കളമശ്ശേരി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ റൂസയുടെ സഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇക്കണോമിക്സ്/ മാനേജ്മെന്റ്/സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും നെറ്റ് / ഗേറ്റ് /തത്തുല്യ ദേശിയ തലത്തിലുള്ള യോഗ്യതാ പരീക്ഷകളും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: sangeethakprathaap@cusat.ac.in എന്ന വിലാസത്തിൽ ബന്ധപ്പെടണം.Read More
തിരുവനനന്തപുരം:സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അറിയാനും തൊഴിൽ ദാതാക്കൾക്ക് തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളെ അറിയിക്കാനും സ്വകാര്യ തൊഴിൽ പോർട്ടൽ സംസ്ഥാന സർക്കാർ വികസിപ്പിക്കും. ഇതിനോടകം 26 ലക്ഷത്തിലധികം ഉദ്യോഗാർഥികളുടെ വിവരങ്ങൾ സർക്കാർ ഡിജിറ്റലൈസ് ചെയതിട്ടുണ്ട്.പ്രവാസി രജിസ്ട്രേഷനുവേണ്ടി വെർച്വൽ പ്രവാസി എംപ്ലോയ്മെന്റ് എക്സേഞ്ചും ആരംഭിച്ചു.അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ജില്ലാ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുത്തൻ തൊഴിൽ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും.Read More
എണാകുളം ഉദ്യോഗമണ്ഡപലിലെ ഫാക്ടിൽ ടെക്നീഷ്യൻ, സീനിയർ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 62 ഒഴിവുണ്ട്.അവസാന തീയതി: ജനുവരി 23 – വിവരങ്ങൾക്ക്:www.fact.co.in കാണുക.Read More
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ 169 ഒഴിവുണ്ട്. സ്പോർട്സ് ക്വാട്ടയിലാണ് ഒഴിവ്. എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം. അന്തർദേശീയ / ദേശീയ / സ്കൂൾ മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. പ്രായം: 18-23. അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങൾക്ക്:http://recruitment.crpf.gov.in.Read More
ആദായ നികുതി വകുപ്പിൽ 291 ഒഴിവ് മുംബൈ ആദായനികുതി വകുപ്പിൽ കായിക താരങ്ങൾക്ക് അവസരം.ആകെ 291 ഒഴിവുണ്ട്. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്, സ്റ്റെനോഗ്രാഫർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, കാന്റീൻ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 19. വിശദ വിവരങ്ങൾക്ക്:www.incometaxmumbai.gov.inRead More
പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ കേരളത്തിൽ 30 അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്. യോഗ്യത: ബിരുദം. പ്രായം 21-30. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രമുണ്ട്.അസാനതീയതി:ജനുവരി 06. വിശദ വിവരങ്ങൾക്ക്:https.//uiic.co.in സൈറ്റ് കാണുക.Read More
