കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പടക്കനിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകരുകയും, സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മരിച്ചയാളുടെ ശരീരഭാഗങ്ങൾ ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. അനൂപ് എന്നയാളാണ് ഈ വീട് വാടകയ്ക്കെടുത്തിരുന്നത്. ഇയാൾക്ക് പടക്കക്കച്ചവടമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ സാധാരണയായി രാത്രിയിലാണ് ആളുകൾ വരാറുള്ളതെന്നും, ലൈറ്റ് […]Read More
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് കക്കുവ പുഴയും ബാവലി പുഴയും കരകവിഞ്ഞൊഴുകി. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുണ്ടയാംപറമ്പ് നടുക്കുന്നിയിൽ ഏഴ് കുടുംബങ്ങളെയും, ആറളം ഫാം ബ്ലോക്ക് 13-ൽ അഞ്ച് കുടുംബങ്ങളെയും ആർആർടി ഓഫിസിനു സമീപമുള്ള അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ആറളം ഫാം ബ്ലോക്ക് 11-ൽ വെള്ളം കയറിയതിനെ തുടർന്ന് […]Read More
കണ്ണൂർ : പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. […]Read More
കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് […]Read More
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയാണ് ആൻ മരിയ. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആന്‍ മരിയയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണ കാരണം […]Read More
കണ്ണൂർ: കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യ ശ്രീ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിയോട് കൂടിയാണ് കരിവെള്ളൂരില്‍ നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്. കാസർകോട് കണ്ണൂർ അതിർത്തി പ്രദേശമായ കരിവെള്ളൂർ പലിയേരി സ്വദേശിനിയായ ദിവ്യ ശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിവ്യ ശ്രീ തല്‍ക്ഷണം മരിച്ചു. ഏറെക്കാലമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യ ശ്രീ. ആക്രമണത്തിൽ ദിവ്യ […]Read More
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എൻ സി ശേഖറുടെ സ്മരണയ്ക്കായുള്ള പുരസ്കാരം മുതിർന്ന നടൻ മധുവിന് സമ്മാനിക്കുമെന്ന് പുരസ്കാര സമിതി ചെയർമാൻ എം വി ഗോവിന്ദൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. എൻ സി ശേഖർ ഫൗണ്ടേഷനാണ് 30,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നൽകുന്നത്.ബഹുമുഖ പ്രവർത്തനങ്ങളിലൂടെ മലയാള സിനിമയിൽ അവിഭാജ്യഘടകമായി മാറിയ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് പുരസ്കാരം. കവി പ്രഭാവർമ്മ, വി പി പി മുസ്തഫ, ഫൗണ്ടേഷൻ […]Read More
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി നേരിടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് ദിവ്യയുടെ നിലപാട്. കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നുള്ള കേസില്‍ ജയിലിലുള്ള പി പി ദിവ്യക്കെതിരെ സിപിഎം നടപടിക്ക്. ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. ദിവ്യ വരുത്തിയത് ഗുരുതരമായ വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ തീരുമാനം നടപ്പിലാക്കും. ജില്ലാ കമ്മിറ്റി […]Read More
പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുകയാണ്. കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ആണ് […]Read More
കണ്ണൂർ: മലബാർ മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ. കണ്ണൂർ – ഷൊർണുർ പാസഞ്ചർ പ്രതിദിന സർവീസായി നീട്ടി. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയാണ് മാറ്റിയിരിക്കുന്നത്. ഈ മാസം സർവീസ് അവസാനിക്കാനിരിക്കെ സർവീസ് നീട്ടിയുള്ള പ്രഖ്യാപനം വരാത്തത് ആശങ്ക ഉയർത്തിയിരുന്നു. ഇതിനൊടുവിലാണ് ഡിസംബർ 31 വരെ സർവീസ് നീട്ടിയിരിക്കുന്നത്. നിലവിൽ നാല് ദിവസം മാത്രം സർവീസുണ്ടായിരുന്ന ട്രെയിൻ പ്രതിദിന സർവീസാക്കിമാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്. കോഴിക്കോട് നിന്നും […]Read More