ജോർജിയയിലെ ബറ്റുമിയിൽ നടന്ന ഫിഡെ വനിതാ ചെസ് ലോകകപ്പിൽ 19 കാരിയായ ദിവ്യ ദേശ്മുഖിന് ചരിത്രനേട്ടം. സൂപ്പര്‍ താരം കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ചെസ് ലോകകിരീടത്തില്‍ മുത്തമിട്ടു. ആദ്യമായാണ് ഒരു ഇന്ത്യക്കാരി വനിതാ ചെസ് ലോകകപ്പില്‍ ജേതാവായത്. ടൂർണമെന്റ് ഫൈനലിലെ ടൈബ്രേക്കുകളിൽ 2.5-1.5 എന്ന സ്കോറിനാണ് ഹംപിയെ കൗമാരക്കാരി പരാജയപ്പെടുത്തിയത്. ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമും ഇന്നലെ സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തിയത്. രണ്ടാം മത്സരത്തില്‍ കറുത്ത […]Read More
വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവി രാജിവച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്. നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് […]Read More
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് കക്കുവ പുഴയും ബാവലി പുഴയും കരകവിഞ്ഞൊഴുകി. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുണ്ടയാംപറമ്പ് നടുക്കുന്നിയിൽ ഏഴ് കുടുംബങ്ങളെയും, ആറളം ഫാം ബ്ലോക്ക് 13-ൽ അഞ്ച് കുടുംബങ്ങളെയും ആർആർടി ഓഫിസിനു സമീപമുള്ള അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ആറളം ഫാം ബ്ലോക്ക് 11-ൽ വെള്ളം കയറിയതിനെ തുടർന്ന് […]Read More
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനും ഈഴവ വിരോധിയുമാണ് വി ഡി സതീശനെന്ന് വെള്ളാപ്പള്ളി. ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നും തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്നും വെള്ളാപ്പള്ളി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ. ഈഴവനായ കെ സുധാകരനെ ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി വിഡി സതീശനെ കുറ്റപ്പെടുത്തി. എസ്എന്‍ഡിപി […]Read More
കണ്ണൂർ: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നായിരുന്നു ഇയാൾ ജയിൽ ചാടിയത്. രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോൾ ഗോവിന്ദച്ചാമിയെ കാണാനില്ലായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് ജയിൽ ചാടിയെന്ന വിവരം സ്ഥിരീകരിച്ചത്. ഒരു കൈ മാത്രമുള്ള ഇയാൾ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ ശിക്ഷ സുപ്രീം കോടതിയാണ് ജീവപര്യന്തമായി കുറച്ചത്. 2011 ഫെബ്രുവരി ഒന്നിന് […]Read More
ഇന്ത്യയും യുകെയും വ്യാഴാഴ്ച ഒരു നാഴികക്കല്ലായ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പുവച്ചു. ഇത് ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 34 ബില്യൺ യുഎസ് ഡോളർ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശന വേളയിലാണ് ഈ കരാർ ഒപ്പിട്ടത്. വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുകെയുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും തമ്മിൽ ലണ്ടനിൽ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി കെയർ സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. […]Read More
കൊല്ലം: കേരള റിപ്പോർട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ നേതൃത്വ സംഗമം സംസ്ഥാന പ്രസിഡൻ്റ് മനു ഭാരത് ( ന്യൂസ് 18) ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മെട്രോ വാർത്ത ദിനപ്പത്രത്തിൻ്റെ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ സിനിമ – സിരിയൽ നടനും കെ.ആർ.എം.പി.യു സംസ്ഥാന ട്രഷറർ / സെക്രട്ടറി രാഗേഷ് രാജ്, ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഷാനവാസ് കുളത്തൂപ്പുഴ, വൈസ് പ്രസിഡൻറുമാരായ ഗോകുലം അനിൽ കുമാർ, റിഷാദ് കണ്ണനല്ലൂർ, സി.സന്തോഷ് […]Read More
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 28 തിങ്കളാഴ്ച രാവിലെ 10 ന് സ്റ്റാച്ച്യു പൂർണ്ണാ ഹോട്ടൽ ഹാളിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണ യോഗം അഡ്വ: വി.കെ. പ്രശാന്ത് എം.എൽ.എ. ഉൽഘാടനം ചെയ്യും. മുൻമന്ത്രി വി.എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷൻ ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ബാലരാമപുരം അബൂബേക്കർ, രാജൻ പൊഴിയൂർ, സുമേഷ് കൃഷ്ണൻ, ശ്രീലക്ഷ്മി ശരൺ, […]Read More
തിരുവനന്തപുരം: പിതൃ സ്മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി. ആയിരക്കണക്കിന് പേരാണ് വിവിധ ഇടങ്ങളിൽ ബലിതർപ്പണം നടത്തുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ബലി തർപ്പണ കേന്ദ്രങ്ങളിൽ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ബലി തർപ്പണം നടക്കും. പൂജാവിധികളും ആചാരങ്ങളും കൃത്യമായ ചിട്ടയോട് കൂടി നടക്കുന്ന ആചാര ക്രിയയാണ് ഇത്. സാധാരണയായി നദിക്കരകളിലോ […]Read More
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആലപ്പുഴയുടെ വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. ഒമ്പത് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണി മുതൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. തുടർന്ന് ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. പിന്നീട് വലിയ […]Read More
