ഫിന്ജാൽ ചുഴലിക്കാറ്റ് കര തൊട്ടു. വൈകുന്നേരം അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ഇതിന്റെ ഫലമായി ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പെരുമഴയെ തുടർന്നു ചെന്നൈയിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ വ്യക്തമാക്കി. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴി തിരിച്ചു വിട്ടു. […]Read More
ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. കനത്തമഴയെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽപ്പെട്ട് എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും തീരദേശ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇവിടെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദമായി മാറിയ ഫെംഗൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തമിഴ്നാട്ടിലേക്കും പുതുച്ചേരിയിലേക്കും നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. […]Read More
ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്രതാരം നയൻതാരയുടെ ജീവിതം പറയുന്ന ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ ‘ഡോക്യുമെന്ററി നെറ്റ് ഫ്ലിക്സിൽ പ്രദർശനം തുടരവെ പകർപ്പവകാശ ലംഘനം ആരോപിച്ച് നടനും നിർമാതാവുമായ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ. താൻ നിർമിച്ച ‘നാനും റൗഡി താൻ ‘ സിനിമയുടെ ഭാഗങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് നയൻ താരക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ […]Read More
