മുംബൈ: ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ച് മുന്നേറുന്ന രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ (Dhurandhar 2: The Revenge) ഒടിടി റിലീസ് വൈകുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അസാമാന്യമായ തിയേറ്റർ പ്രകടനവും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ (IPL 2026) സീസണുമാണ് റിലീസ് നീട്ടിവെക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യ ഭാഗം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്തതെങ്കിലും, രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ അവകാശം ജിയോഹോട്ട്സ്റ്റാർ (JioHotstar) വമ്പൻ തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 150 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ […]Read More
ബാലി — മലയാളികളുടെ പ്രിയതാരം മംമ്ത മോഹൻദാസ് പങ്കുവെച്ച ബാലിയിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളിൽ അതീവ സുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. ബാലിയിലെ പൂൾ സൈഡ് ചിത്രങ്ങൾ ബാലിയിലെ മനോഹരമായ ഒരു റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് മംമ്ത ആരാധകർക്കായി പങ്കുവെച്ചത്. പൂൾ ബെഡിൽ ഏറെ റിലാക്സ്ഡ് ആയി കിടക്കുന്ന ചിത്രങ്ങൾ താരത്തിന്റെ സന്തോഷകരമായ നിമിഷങ്ങളെ അടയാളപ്പെടുത്തുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ കരുത്തോടെ നേരിട്ട താരത്തിന്റെ ഈ മാറ്റം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. […]Read More
മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാൾ ഇരട്ടി വേഗതയിലും തീവ്രതയിലും ഒരുക്കിയിരിക്കുന്ന ഈ ചിത്രം, പ്രേക്ഷകന്റെ ഇന്ദ്രിയങ്ങളെ പൂർണ്ണമായും കീഴടക്കുന്ന ഒരു ‘സെൻസറി ഓവർലോഡ്’ അനുഭവമാണ് സമ്മാനിക്കുന്നത്. കഥാസാരം: ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സിൽ നിന്നാണ് കഥ തുടങ്ങുന്നത്. അണ്ടർകവർ ഇന്ത്യൻ ഏജന്റ് ജസ്കിരാത് സിംഗ് രംഗി (രൺവീർ സിംഗ്), പാകിസ്ഥാനിലെ ലിയാരി അധോലോകത്തെ ഡോൺ ഹംസ അലി മസാരിയായി മാറുന്നതാണ് പശ്ചാത്തലം. റഹ്മാൻ […]Read More
മുംബൈ: പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിന് ശേഷവും ഒരു ചിത്രം റിലീസ് ചെയ്യുന്ന വെള്ളിയാഴ്ചകളിലെ ആകാംക്ഷയും ടെൻഷനും തനിക്ക് ഇന്നും ഒരുപോലെയാണെന്ന് സംവിധായകൻ പ്രിയദർശൻ. തന്റെ മുൻ ശിഷ്യനും ‘ദുരന്ധർ’ (Dhurandhar) എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനുമായ ആദിത്യ ധറിനെ പ്രശംസിക്കവെയാണ് അദ്ദേഹം മനസ്സ് തുറന്നത്. സിനിമയോടുള്ള ആദിത്യയുടെ അർപ്പണബോധത്തെ പ്രിയദർശൻ അഭിനന്ദിച്ചു. ഓരോ പുതിയ ചിത്രം പുറത്തിറങ്ങുമ്പോഴും ആദ്യ സിനിമയുടെ അതെ പരിഭ്രമം താൻ അനുഭവിക്കാറുണ്ടെന്നും അത് സിനിമയോടുള്ള സ്നേഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിത്യ […]Read More
സോൾ — ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദക്ഷിണ കൊറിയൻ പോപ്പ് ഇതിഹാസങ്ങളായ ബി.ടി.എസ്. (BTS) സംഗീത വേദിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. അംഗങ്ങളുടെ നിർബന്ധിത സൈനിക സേവനത്തിന് ശേഷം ബാൻഡ് ഒന്നിക്കുന്ന ആദ്യ ആൽബമായ ‘ആരിരാങ്’ (Arirang) വെള്ളിയാഴ്ച പുറത്തിറങ്ങി. 2022-ൽ പ്രഖ്യാപിച്ച താത്കാലിക ഇടവേളയ്ക്ക് ശേഷമുള്ള ബാൻഡിന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണിത്. പതിനാല് ട്രാക്കുകൾ ഉൾക്കൊള്ളുന്ന ആൽബത്തിലെ ‘സ്വിം’ (Swim) എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയും ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ബോഡി ടു ബോഡി, […]Read More
ചെന്നൈ: ജിയോ ഹോട്ട്സ്റ്റാറിന്റെ ‘സൗത്ത് അൺബൗണ്ട്’ പരിപാടിയിൽ പങ്കെടുക്കുന്നതിനായി താരങ്ങൾ പ്രൈവറ്റ് ജെറ്റിൽ നടത്തിയ യാത്രയും, തുടർന്നുണ്ടായ വൻ പ്രഖ്യാപനങ്ങളും ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് വലിയ വാർത്തയായി. ചൊവ്വാഴ്ച വൈകിട്ട് നടൻ നിവിൻ പോളി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ആദ്യം വൈറലായത്. മോഹൻലാൽ, പ്രണവ് മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം പ്രൈവറ്റ് ജെറ്റിൽ ഇരിക്കുന്ന ചിത്രങ്ങളാണ് നിവിൻ പോളി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രമുഖ താരങ്ങൾ ഒന്നിച്ചുള്ള ഈ ചിത്രം ഒരു പുതിയ സിനിമയുടെ […]Read More
തിരുവനന്തപുരം : സംഗീതധാര സാംസ്കാരികവേദിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കഥാരചന, കവിതാരചന, ചിത്രരചന,ചലച്ചിത്ര ഗാനാലാപനം, നൃത്തം എന്നിവയിൽ ഈ വരുന്ന ഒക്ടോബർ 11,12 തീയതികളിൽ തിരുവനന്തപുരം കിഴക്കേക്കോട്ട, പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വെച്ച് മത്സരം നടത്തുന്നു. രെജിസ്ട്രേഷൻ ഫീസോ മറ്റു ചാർജുകളോ ഇല്ല.ഇതിനോടൊപ്പം തന്നെ പൊതുജനങ്ങൾക്ക് വേണ്ടിയിട്ട് കരോക്കെയിൽ ഒരു ഗാനാലാപന മത്സരവും നടക്കുന്നുണ്ട്. താല്പര്യമുള്ളവർ ഒക്ടോബർ 10ന് മുൻപായി രജിസ്റ്റർ ചെയ്യണം.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.8289805964Read More
അകംപൊരുളും പുറംപൊരുളും രണ്ടു വ്യത്യസ്ത സത്വങ്ങളെപ്രതിനിധികരിക്കുന്നു എന്ന് സ്വാമി എന്ന ചലച്ചിത്രത്തിന്റെആവിഷ്കാരത്തിലൂടെ അതിന്റെ സംവിധയകാൻ പറയാതെ പറയുന്നു .ആത്മീയ സിദ്ധികളിലൂടെ അമാനുഷിക ശക്തികളുടെ മൂർത്തിരൂപമായി പരിണമിച്ച കുമാരസ്വാമി എന്ന ആൾ ദൈവം തന്റെടെലിപ്പതി,ക്ലയർവോയൻസ് ,ലെവിറ്റേഷൻ വിദ്യകളിലൂടെ സാധാരണക്കാരെതൃപ്തിപ്പെടുത്തിയും ഭയപ്പെടുത്തിയും ജീവിക്കുന്നു. സ്വയം രൂപപ്പെടുത്തിയ ആത്മീയ ലോകത്തിലെ ആചാര്യനാവാൻആഗ്രഹിക്കുന്ന കുമാരസ്വാമി തന്റെ അനുയായികളെ ആത്മീയതുടെഉത്തുംഗ ശൃംഗത്തിൽ എത്തിക്കുവാൻ പാടുപെടുന്നു.എന്നാൽ ഭൗതിക ലാഭത്തിനായി അനുയായികൾ തന്റെസിദ്ധികൾക്കു മൂല്യം കല്പിക്കുമ്പോൾ കുമാര സ്വാമി ആത്മവിമർശനത്തിന് പ്രേരിതനാവുന്നു .ആത്മ വിശകലനം ഒടുവിൽആത്മ നിന്ദയായി […]Read More
തിരുവനന്തപുരം:സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് സത്യജിത് റേ സാഹിത്യ പുരസ്കാരം കവി പ്രഭാവർമ്മക്ക്. ചലച്ചിത്ര പുരസ്കാരം നടൻ രാഘവനും നടി ഷീലയ്ക്കും നൽകുമെന്ന് ചെയർമാൻ സജിൻ ലാൽ, ജൂറി ചെയർമാൻ വേണു ബി നായർ, അംഗങ്ങളായ മോഹൻ ശർമ, പി കെ കവിത എന്നിവർ അറിയിച്ചു. മികച്ച ചിത്രം – കൂത്തൂട്, നടൻ – വിനോദ് കുമാർ കരിച്ചേരി, സംവിധായകൻ – ഷമീർ ഭരതന്നൂർ, ഗാനരചന – കെ ജെയകുമാർ, ഗായകൻ – ഔസേപ്പച്ചൻ, ഗായിക […]Read More
മോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്.പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള ഈ കോമ്പിനേഷൻ ഒത്തുചേർന്നത്.രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി.സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് […]Read More
