തിരുവനന്തപുരം:ഓട്ടോകൾക്ക് യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേക്കും പോകാനുള്ള സ്റ്റേറ്റ് പെർമിറ്റിന് അനുമതിയായി. കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി പെർമിറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ഫയലിൽ ഒപ്പുവച്ചത് വെള്ളിയാഴ്ചയാണ്.അതോറിറ്റി അംഗം ബി നിബുദാസ് ചുമതലയേറ്റതോടെ മൂന്നംഗ സമിതിയാണ് ഫയൽ ഒപ്പുവച്ചത്. ബി നിബുദാസിന്റെ പിതാവ് 45 വർഷം ഓട്ടോ ഡ്രൈവറായിരുന്നു. മുമ്പ് ജില്ലാ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാത്രമേ ഓട്ടോകൾക്ക് ഓടാൻ അനുമതിയുണ്ടായിരുന്നില്ല. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടെയും പോകാനും മടങ്ങാനും അനുമതി നൽകുന്നതാണ് സ്റ്റേറ്റ് പെർമിറ്റ്.അതേസമയം കോർപറേഷൻ പ്രദേശങ്ങളിൽ […]Read More
കാസർകോട്:പ്രതികളെ കസ്റ്റഡിയിൽ നിന്ന് ഇറക്കിക്കൊണ്ടുവന്നുവെന്ന കുറ്റത്തിനാണ് സെക്ഷൻ 225 പ്രകാരം കെ വി കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾക്ക് അഞ്ചു വർഷം തടവും പിഴയും വിധിച്ചത്. പൊലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് രണ്ടര വർഷം തടവാണ് സാധാരണനിലയിൽ പറയുന്നത്.എന്നാൽ ജീവപര്യന്തം തടവ് വിധിക്കാവുന്ന കുറ്റത്തിന് കാരണക്കാരായ പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചു വെന്നാരോപിച്ചാണ് അഞ്ചു വർഷം തടവും പിഴയും വിധിച്ചത്. ശിക്ഷ മൂന്നു വർഷത്തിൽ കൂടുതലായതിനാൽ അപ്പീലിനുള്ള ഉടൻ ജാമ്യം നിഷേധിക്കുകയും ചെയതു.Read More
ന്യൂഡൽഹി:കനത്ത മൂടൽമഞ്ഞിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ദൂരക്കാഴ്ച പൂജ്യത്തിലേക്ക് കൂപ്പുകുത്തിയതോടെ വിമാനസർവീസുകളെ ബാധിച്ചു. വെള്ളിയാഴ്ച 200 വിമാനസർവീസുകൾ വൈകി.ആഭ്യന്തര,അ ന്താരാഷ്ട്ര സർവീസുകളും വൈകി. ട്രെയിൻ ഗതാഗതവും താളം തെറ്റി. 24 ട്രെയിനുകൾ വൈകി. 13 എണ്ണത്തിന്റെ സമയം പുന:കൃമികരിച്ചു.അമൃത്സർ, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടൽമഞ്ഞ് സർവീസുകൾ വൈകിച്ചു. ഇവിടങ്ങളിലെ ദൂരക്കാഴ്ച രാവിലെ പൂജ്യം മീറ്ററായി. ഡൽഹിയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.Read More
ഗാസ സിറ്റി:ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം 35 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ആക്രമണത്തിൽ ഒരു ഡസനിലധികം സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടതു്. വെള്ളിയാഴ്ച പുലർച്ചെ യമനിൽ നിന്ന് ഇസ്രയേലിലേക്കും ആക്രമണമുണ്ടായി. വടക്കൻ ഗാസയിൽ നിന്നും മധ്യഗാസയിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ തടുത്തതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതേതുടർന്ന് മധ്യഗാസയിലെ ബുറൈജ് ഒഴിയാനായി സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ 45,581 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.Read More
കണ്ണൂർ:ദേശീയ സീനിയർ ഫെൻസിങ് വനിതാവിഭാഗത്തിൽ ഹരിയാന 35 പോയിന്റോടെ ചാമ്പ്യൻമാർ.പുരുഷ വിഭാഗത്തിൽ 25 പോയിന്റുനേടിയ സർവീസസിനാണ് കിരീടം. വനിതകളിൽ മണിപ്പൂർ രണ്ടാം സ്ഥാനവും തമിഴ്നാട് മൂന്നാം സ്ഥാനവും നേടി. കേരളത്തിന് 5 പോയിന്റാണ്. പുരുഷൻമാരിൽ 15 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാമതും, 16 പോയിന്റോടെ ഹരിയാന മൂന്നാമതുമാണ്.സമാപന സമ്മേളനം സ്വീക്കർ എ എം ഷംസീർ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി.Read More
തിരുവനന്തപുരം: തലസ്ഥാനത്ത് കൗമാര കലാപൂരത്തിന് തുടക്കം. 63 -ാ മത് സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെത്തി ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നാം വേദിയായ നിളയിലാണ് ഔപചാരിക ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കരണവും അരങ്ങേറി. വിവിധ നൃത്തരൂപങ്ങള്‍ ഏകോപിപ്പിച്ചായിരുന്നു ദൃശ്യാവിഷ്കാരം. ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ഈണം പകര്‍ന്ന ഗാനത്തിനൊത്ത് […]Read More
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് നിര്‍ണായകമായേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമര്‍ സെലൻസ്കി. ട്രംപിന്റെ പ്രവചനാതീതമായ സമീപനം റഷ്യയുമായുള്ള യുദ്ധം പരിഹരിക്കാൻ സഹായിച്ചേക്കുമെന്നാണ് സെലൻസ്കിയുടെ അഭിപ്രായം. യുക്രെയ്നിലെ ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെയാണ് സെലൻസ്കി ഇക്കാര്യം പറഞ്ഞത്. “ഡൊണാള്‍ഡ് ട്രംപ് ശക്തനും പ്രവചനാതീതനുമാണ്. അദ്ദേഹം ശരിക്കും യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഏറെ പ്രധാനം. യുദ്ധം തുടരുന്നതില്‍ നിന്നും റഷ്യൻ പ്രസിഡന്റ് […]Read More
ഇന്ത്യയിൽ നിന്ന് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ അതുൽ ഗോയൽ പറഞ്ഞു. ശ്രദ്ധേയമായി, ചൈനയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വർദ്ധനവ് കാണുന്നു. നിരവധി റിപ്പോർട്ടുകൾ HMPV ഒരു പ്രധാന ആശങ്കയായി നിർദ്ദേശിക്കുന്നു. എച്ച്എംപിവിയെ ഒരു പകർച്ചവ്യാധിയായി ചൈന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അജ്ഞാതമായ രോഗാണുക്കളെ കൈകാര്യം ചെയ്യാൻ തങ്ങൾ ഒരു പ്രോട്ടോക്കോൾ സജ്ജീകരിക്കാൻ പോകുകയാണെന്ന് 2024 ഡിസംബറിൽ വെളിപ്പെടുത്തി. സാധാരണ ജലദോഷത്തിന് കാരണമാകുന്ന മറ്റ് ശ്വസന വൈറസുകളെപ്പോലെയാണ് എച്ച്എംപിവി വൈറസെന്നും […]Read More
കോഴിക്കോട്: വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തൽ. ജനറേറ്ററിൽ നിന്നാണ് വാതകം ഉള്ളിലെത്തിയതെന്നും വിദഗ്ദ സംഘം കണ്ടെത്തി. രാവിലെ മുതൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കാരവനിൽ ഡിസംബർ 23 നാണ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻഐടിയിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ കാരവനില്‍ നടത്തിയ പരിശോധനയില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. വിഷവാതകത്തിന്റെ തോത് 400 […]Read More
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആർ ആർലേക്കറെയും ഭാര്യ അനഘയേയും മുഖ്യമന്ത്രി പിണറായി വിജയൻ, സ്വീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,എം പി മാർ, എംഎൽഎമാർ തുടങ്ങിയവർ ചേർന്ന് […]Read More
