എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ഫോട്ടോ, ഒപ്പ്, പേർ എന്നിവ പരിശോധിക്കാൻ മെയ് 13 വരെ അവസരം. വെബ്സൈറ്റ് www.cee.kerala.gov.in.Read More
തിരൂവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാനടപടി മെയ് 16 ന് ആരംഭിക്കും.അപേക്ഷകർക്ക് സ്വന്തമായോ, പത്താംക്ലാസ് പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സ്കൂളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യംതേടിയോ അപേക്ഷിക്കാം. അവസാന തീയതി മെയ് 25.ട്രയൽ അലോട്ട്മെന്റ് 29 നും ആദ്യ അലോട്ട്മെന്റ് ജൂൺ 5 നും രണ്ടാം അലോട്ട്മെന്റ് 12 നും മൂന്നാം അലോട്ട്മെന്റ് 19 നും പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്:www.vhseportal.kerala.gov.in, www.admission.dge.kerala.gov.in.Read More
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര് ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത് 99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്Read More
കൊല്ലം:പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത് വിഷയങ്ങളിൽ പി ജി കോഴ്സുകൾ ആരംഭിക്കുന്നതിന് ധനവകുപ്പ് അംഗീകാരം നൽകി. 34 ഡോക്ടർമാർക്കാണ് ഇതുവഴി ഉപരിപഠനത്തിന് അവസരം ഒരുങ്ങുന്നത്. ജനൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി എന്നിവയിൽ അഞ്ചുവീതവും ഒബ്സ്ട്രെട്രിക്സ് ആൻഡ് ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിയാട്രിക്സ് എന്നിവയിൽ നാലു വീതവും മെഡിസിനിൽ ഒന്നും സീറ്റുകളാണ് അനുവദിച്ചത്.Read More