തിരുവനന്തപുരം: 2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച് എസ്ഇ ഒന്നാം വർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒമ്പതിന് വിദ്യാർഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 3,22,147 വിദ്യാർഥികൾ ദിനം ക്ലാസിലെത്തും. മെറിറ്റ് സ്വീറ്റിൽ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയിൽ 19,251 പേരും, മാനേജ്മെന്റ് സീറ്റിൽ 19,192 പേരും അൺ എയ്ഡഡ് സ്കൂളിൽ 10,583 പേരുമാണ് പ്രവേശനം നേടിയത്. സ്പോർട്സ് ക്വാട്ടയിൽ 4,333 പേരും മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 868 പേരുമാണ് […]Read More
എസ്എസ്എൻസി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സേ പരീക്ഷ എഴുതിയ 1066 വിദ്യാർഥികളുടേയും, ടി എച്ച്എച്ച്എൽസി സേ പരീക്ഷ എഴുതിയ നാലു വിദ്യാർഥികളുടേയും പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിച്ചത്.ആകെ പരീക്ഷ എഴുതിയ 4,27,153 വിദ്യാർഥികളിൽ 4,26,725 പേർ ഉന്നത പഠനത്തിന് അർഹത നേടിയിട്ടുണ്ട്. വിവരങ്ങൾക്ക്:https://sslcexam.kerala.gov.inRead More
തിരുവനന്തപുരം: യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024 ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ട പരീക്ഷയെഴുതിയത് 23,666 പേർ. രാവിലെയും ഉച്ചയ്ക്കുമായി സംസ്ഥാനത്ത് 61 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. തിരുവനനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. വിദ്യാർഥികളുടെ സൗകര്യാർഥം കെഎസ് ആർടിസി പ്രത്യേക സർവീസ് നടത്തി. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രങ്ങളെ കണക്ട് ചെയ്ത് സമയം ക്രമീകരിച്ച് ഇലക്ട്രിക് ബസുകളും സർവീസ് നടത്തി.Read More
നീറ്റ് പരീക്ഷാ ക്രമക്കേട് രാജ്യമാകെ വിവാദമായിരിക്കെ, ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കിട്ടാൻ 30-32 ലക്ഷം രൂപ വരെ ലഭിച്ചെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികളുമായി ബന്ധപ്പെട്ടെന്ന നിഗമനത്തിൽ ഒൻപത് വിദ്യാര്‍ത്ഥികളോട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാറ്റ്നയിൽ അന്വേഷണ സംഘത്തിൻ്റെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ഒൻപത് വിദ്യാര്‍ത്ഥികളും ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരെന്നാണ് […]Read More
ന്യൂഡൽഹി:നീറ്റ് ക്രമക്കേടിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. ഹരിയാനയിലെ ഒരു കേന്ദത്തിൽ പരീക്ഷ എഴുതിയ 1536 വിദ്യാർഥികൾക്ക് ചട്ടവിരുദ്ധമായി നൽകിയ ഗേസ് മാർക്ക് റദ്ദാക്കാമെന്ന് എൻടി എ സുപ്രീംകോടതിയെ അറിയിച്ചു. ഇവർക്ക് പരീക്ഷ ജൂൺ 23 ന് വീണ്ടും നടത്തി മുപ്പതിനുമുൻപ് ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്കുള്ള വിജ്ഞാപനം വ്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്നും എൻടിഎ യുടെ അഭിഭാഷകൻ നരേഷ് കൗശിക്ക് കോടതിയെ അറിയിച്ചു. പരീക്ഷ എഴുതാൻ തയ്യാറാകാത്തവർക്ക് നിലവിലുള്ള മാർക്കിൽ നിന്ന് ഗ്രേസ് മാർക്ക് കുറച്ചായിരിക്കും പ്രവേശനത്തിന് […]Read More
കേരള സർവകലാശാല ഗവ./എയ്ഡഡ് / സ്ഥാശ്രയ / കെയുസിടിഇ കോളേജുകളിലേക്കുള്ള ബി എഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ, റിസർവേഷൻ, മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ട, പി ഡബ്യൂഡി, ട്രാൻസ്ജൻ സർ,ടിഎൽഎം,ലക്ഷദ്വീപ് സ്വദേശികൾ അടക്കം ഏകജാലകം വഴി അപേക്ഷിക്കണം.ജൂൺ 20വരെ ഓപ്ഷൻ സെലക്ട് ചെയ്യാം. പ്രിന്റൗട്ടും ഫീസ് രസീതും പ്രവേശന സമയത്ത് ഹാജരാക്കണം. ഫീസ് 700 രുപ . വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in ഫോൺ:9188524612,Read More
സംസ്കൃത സർവകലാശാല പുതുതായി ആരംഭിക്കുന്ന നാല് വർഷ ബിരുദം, ബി എഫ്എ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12 വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്ക്:https://ugadmission.ssus.ac.in.Read More