തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8ന്. ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻക്കുട്ടി മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും പ്രഖ്യാപനം നടത്തുക. ഇത്തവണ നേരത്തെയാണ് പരീക്ഷഫലം പ്രസ്ദ്ധികരിക്കുന്നത്. കഴിഞ്ഞ വർഷം മേയ് 19നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്. മേയ് 25 നാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്.Read More
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി. സ്കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കന്ററി പ്രവേശനത്തിന് ബോണസ് […]Read More
കംപ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാംഎൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഏപ്രിലിൽ ആരംഭിച്ച കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് & GST Using Tally, Certificate Course in Python കോഴ്സുകളിൽ ഒഴിവുണ്ട്.ഏപ്രിൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്:www.lbscentre.kerala.gov.inഫോൺ: 0471 2560333.Read More
തിരുവനന്തപുരം:ഹൈസ്കൂൾ വിദ്യാർഥികൾക്കായി പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനിയറിങ് കോളേജിൽ അഞ്ചു ദിവസത്തെ റോബോട്ടിക്സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും.ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാൻ താൽപ്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2349232, 9895874407വെബ്സൈറ്റ്:http//lbt.ac.in.Read More
തിരുവനന്തപുരം:കേരള ലോ അക്കാദമി ലോ കോളേജിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി, എൽഎൽഎം, എംബിഎൽ എന്നിവയാണ് കോഴ്സുകൾ. 45 ശതമാനം മാർക്കോടെ പ്ലസ്ടുവാണ് പഞ്ചവത്സര കോഴ്സുകൾക്ക് യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാകും. അംഗീകൃത സർവകലാശാലയിൽ നിന്നും 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് ത്രിവത്സര എൽഎൽബി കോഴ്സിന്റെ യോഗ്യത. വിശദ വിവരങ്ങൾക്ക്:www.keralalawacademy.in.ഫോൺ: 04712433166, 2437655, 2436640, 2539356.Read More
ഇന്ത്യയൊട്ടാകെ അയിത്തോച്ചാടന സമരങ്ങൾക്ക് മാർഗ ദീപം കൊളുത്തിയ വൈക്കം സത്യാഗ്രഹം നടന്നിട്ട് ഇന്ന് നൂറു വർഷം തികയുന്നു.വൈക്കം മഹാദേവക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയിലൂടെ എല്ലാമനുഷ്യർക്കും സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടിനടന്ന സത്യാഗ്രഹം 603 ദിവസമാണ് നീണ്ടു പോയത്. 1924 മാർച്ച് 30ന് ആദ്യ സത്യാഗ്രഹികളായ കുഞ്ഞാപ്പിയും, ബാഹുലേയനും, ഗോവിന്ദപ്പണിക്കരും തീണ്ടൽപലക കടക്കാനെത്തി അറസ്റ്റ് വരിച്ചത് ത്യാഗോജ്വലമായ സമരത്തിന്റെ തുടക്കമായിരുന്നു. സവർണ മേധാവികളുടെ നിരന്തര ആക്രമണങ്ങൾ മുതൽ 99ലെ മഹാപ്രളയത്തെ വരെ അതിജീവിച്ച ഐതിഹാസിക പോരാട്ടം 1925 നവംബർ 23നാണ് അവസാനിച്ചത്. […]Read More