃദയം കൊണ്ട് സ്നേഹിച്ച ‘ഹീ-മാൻ’ ധർമ്മേന്ദ്ര വിടവാങ്ങിയിരിക്കുന്നു. തൻ്റെ ജീവിതത്തിലും സിനിമയിലും ഒരുപോലെ ആഢംബരവും ലാളിത്യവും കാത്തുസൂക്ഷിച്ച ആ അതുല്യ കലാകാരൻ, 89-ാം വയസ്സിൽ ഈ ലോകത്തോട് വിടചൊല്ലി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഗ്രാമീണ ലാളിത്യം കാത്തുസൂക്ഷിച്ച വ്യക്തിത്വം. അടുത്തിടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹം മുംബൈയിലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. പക്ഷേ, ആരാധകർക്ക് ഏറെ ദുഃഖം നൽകിക്കൊണ്ട്, തിങ്കളാഴ്ച ആ യാത്ര അവസാനിച്ചു. ബോളിവുഡിൽ തന്റേതായ […]Read More
തിരുവനന്തപുരം: അനന്തപുരിയുടെ സിരകളില് ഇനി സിനിമാ വസന്തം. ലോക സിനിമയുടെ വിസ്മയക്കാഴ്ചകളുമായി 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (IFFK 2025) ഡിസംബര് 12-ന് തിരിതെളിയും. മേളയുടെ ആവേശത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ (നവംബര് 25) രാവിലെ 10 മണിക്ക് ആരംഭിക്കും. കാത്തിരിപ്പിന് വിരാമം; രജിസ്ട്രേഷന് നാളെ മുതല് സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരുന്ന ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ തുടക്കമാകും. registration.iffk.in എന്ന വെബ്സൈറ്റിലൂടെ സിനിമാപ്രേമികള്ക്ക് സീറ്റുകള് ഉറപ്പിക്കാം. ഓണ്ലൈന് സൗകര്യത്തിന് പുറമെ, മേളയുടെ പ്രധാന വേദിയായ […]Read More
ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹന്ലാലിനെ ആദരിച്ച് ഇന്ത്യന് കരസേന. ഇന്ന് ഡൽഹിയിലായിരുന്നു ചടങ്ങ് നടന്നത്. ഡല്ഹിയില് കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച്ച നടത്തി. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാൽ പ്രതികരിച്ചു. 16 വര്ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല് സിനിമകളുണ്ടാകുമെന്നും മോഹന്ലാല് പറഞ്ഞു. പതിനാറ് വർഷമായി താൻ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തങ്ങൾ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് […]Read More
തിരുവനന്തപുരം: ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യന് സിനിമയുടെ വളര്ച്ചയ്ക്ക് മോഹന്ലാല് നല്കിയ സംഭാവനകള്ക്കുളള ആദരവാണ് ഫാൽക്കെ പുരസ്കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാല്ക്കെ അവാര്ഡിലൂടെ ഇന്ത്യന് ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹന്ലാല് മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന […]Read More
ആശുപത്രി വാസം കഴിഞ്ഞ് മമ്മൂട്ടി തിരിച്ചെത്തുന്നു! പ്രാർത്ഥിച്ചവർക്ക് നന്ദിയെന്ന് സിനിമാ ലോകം8 മാസത്തെ ‘അജ്ഞാതവാസം’ അവസാനിച്ചു; മെഗാസ്റ്റാറിന്റെ മാസ് എൻട്രി ഒക്ടോബർ 1-ന്കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി വീണ്ടും വെള്ളിത്തിരയിലേക്ക്. കഴിഞ്ഞ 8 മാസത്തോളം സിനിമയിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും വിട്ടുനിന്ന മെഗാസ്റ്റാർ, ആരോഗ്യപരമായ വെല്ലുവിളികളെ അതിജീവിച്ച്, ആശുപത്രിയിലെ ചികിത്സാ കാലയളവ് പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്.പ്രാർത്ഥനകൾക്ക് നന്ദിമമ്മൂട്ടിയുടെ ഈ നീണ്ട ഇടവേള സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, ഏവരുടെയും പ്രാർത്ഥനകൾക്ക് […]Read More
