തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ- സ്വാശ്രയ ലോ കോളേജുകളിലെയും ത്രിവത്സര എൽഎൽബി കോഴ്സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും.ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ച് മണിക്കു മുൻപ് www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.Read More
തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം സൗജന്യ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് 100 വിദ്യാർത്ഥികൾക്ക് അവസരം നൽക്കും. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ സൗജന്യ പഠനവും തുടർന്ന് രാജ്യത്തെ സ്റ്റാർ ഹോട്ടലുകളിൽ തൊഴിൽ അവസരവും ലഭ്യമാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന താൽപ്പര്യമുള്ള വിദ്യാർത്ഥികൾ എസ് എസ് എൽ സി, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ […]Read More
ദില്ലി: രണ്ട് നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതൽ സ്ഥലങ്ങളിൽ ചോർന്നതിന് തെളിവില്ല എന്ന നിലപാടിൽ കോടതി ഉറച്ചു നിൽക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം. എന്നാൽ പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എട്ടു കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ സെറ്റ് […]Read More
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22 ന് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും ക്യാറ്റ് യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 9446529467/ 9447079763.Read More
കലാമണ്ഡലത്തിൽ ബിപിഎ: അപേക്ഷ 11 വരെബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്ട്സ് കോഴ്സുകൾ: കഥകളി, കഥകളി സംഗീതം, ചെണ്ട,മദ്ദളം,ചുട്ടി, കൂടിയാട്ടം, മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം, കളരി പരിശീലനവും മറ്റും കോഴ്സിന്റെ ഭാഗമായുണ്ടായിരിക്കും. 2024 ജൂൺ ഒന്നിന് 23 വയസ്സു തികയരുത്. മിതമായ ഫീസേയുള്ളു. പൂരിപ്പിച്ച അപേക്ഷ, ചെറുതുരുത്തി എസ്ബിഐ ശാഖയിൽ 500 രൂപ ഓൺലൈനായി അടച്ചതിന്റെ സ്ലിപ്പും നിർദിഷ്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ചേർത്ത് ജൂലൈ11നകം കിട്ടത്തക്കവിധം അയയ്ക്കണം.Read More
സംസ്ഥാനത്തെ സർക്കാർ /സ്വാശ്രയ കോളേജുകളിൽ ബി എസ് സി നഴ്സിങ്, പാരാമെഡിക്കൽ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഫൈനൽ കൺഫർ മേഷൻ നൽകാൻ വീണ്ടും അവസരം.അപേക്ഷാ ഫീസൊടുക്കി ഓൺലൈനായി അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ നൽകാൻ 6,7 തീയതി കളിൽ അവസരം ലഭിക്കും. വിശദശവിവർങ്ങൾക്ക്: www.lbscentre.kerala.gov.in ഫോൺ:04712560363,364.Read More
