കവിത: വനിതാ ദിനം രചന : കവിത വിശ്വനാഥ് അടക്കിയും ഒതുക്കിയുംആചാരങ്ങളും അനാചാരങ്ങളുംഅവൾക്കുമേൽ അടിച്ചേൽപ്പിച്ചു അതിരുകളും അരുതുകളുംകൽപ്പിച്ച് മുൾവേലിക്കുള്ളിൽ മുൾമുനയിൽ നിർത്തി പുല്ലിംഗമില്ലാത്ത വാക്കുകൾ കൊണ്ടവളെ വിശേഷിപ്പിച്ചു നിൽപ്പിനെ നടപ്പിനെ രൂപത്തെഭാവത്തെ വസ്ത്രത്തെ ആത്മാവിനെകണ്ണുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും പിച്ചിച്ചീന്തി അവളെ ഹിതമായി ഭോഗിക്കാനുള്ളധനം പൊരുതിയും ഇരന്നുംസ്ത്രീധനം എന്ന പേരിൽ വാങ്ങി അവളുടെ പ്രേമം തുലാസിൽ തൂക്കിശ്വാസംമുട്ടിച്ചു ഞരമ്പുകൾ കീറിആത്മാവിനെ തുരന്ന് പ്രാണനെ ഊറ്റി മാംസപിണ്ഡമാക്കിചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞു വാഹനങ്ങളിലും വഴിയോരത്തുംതൊടിയിലും തൊട്ടിലിലുംഅവളുടെ കരളും കനവും പറിച്ചവർവനിതാദിനാശംസകൾ നേർന്നു അഗ്നിശുദ്ധി […]Read More
സുജാത നെയ്യാറ്റിൻകര എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..?പുഴയുണ്ട്,, തോടുണ്ട്, താഴമ്പൂ പൂക്കുന്ന തോട്ടിൽ വരമ്പുമുണ്ട്അന്തിക്ക് പൂക്കുന്ന സൂര്യന്റെ ചെങ്കതിര് പോലെകണ്ണെത്താ ദൂരത്ത് നെൽപ്പാടമുണ്ട് എന്തു ചന്തമാണെന്റെ ഗ്രാമം, എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..? പാടവരമ്പത്ത് പാള ക്കുടചൂടികർഷകർ നിരയായി നടക്കുന്നതും,ചുറ്റുവട്ടത്തായി കളകളം പാടുന്നനദിയൊഴുക്കും പിന്നെ കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തു ഇഷ്ടമാണെന്റെ ഗ്രാമം..? അന്തിക്ക് മേയുന്ന കന്നുകാലികളുംപുല്ലറുത്തോടുന്ന ബാലക കൂട്ടത്തെയും കാണാംപച്ച നെല്ലോലകൾ തലയാട്ടി തിരിച്ചൊരു പാട്ടുപാടുന്നതും കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെൻറെ ഗ്രാമം..? എൻ ഗ്രാമ ഭംഗിക്ക് മാറ്റുകൂട്ടാനൊരു […]Read More
കറുപ്പ് ( കവിത ) രചന :സുജാത നെയ്യാറ്റിൻകര കറുത്ത കണ്ണട തീ കോരി വെളുത്ത രാവിനെ മാറേറ്റി മരക്കുരിശിൽ പിടയാനറിയാതെന്നുടെ രൂപം കേഴുന്നു.. മറവി ചങ്ങലചുറ്റിവരിഞ്ഞു ഉടുതുണി മാറി തെരുവെങ്ങും കലപില കൂട്ടി മാറിലടിച്ചു കരയാനറിയാറിയാതുഴലുന്നു.. പിടയും വേനൽ കരിങ്കണ്ണാലെ പൊട്ടിയ ഓടക്കുഴലിന്റെ ദ്രവിച്ച ദ്വാരപ്പഴുതിലൂടെ ചങ്കു തകർന്നു വിളിക്കുന്നു.. ഉറക്കച്ചടവിൽ രാവറിയാതെ തെരുവിൻമാറിലെ ചൂടിന്റെ അസ്ഥിയിണക്കാൻ കൂടെ ചേർന്നൊരു കഴുകൻ കൂകി വിളിക്കുന്നു.. പേനായ്ക്കൾ പോൽ ഉലകംതെണ്ടി ആർത്തുവരുന്നൊരു കൂട്ടത്തെ സ്വന്തംചോരപ്പുഴയാൽ തഴുകി വിറച്ച് […]Read More
രചന സുജാത നെയ്യാറ്റിൻകര. ഒരു പൂവ് കൂടി കൊഴിയുന്നതാഈ കാലത്തിൻ ചില്ലയിൽ നിന്നുംപുഞ്ചിരി മാഞ്ഞൊരു അമ്മ മരത്തിൻറെ ചില്ലകൾ തേങ്ങി വിതുമ്പി.. ചെഞ്ചായം തേഞ്ഞൊരാ സൂര്യൻ കടലിൻറെ മസ്തിഷ്ക വേനലിൽ ചായുറങ്ങിപന്ത്രണ്ടിതളുകൾ ചേർത്തുകൊണ്ടൊരു പുതുവർഷം വിടർത്തുന്നു ലോകം.. കടലിന്നഗാധമാംസ്നേഹച്ചിരാതുകൾപുതുനന്മ ചേർത്തു വിരിഞ്ഞിടട്ടെഒരു പൂവുംപോലുമനാഥമായ് പോകാതെചിറകെട്ടി കാത്തുകൊള്ളേണം നമ്മൾ എങ്ങുനിന്നുമൊരു വെടിയൊച്ച കേൾക്കാതെപുകയാതെ, കണ്ണുകൾ ലോക നീതിക്കായി തുറന്നു വയ്ക്കാം രാഷ്ട്രീയ, മത,വർഗ്ഗ കോമരങ്ങൾ തുള്ളിനാടിനെ വെട്ടി മുറിച്ചിടുമ്പോൾചിതറി വീഴുന്നൊരാ രക്തക്കറയുടെനിറമാണ് നമുക്കെന്നു നീ കണ്ടിടുന്നോ യുദ്ധക്കൊതിയും ലഹളയും […]Read More
മരിച്ചവരുടെ ഭാഷ മരണം നിഴൽ മൂടി വന്നെത്തുമോരോ വീടിന്നകത്തളത്തിൽപറഞ്ഞു തീർക്കുവാനേറെ ബാക്കി വച്ചിട്ടവർ മൺചിരാതിൻ നാളമാകും ഉലയുന്ന നെഞ്ചകം പാതി തന്നുള്ളിലെഉലയുന്ന ഉടയാട പോലെഅനുരാഗ വേളകൾ അകമേയെരിയുന്നപെയ്യുന്ന കാർമേഘ കൂട്ടമാകും ഏകാന്ത പദയാത്ര നീളുന്ന രാവുകൾചൊല്ലുന്നു മരണ ഭാഷ്യങ്ങൾപറയാൻ മറന്നതും ബാക്കി വെച്ചുള്ളതുംചുണ്ടിൽ മിഴിപാകി നിൽപ്പൂ ബലിതർപ്പണത്തിനായ് തിലോദകമർപ്പിച്ച്ബലിക്കാക്കകളെ ക്ഷണിക്കുമ്പോൾ,മുറ്റത്തെ മാമരക്കൊമ്പിൽ നിന്നുച്ചത്തിൽ കലപില കൂട്ടിയെത്തുന്നു പിതൃക്കൾ ബലി ച്ചോറ് തിന്നു കൊണ്ടാബലി കാക്കയോ ദൂരെ മാറി നിന്നാവീടു നോക്കിചോര നീരാക്കി പണിഞ്ഞൊരാ വീടിൻറെ പൊടിയാൻ തുടങ്ങിയ […]Read More
തൃശൂർ:കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നുവരെ സാർവദേശീയ സാഹിത്യോത്സവം തൃശൂരിൽ നടത്തും.ഇതിനായുള്ള പ്രതിനിധി രജിസ്ട്രേഷൻ വ്യാഴാഴ്ച ആരംഭിക്കും. പൊതുജനങ്ങക്ക് 500 രൂപയും വിദ്യാർഥികൾക്ക് 250 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിദ്യാർഥികൾ ഐഡി കാർഡോ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രമോ ഹാജരാക്കണം. ഫെസ്റ്റിവൽ കിറ്റ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം, അക്കാദമി പുസ്തകങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാനുള്ള അവസരം എന്നിവയാണ് ഡെലിഗേറ്റുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ.www.ilfk.in എന്ന വെബ് സൈറ്റിലോ, നേരിട്ടോ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങക്ക്: 0487 2330013.Read More
പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 85 വയസായിരുന്നു.കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ച അവർ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘവുമായും ബന്ധപ്പെട്ടിരുന്നു. 1939 ഓഗസ്റ്റ് 28ന് വെള്ളിമുകുന്നിൽ ആയിരട്ടുന്നു വത്സലയുടെ ജനനം. കാഞ്ഞിരത്തിങ്കൽ എൽപി സ്കൂൾ, നടക്കാവ് ഗേൾസ് ഹൈസ്കൂൾ […]Read More