ന്യൂഡൽഹി: മൂടൽമഞ്ഞ് ദൂരക്കാഴ്ച ഇല്ലാതാക്കിയതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നൂറോളം വിമാന സർവീസുകൾ വൈകി.പത്തെണ്ണം റദ്ദാക്കി. ഞായറാഴ്ച പുലർച്ചെ നാലു മുതൽ ഏഴരവരെ ദൂരക്കാഴ്ച പൂജ്യമായതാണ് ഇത്രയും സർവീസുകളെ ബാധിച്ചത്. ദൂരക്കാഴ്ച ഇല്ലാത്തപ്പോഴും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനുമുള്ള ആധുനിക സംവിധാനമില്ലാത്ത വിമാനങ്ങളെയാണ് ബാധിച്ചതെന്ന് അധികൃതർ അറിയിച്ചു. ഡൽഹി, അമൃത്സർ,ചണ്ഡിഗഢ്, കൊൽക്കത്ത, ലഖ്നൗ വിമാനത്താവളങ്ങളിലും സർവീസുകളെ ബാധിച്ചു. ട്രെയിൻ സർവീസുകളെയും ബാധിച്ചു. 51 ട്രെയിനുകൾ ഏഴു മുതൽ […]Read More
ചിറ്റാർ: പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിക്കുപോയ കെആർടിസി ബസ് യാത്രാമധ്യ പ്ലേറ്റ്സെറ്റ് ഒടിഞ്ഞ് മണിക്കൂറുകളോളം വഴിയിൽ കിടന്നു. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലാത്തതിനാൽ ബസിന് പിന്നാലെ വന്ന 30 വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങിയത് അഞ്ചു മണിക്കൂർ. ഗവി ആശുപത്രി കഴിഞ്ഞുള്ള വളവിൽ വച്ചാണ് ബസ് തകരാറിലായത്. ബസ് തകരാറിലായ വിവരം രാവിലെ 10 ന് കുമളി സ്റ്റേഷനിൽ അറിയച്ചെങ്കിലും വൈകിട്ട് മൂന്നിനാണ് മറ്റൊരു ബസ് സംഭവ സ്ഥലത്തേക്ക് എത്തിച്ചതു്.Read More
ടോക്യോ: നാഗസാക്കിയിൽ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ അതിജീവിച്ച ഷിഗേമി ഫുകഹോരി (93)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. നാഗസാക്കിയിൽ ബോംബ് പതിച്ചപ്പോൾ 14വയസുമാത്രം പ്രായമുണ്ടായിരുന്ന ഫുകഹോരി ബോംബിന്റെ പതനസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ഷിപ് യാർഡിലായിരുന്നു ജോലി ചെയ്തിരുന്നത്.ആക്രമണത്തിൽ ഫുകഹോരിയുടെ കുടുംബാംഗങ്ങൾ അടക്കം ഒന്നര ലക്ഷത്തോളംപേർ കൊല്ലപ്പെട്ടു. 2019 ൽ പോപ്പ് മാർപാപ്പ നാഗസാക്കി സന്ദർശിച്ചപ്പോൾ സ്വീകരിച്ചത് ഫുകഹോരി ആയിരുന്നു.Read More
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ പി വി അൻവർ എംഎൽഎ അറസ്റ്റിൽ. അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവർ എംഎൽഎ ഉൾപ്പെടെ 11 പേർക്കെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണ തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് […]Read More
പുനലൂർ:കൊല്ലം – ചെങ്കോട്ട പാതയിൽ ഓട്ടത്തിനിടെ ഗുരുവായൂർ – മധുര എക്സ്പ്രസ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ന്യൂആര്യങ്കാവ് റെയിൽവേ സ്റ്റേഷനും പഴയ ആര്യങ്കാവ് സ്റ്റേഷനും മധ്യേ വെള്ളിയാഴ്ച മൂന്നു മണിക്കാണ് സംഭവം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ഗുരുവായൂരിൽ നിന്ന് മധുരയ്ക്ക് വരികയായിരുന്ന ട്രെയിനിന്റെ ബോഗികളെ തമ്മിൽ ഘടിപ്പിച്ചിരുന്ന കപ്ലിങ് വിട്ടു പോയതാണ് അപകടത്തിനു കാരണമായത്. പിന്നിൽ എൻജിൻ ഉണ്ടായിരുന്നതു കൊണ്ട് വേർപെട്ട ബോഗികളെ വേഗം പിടിച്ചു നിർത്താനായതിനാൽ വലിയ അകടം ഒഴിവായി. സാങ്കേതിക തകരാറാണ് സംഭവത്തിനു കാരണമെന്നാണ് […]Read More
മൂന്നാർ:പുവത്സരത്തിൽ അതി ശൈത്യത്തിലേക്ക് നീങ്ങി മൂന്നാർ. കണ്ണൻ ദേവൻ കമ്പനി ചെണ്ടു വര എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. ലക്ഷ്മി എസ്റ്റേറ്റിൽ ഒരു ഡിഗ്രിയും,ദേവികുളം, സെവൻമല, നല്ലതണ്ണി തുടങ്ങിയ എസ്റ്റേറ്റുകളിൽ 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മൂന്നാർ ടൗൺ,സൈലന്റ് വാലി, മാട്ടുപ്പെട്ടി, ആർ ആൻഡ് ടി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില നാല് ഡിഗ്രിയാണ്. മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞെങ്കിലും മഞ്ഞുവീഴ്ചയുണ്ടായ സ്ഥംലം കാണാൻ നിരവധി പേരെത്തി. 2024 ജനുവരി ആദ്യ ആഴ്ചയിൽ താപനില […]Read More
വാഷിങ്ടൺ:അമേരികായിൽ അദാനി ഗ്രൂപ്പിനെതിരെ എടുത്തിരിക്കുന്ന സിവിൾ, ക്രിമിനൽ കേസുകൾ ഒരേ ജഡ്ജി കേൾക്കും. കേസുകൾ യോജിപ്പിച്ചതായി വന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും ഫലപ്രദമായും സമയബന്ധിതമായും തീർപ്പാക്കാനായാണ് ഇവ ഒരേ ജഡ്ജി കേൽക്കുംവിധം ക്രമീകരിച്ചതെന്നും സിഎൻബിസി റിപ്പോർട്ടു ചെയ്തു. കേസുകളുടെ വിചാരണയും വിധിപ്രസ്താവവും പ്രത്യേകമായിത്തന്നെ നടക്കും. സോളാർ പദ്ധതികൾ ലഭിക്കാനായി വൻ തുക കൈക്കൂലി കൊടുത്തെന്നാണ് കേസുകൾ.Read More
ന്യൂഡൽഹി: കപ്പിള്‍ ഫ്രണ്ട്ലി ഒയോ (OYO) റൂമുകള്‍ ഇനി മുതല്‍ അത്ര ഫ്രണ്ട്ലി ആകാൻ സാധ്യതയില്ല. ചെക്ക്-ഇന്‍ പോളിസിയില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് ഒയോ മാനേജ്മെൻ്റ്. അവിവാഹിതരായ കപ്പിള്‍സിന് ഇനി മുതല്‍ റൂം ബുക്ക് ചെയ്യാനോ നേരിട്ട് പോയി എടുക്കാനോ സാധിക്കില്ല. കൂടെയുള്ള വ്യക്തിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് തെളിയിക്കണം. ചുരുക്കി പറഞ്ഞാല്‍ അവിവാഹിതര്‍ക്ക് പ്രവേശനമില്ലെന്ന് സാരം. ഈ വര്‍ഷം മുതല്‍ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നാണ് ട്രാവൽ ബുക്കിങ് കമ്പനിയായ ഒയോ അറിയിച്ചിരിക്കുന്നത്. ചെക്ക്-ഇൻ സമയത്ത് […]Read More
പാക്കിസ്ഥാന് വേണ്ടി ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘മതേതര മലപ്പുറം മുന്നോട്ട്’ എന്ന മാഗസിനിലെ ‘സൗമ്യദീപ്തം പാലോളി ജീവിതം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പാലോളി മുഹമ്മദ് കുട്ടിയുടെ പരാമർശം. മുസ്ലിംലീഗിന് വലിയ അപ്രമാദിത്തം വരാനുണ്ടായ കാരണമെന്തെന്ന ചോദ്യത്തിനാണ് പാലോളി മുഹമ്മദ് കുട്ടിയുടെ വിശദീകരണം. മുസ്ലിംലീഗ് മുന്നോട്ട് വെച്ചത് പാക്കിസ്ഥാൻ വാദമായിരുന്നു. ഇന്ത്യയിൽ ഏറ്റവും […]Read More
കൊച്ചി ചെമ്പുക്കാവിൽ വൻ തീപിടിത്തം. ആക്രി ഗോഡൗണിനാണ് തീപിടിച്ചത്. കെന്നടിമുക്കിലാണ് സംഭവം. അഗ്നിശമനസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. പൊട്ടിത്തെറിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. പ്രദേശത്താകെ വലിയരീതിയിൽ പുക ഉയരുകയാണ്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഒരു ഇതരസംസ്ഥാന തൊഴിലാളി ഗോഡൗണില്‍ ജോലിക്കെത്തിയിരുന്നു. വെല്‍ഡിംഗ് പണിക്കിടെയുണ്ടായി തീപൊരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. ജോലിയില്‍ ഉണ്ടായിരുന്നയാളെ സുരക്ഷിത […]Read More
