മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ആഗസ്റ്റ് 23 ശനിയാഴ്ച 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ ‘മിനി ജോബ്ഫെയർ’ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കും. പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളായ എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ്, മുത്തൂറ്റ് മൈക്രോഫിൻ, നിപ്പോൺ ടോയോട്ട, മരക്കാർ മോട്ടോർസ്, ലുലു ഗ്രൂപ്പ്, ഭാരതി എക്സാ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും. സെയിൽസ്, മാർക്കറ്റിംഗ്, ഡെലിവറി, ഇലക്ട്രോണികസ്, അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ […]Read More
കേരള വനഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ Maintenance of Facilities in the Soil Science Department ൽ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് 19 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.Read More
വര്‍ക്കല സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലേക്ക് സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ എച്ച്എംസി വഴി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 23ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം. പ്രായപരിധി 50 വയസ്സ്. ഫോണ്‍: 0470-2605363Read More
ആയുഷ് മിഷനിൽ കരാർ നിയമനം നാഷണൽ ആയുഷ് മിഷൻ കേരളം പ്രോക്യൂർമെന്റ് ഓഫീസർ, ഡാറ്റാ പ്രോഗ്രാമർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 1. ഫോൺ: 0471-2474550.Read More
തിരുവനന്തപുരം:കൈമനം ഗവ. വനിതാ പോളിടെക്നിക്കിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൻ കീഴിലുള്ള ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം മേയ് 23 ന്. രാവിലെ 10 നാണ് കൊമേഴ്ഷ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ അഭിമുഖം. പകൽ 11 ന് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, ഇൻസ്ട്രക്ടർ ഇൻ എസ്പി ആൻഡ് ബിസി തസ്തികകളിലും അഭിമുഖം നടക്കും.Read More
തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് മേയ് 14ന് അഭിമുഖം നടക്കും. കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ കമ്പ്യൂട്ടർ എൻജിനിയറിങ്ങിലെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർഥികൾ രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Read More
ഐഡിബിഐ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ തസ്തികകളിലായി 119 ഒഴിവ്. ഗ്രേഡ് ബി, സി ഡി സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളാണ്.ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ : ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം,അക്കൗണ്ടിങ്, ലീഗൽ, റിസ്ക് മാനേജ്മെന്റ് അഡ്മിനിസ്ട്രേഷൻ,സെക്യൂരിറ്റി എന്നിവിഭാഗങ്ങളിലാണ്. യോഗ്യതയുൾപ്പെടെയുള്ള വിവരങ്ങൾക്കും,രജിസ്ട്രേഷനും www.idbibank.in കാണുക .Read More
ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന അവധിക്കാല കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എംഎസ് ഓഫീസ്, ഡിടിപി, ഫോട്ടോഷോപ്പ്, കോറൽ ഡ്രോ, വേർഡ് പ്രോസസ്സിങ്, ഡാറ്റാ എൻട്രി ഫണ്ടമെന്റൽസ്, ഐഎസ്എം മലയാളം എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നതു്. വിവരങ്ങൾക്ക്: 9567803710, 9037853148.Read More
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയതായി തുറമുഖമന്ത്രി വി എൻ വാസവൻ. 774 പേർക്ക് നിയമനം നൽകി. അതിൽ 69 ശതമാനവും കേരളീയരാണ്. നിയമനം കിട്ടിയ 534 കേരളീയരിൽ 453 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. അതിൽ വിഴിഞ്ഞം നിവാസികളായ 286 പേരുണ്ട്. തൊഴിൽ ലഭിച്ചവരിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുമുണ്ട്.Read More
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 10 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.gmckollam.edu.in.Read More
