കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയത് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോ ഇല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. നവീൻ ബാബു മരണപ്പെടുന്നതിന് മുൻപ് അവസാന സന്ദേശമയച്ചത് കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകൾ ആണ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.58നാണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്. എന്നാൽ. സന്ദേശം രാവിലെ ആറുമണിയോടെ മാത്രമായിരുന്നു […]Read More
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് നാളെ ബിജെപി ഹർത്താൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിലാണ് ബുധനാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാവും ഹർത്താൽ. ഹോട്ടലുകൾ, മറ്റ് ആവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.Read More
കണ്ണൂർ: സിപിഐ നേതാവും രാജ്യസഭാ എം പിയുമായ സന്തോഷ്കുമാറിന്റെ സഹോദരിയും ഭിന്നശേഷിക്കാരിയുമായ അദ്ധ്യാപിക ഷീജ സി പി എം സൊസൈറ്റിക്കെതിരെ സമരത്തിൽ . സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തിൽ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കാനാകുന്നില്ല . മാസങ്ങൾ കഴിഞ്ഞിട്ടും തുക തിരിച്ചു നൽകാത്തതിനെത്തുടർന്ന് മൂന്ന് ദിവസമായി സഹകരണ സംഘത്തിന് മുന്നിൽ സമരവുമായി എത്തിയെങ്കിലും യാതൊരു നടപടിയും സൊസൈറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.ഇവർ രണ്ടു തവണകളായാണ് […]Read More