സിനിമ കലാപരമായ ആവിഷ്കാരത്തിന്റെ ഒരു സവിശേഷ രൂപമാണ്, കാഴ്ചക്കാരൻ അവരുടെ അവിശ്വാസത്തെ സ്വമേധയാ താൽക്കാലികമായി മാറ്റി വെയ്ക്കുകയും യാഥാർത്ഥ്യത്തിന്റെ പരിമിതികളിൽ നിന്ന് സ്വയം മോചിപ്പിക്കുകയും ചെയ്യേണ്ട ഒന്നാണ് സിനിമാസ്വാദന വേള (willing Suspension of disbeliefs). ഇത് കൂടുതൽ ആഴത്തിലുള്ളതും ആസ്വാദ്യകരവുമായ സിനിമ അനുഭവം നൽകുന്നു, കാരണം പ്രേക്ഷകർക്ക് കലാപരമായ ദർശനവുമായി പൂർണ്ണമായും ഇടപഴകാൻ കഴിയും. സിനിമയുടെ മേഖലയിൽ, വൈകാരിക സത്യത്തിന് പലപ്പോഴും വസ്തുതാപരമായ കൃത്യതയേക്കാൾ മുൻഗണന ലഭിക്കുന്നു, ഇത് പ്രേക്ഷകരുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ആഖ്യാനങ്ങൾ നിർമ്മിക്കാൻ […]Read More
കേരളത്തിലെ പ്രശസ്തനായ സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്ന സുകുമാർ അഴിക്കോടിന്റെ ചരമദിനമാണിന്ന്. പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രൊ-വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനുപുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. 1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ […]Read More
2012ലാണ് നിമിഷ പ്രിയ നഴ്സായി യെമനില്‍ എത്തിയത്. സനയിലെ ഒരു ക്ലിനിക്കില്‍ നഴ്സായിരുന്ന നിമിഷ 2014ലാണ് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നത്. 2015ല്‍ നിമിഷയും തലാലും ചേർന്ന് അവിടെ ഒരു ക്ലിനിക്ക് ആരംഭിക്കുന്നു. ക്ലിനിക്ക് ലാഭത്തിലായതോടെയാണ് തലാലിന്റെ ഉപദ്രവം തുടങ്ങിയത്. നിമിഷ പോലും അറിയാതെ അയാള്‍ ക്ലിനിക്കിൻ്റെ ഷെയര്‍ ഹോള്‍ഡറായി തൻ്റെ പേര് കൂടി ഉള്‍പ്പെടുത്തി മാസ വരുമാനത്തിൻ്റെ പകുതി പണം കൈക്കലാക്കാന്‍ ശ്രമിച്ചു. പിന്നീട് തൻ്റെ ഭര്‍ത്താവാണെന്ന് അയാൾ പലരോടും പറഞ്ഞു. ഇത് ചോദ്യം […]Read More
മേയ് 29 എവറസ്റ്റ്ദിനം പര്യവേഷണങ്ങൾ 1953-ലെ വിജയകരമായ യാത്രക്കു മുൻപ്, എവറസ്റ്റിന്റെ മുകളിലെത്താനായി എട്ട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇവയെല്ലാം സംഘടിപ്പിച്ചത് ആല്‍പൈൻ ക്ലബും, റോയൽ ജിയോഗ്രഫിക് സൊസൈറ്റിയും ചേർന്നാണ്. 1921-ലാണ് ആദ്യത്തെ യാത്ര നടന്നത്.നേപ്പാളിലുടെയുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് തിബറ്റിലൂടെ., അതായത് എവറസ്റ്റിന്റെ വടക്കുവശം വഴിയാണ് ആരോഹണത്തിനു ശ്രമിച്ചിരുന്നത്.1951-ൽ എറിക് ഷിപ്റ്റണിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ സംഘമാണ് എവറസ്റ്റിന് തെക്കുവശം വഴി അതായത് നേപ്പാളിലൂടെയുള്ള ഒരു പാത തെളിച്ചത്. നേപ്പാളിലൂടെയുള്ള പര്യവേഷണത്തിനു മുൻപ് തിബറ്റിലൂടെ എവറസ്റ്റിന്റെ വടക്കുകിഴക്കൻ […]Read More
കേരളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ്. (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്ന ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.. […]Read More
സമ്പന്നരുടെ വീടുകൾ മാത്രം കേന്ദ്രീകരിച്ചു പണവും സ്വർണവും മോഷ്ടിക്കുകയും അതു പാവങ്ങൾക്ക് നൽകുകയും ചെയ്യുന്ന മോഷ്ടാവ് നാട്ടുകാർക്ക് പ്രിയങ്കരനാണ്.വില കൂടിയ കാറുകളിൽ സഞ്ചരിച്ച് മോഷണം നടത്തുകയാണ് പതിവ്.കൊച്ചിയിൽ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഈ കള്ളന്റെ ജീവിതം സിനിമകഥപോലെ നാടകീയത നിറഞ്ഞതാണ്.ബീഹാർ റോബിൻ ഹുഡ് എന്നറിയപ്പെടുന്ന കള്ളന്റെ കഥകേൾക്കുമ്പോൾ കായംകുളം കൊച്ചുണ്ണിയുടെ കഥയാണ് ഓർമ്മയിൽ എത്തുന്നത്. ജോഷിയുടെ വീട്ടിൽ നിന്നും ഒരു കോടിയുടെ ആഭരണങ്ങൾ മോഷണം നടത്തിയ ബീഹാർ റോബിൻ ഹൂഡിന്റെ ജീവിതമാണ് ഇപ്പോൾ ചർച്ച […]Read More
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി . 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചു. ‘അയാമുൽ […]Read More
ഇന്ത്യയൊട്ടാകെ അയിത്തോച്ചാടന സമരങ്ങൾക്ക് മാർഗ ദീപം കൊളുത്തിയ വൈക്കം സത്യാഗ്രഹം നടന്നിട്ട് ഇന്ന് നൂറു വർഷം തികയുന്നു.വൈക്കം മഹാദേവക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയിലൂടെ എല്ലാമനുഷ്യർക്കും സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടിനടന്ന സത്യാഗ്രഹം 603 ദിവസമാണ് നീണ്ടു പോയത്. 1924 മാർച്ച് 30ന് ആദ്യ സത്യാഗ്രഹികളായ കുഞ്ഞാപ്പിയും, ബാഹുലേയനും, ഗോവിന്ദപ്പണിക്കരും തീണ്ടൽപലക കടക്കാനെത്തി അറസ്റ്റ് വരിച്ചത് ത്യാഗോജ്വലമായ സമരത്തിന്റെ തുടക്കമായിരുന്നു. സവർണ മേധാവികളുടെ നിരന്തര ആക്രമണങ്ങൾ മുതൽ 99ലെ മഹാപ്രളയത്തെ വരെ അതിജീവിച്ച ഐതിഹാസിക പോരാട്ടം 1925 നവംബർ 23നാണ് അവസാനിച്ചത്. […]Read More
സത്യൻ വി നായർ എഡിറ്റർ TNNEWSRead More