‘കിളിയൂർ അജിന്റെ നെയ്യാറിന്റെ വാമൊഴി ചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു തിരുവനന്തപുരം : കിളിയൂർ അജിത് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ എന്ന പുസ്തകം . സാംസ്കാരിക-ഫിഷറീസ്-യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാൻവൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി. എസ്. പ്രദീപിന് നല്കി പ്രകാശനം ചെയ്തു പ്രകാശനം ചെയ്തു. നെയ്യാർ തീര ഭൂമിയുടെ ഓർമ്മകൾ തേടിയുള്ള ഒരു സഞ്ചാരമായ ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ ചരിത്രാന്വേഷികള്ക്കും വിദ്യാര്ഥികള്ക്കും മികച്ച കൈപ്പുസ്തകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു’. […]Read More
കവിത /പ്രണാമം /സുരേഷ് പെരുമ്പള്ളി എന്നുമെന്നുള്ളിൽ തിളങ്ങുന്നപുഞ്ചിരിക്കെന്നോളം പഴക്കമുണ്ടിന്നുംകത്തുന്ന സ്നേഹത്തിലർപ്പിക്കുമോർമ്മ –കളെന്നെന്നും കാത്തുവയ്ക്കുന്നു. എന്മനമാഴത്തിൽ കൂട്ടിവയ്ക്കുന്നൊരാ –നന്മയെ വർണ്ണിക്കാനാമോ?ആദർശശുദ്ധിയുമാത്മവിശുദ്ധിയുംമങ്ങാതെ ചേർത്തുവയ്ക്കുന്നു. അക്ഷരത്തെറ്റുകൾക്കന്ത്യം കുറിക്കുവാ –നൊച്ചവയ്ക്കുന്നൊരാ ഗാംഭീര്യത്തെതെല്ലും ഭയക്കാതെയെന്നാൽ പതറിക്കൊണ്ടെല്ലാം പഠിക്കുന്ന ബാല്യത്തെയും. ശാസനാരൂപത്തിൽ നൽകുന്ന പാഠങ്ങൾ-ക്കെന്തെന്തു മാനങ്ങൾ കൽപ്പിക്കുന്നുണ്ടാകുംപിന്നെയും ധർമ്മങ്ങൾ കർമ്മങ്ങൾക്കർ-ത്ഥവും ചന്തവും ചാർത്തുന്ന സൗഖ്യങ്ങളും. അപ്പോഴും കണ്ണിലെ സ്നേഹ പ്രവാഹത്താൽനിശ്ചലം നിന്നുപോം ധ്യാനനിമഗ്നനായ്എന്നിലെയെന്നെ വളർത്തിയെടുത്തൊരാ –നിശ്ചയരൂപമാം പിതാവേ പ്രണാമംRead More
രചന :സുരേഷ് പെരുമ്പള്ളി ഇനിയുമേറെ പഠിക്കണംഅതിന് മേലെ പറക്കണംഇതിലെ പോയൊരു പക്ഷിയെമറികടന്നൊരു യാത്രയും! ഒരു ചുവടും പിഴയ്ക്കില്ലനിധി നിറഞ്ഞൊരു അറിവിലുംകാലിടറാതെന്നുമെന്നുംകാത്തിടുമീ ഗ്രന്ഥവും ഉലകിലതിശയമാവിധംഉൺമയെ തിരയുന്നവർഉയിരിനും മീതെ കാക്കുവാൻഉദയമൊന്നായ് മാറുവാൻ ഇനിയും കാതം താണ്ടുവാൻപുലരി വീണ്ടും വരികയായ്പാളികൾ നീങ്ങൊന്നരീവായനതൻ ലോകത്തായ് കനലെരിയും വരികളാൽകദനമെല്ലാമൊഴികയായ്കന്മദം കനകങ്ങളൊക്കെകാവ്യ ലോകമായ് തീരട്ടെ! —Read More
നാടൻ പാട്ട് മാമല നാട്ടില് പാട്ടുണ്ടേ ആ പാട്ടിലെല്ലാംകനവുകളുണ്ടേ പാടത്ത് പൊരിയണ വെയിലത്ത് ചേറിൽ പുളയ്ക്കണ ചെറുമനുണ്ടേ വീശി യെറിയണനുരികളല്ലൊം കതിരുകൾ വിരിയണ കാലമുണ്ടെ പറവകൾ പോകുന്ന വീഥിയെല്ലാം തടയാതിരിക്കുവാൻ മാർഗ്ഗമുണ്ടേ പച്ചക്കുരുത്തോല തെയ്യമെല്ലാം കാവുകൾ തീണ്ടി വരുന്നുണ്ടേ നെഞ്ചിലെ പുള്ളോർ താളമെല്ലാം പുള്ളോത്തി നീട്ടി പാടുന്നുണ്ടേ പാതിരാ കോഴികൾ കൂവുന്നുണ്ടേ യാമങ്ങളോരോന്നും കടപ്പതുണ്ടേ അക്കര പൂഞ്ചോല കുയിൽനാദമുണ്ടേ നീറും വേദന കേൾപ്പതുണ്ടേ കാട്ടാറിലോമന ഓളമുണ്ടേഓളത്തിൽ കാമിനി താളമിണ്ടേ കരിവണ്ടു മെല്ലെ പറപ്പതുണ്ടേ അരികത്തുനിന്നവൾ കാൺമതുണ്ടേ വീരന്മാർ […]Read More
നിൻറെ നിറം കറുപ്പ്നിൻറെ കണ്ണിൽ ദൈന്യതഎൻറെ നിറം വെളുപ്പ്എൻറെ കണ്ണിൽ തീവ്രത നിൻറെ കയ്യിൽ ശൂന്യതനിൻറെ തോളിൽ മാറാപ്പ്എൻറെ കയ്യിൽ ചാട്ടവാർഎന്റെ തോളിൽ ആടയും നിന്റേതല്ല ലോകംനിന്റേതല്ല സമയംഎന്റേതാണ് ലോകംഎന്റേതാണ് നീതി നിൻറെ സത്യംനിന്നിൽ ഒതുങ്ങുംഎൻറെ ആജ്ഞനിന്നെയൊതുക്കും നിന്നെ കാക്കാൻനീ മാത്രംനിൻറെ മാനംനിൻറെ മാത്രംഎന്നെ കാക്കാൻഎന്റെ പണംഎൻറെ മാനംനാടിൻ സ്വന്തം നീ ജനിച്ച മണ്ണ്നീ പെറ്റ കുഞ്ഞ്ഒന്നും നിന്റേതല്ലഅവകാശമില്ലതൊന്നിലും… കടലുകൾക്കപ്പുറത്ത്കാണാത്ത മണ്ണിൻമാറിൽഇല്ലാത്ത കണ്ണുനീർപൊഴിച്ചിടും ഞാൻ,കാരണം വിശ്വമാണെന്റെ ദുഃഖംഅതാണെന്റെ കപട രീതിഅതാണെന്റെ ലക്ഷ്യമാര്ഗ്ഗംഅതുമാത്രമാണെന്റെ നീതിബോധം കുറിപ്പ്:-കറുപ്പ് നിറമുള്ള മനുഷ്യാവകാശ […]Read More
കേരളത്തിലെ പ്രശസ്തനായ സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്ന സുകുമാർ അഴിക്കോടിന്റെ ചരമദിനമാണിന്ന്. പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രൊ-വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനുപുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. 1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ […]Read More
പ്രണയത്തേരിൽ .രചന :ഹനീഫ ബക്കർ,പൊന്നാനി പ്രേമമെന്നും പറഞ്ഞു ഞാൻ പുറകെ പോയ പ്പോളവൾ പറഞ്ഞു – പ്രേമം മണ്ണാംകട്ട…! അലിവു കാട്ടിയവളോട് ആദരപൂർവ്വം ഞാൻ അറിയിച്ചു എനിക്ക് നി- ന്നോട് തീർത്താൽ തീ രാത്ത പ്രണയമുണ്ടെന്ന്. തെല്ലലിവുമില്ലാതെയവൾ മറുമൊഴിയുരിയാടി മാങ്ങാത്തൊലി പ്രണയം…!! കൂട്ടുകാരിയെന്ന് കരുതി – യവളോടൊരുദിനം ഞാ- നെൻ മനം തുറന്നു കാട്ടി ദിവ്യാനുരാഗമാണെൻ മാനസവാടിയിൽ നിനക്കായ് – യഥേഷ്ടമെന്നുംമൊഴിഞ്ഞു… അനുരാഗം തേ – ങ്ങാ കുലയാണെന്ന് – പറഞ്ഞവൾ കൊഞ്ഞ – നം കുത്തി…!!! […]Read More
രചന :ഹനീഫ ബക്കർ ദുബായിലെ ആ വലിയ ഹോട്ടലിന്റെ ലിഫ്റ്റിൽ ഉയർന്നു പൊങ്ങുമ്പോഴും താഴ്ന്നിറങ്ങുമ്പോഴും ആകർഷകമായി അവളെന്നെ നോക്കുന്നുണ്ടാവും. അവളുടെ നീലക്കണ്ണുകൾ എപ്പൊഴും മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും. ഏതാനും ദിവസങ്ങൾ മാത്രമായിട്ടൊള്ളൂ എനിക്കൊപ്പം അവളും റൂം സർവീസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ഈ ജോലിയിൽ ഒട്ടും പരിചയമില്ലാത്ത എനിക്ക് അല്പം പരിചയമുള്ള അവൾ വലിയതുണയായി. അതിനു ഞാൻ ഇടയ്ക്കിടെ നന്ദി പറയും. ഭാഷ ഞങ്ങൾക്കിടയിൽ വലിയവിടവായി നിന്നതുകൊണ്ട് ചുരുക്കം വാക്കുകളെ സംസാരിക്കാറുള്ളൂ… ഓ… മറന്നു അതിന്റെ കാരണം ഞാൻ പറഞ്ഞില്ലല്ലൊ…? […]Read More
സ്വീഡിഷ് അക്കാദമി ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന് 2024 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം. “ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യ ഗദ്യത്തെ” അംഗീകരിച്ചത്, ആഗോളതലത്തിൽ ഏഷ്യൻ സാഹിത്യത്തിന് ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ 1970-ൽ ജനിച്ച ഹാൻ കാങ്, തൻ്റെ ശക്തമായ എഴുത്തിന് അന്താരാഷ്ട്ര അംഗീകാരം നേടി. ഹാൻ്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നായ “ഹ്യൂമൻ ആക്ട്സ്” (2014), സാഹിത്യത്തോടുള്ള അവളുടെ സമീപനത്തെ ഉദാഹരിക്കുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളും നിരായുധരായ സാധാരണക്കാരും കൊല്ലപ്പെട്ട 1980-ലെ […]Read More