ഇടുക്കി: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല ഫാക്ടറി ഡിവിഷന് സ്വദേശി രാജപാണ്ടിയാണ് മരിച്ചത്.തലക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണെന്ന് സംശയിക്കുന്നതായും കൊലപാതകമെന്നുമാണ് പൊലീസ് നിഗമനം. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജപാണ്ടി. രാവിലെ ഭക്ഷണമുണ്ടാക്കാൻ ക്യാമ്ബിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയും രാജപാണ്ടി ജോലിയെടുത്തിരുന്നു. ഭക്ഷണമുണ്ടാക്കാൻ പോയശേഷം തിരികെ എത്താതെ വന്നതോടെ, മറ്റ് ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ മൂന്നാർ […]Read More
ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന്റെ നിക്ഷേപത്തുക സഹകരണ സ്ഥാപനം തിരികെ നൽകി. നിക്ഷേപത്തുകയായ 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. കട്ടപ്പന പള്ളിക്കവലയിൽ ലേഡീസ് സെന്റർ നടത്തിയിരുന്ന മുളങ്ങാശേരിയിൽ സാബുവിന്റെ പണമാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരികെ നൽകിയത്. നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്ന് ഡിസംബർ 20-നാണ് സാബു ജീവനൊടുക്കിയത്. നിക്ഷേപത്തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. നിക്ഷേപത്തുകയിൽ നിന്നും 2 ലക്ഷം രൂപയാണ് സാബു തിരികെ ആവശ്യപ്പെട്ടിരുന്നത്. ബാങ്ക് അധികൃതർ ഇന്നലെയാണ് പണം […]Read More
ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അടിമാലി കരിങ്കുളം സ്വദേശികളായ ആന്റണി സോജന് ജീന ദമ്പതികളുടെ മൂത്ത മകള്‍ ജോയന്ന സോജനാണ് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം പോലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ […]Read More
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നടപടിയിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥ മരിച്ചു. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഷീബയുടെ സ്ഥലം പണയപ്പെടുത്തി 20 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് പലിശയും കൂട്ടുപലിശയുമായി 36 ലക്ഷത്തിലെത്തി. ഈ തുക തിരിച്ചടയ്ക്കാതെ […]Read More