കീവ്: പുതുവര്ഷപ്പുലരിയില് റഷ്യ മധ്യകീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഇത് റഷ്യയ്ക്ക് നേരെ ലോകമെമ്പാടും അതൃപ്തി ഉയരാന്‍ കാരണമായിട്ടുണ്ട്. യുക്രെയ്ന് തലസ്ഥാനത്തിന് നേരെ നടക്കുന്ന അപൂര്‍വ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്. പന്ത്രണ്ട് മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് തന്റെ പുതുവര്‍ഷ സന്ദേശത്തില്‍ യുക്രെയ്ന് പ്രസിഡന്റ് വ്ലാഡിമര്‍ സെലെന്‍സ്കി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. രണ്ട് പേര് കൊല്ലപ്പെട്ടെന്ന് യുക്രെയ്ന് അടിയന്തര സേവന വിഭാഗം അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ […]Read More
കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു മാസത്തിനകം കമ്മീഷൻ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേർഡ് ഗൈഡ്ലൈൻ രൂപീകരിക്കാനും മന്ത്രി […]Read More
കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് […]Read More
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് ഉമ പ്രതികരിച്ചതായി റിനൈ മെഡിസിറ്റി ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു. കൈകാലുകൾ ചലിപ്പിച്ചു. മക്കളെ തിരിച്ചറിഞ്ഞു. ശ്വാസകോശത്തിന്റെ അവസ്ഥ സാരമായി തുടരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നു. കുറച്ചു ദിവസംകൂടി വെന്റിലേറ്ററിൽ തുടരേണ്ടിവരുമെന്നുംആശുപത്രി വൃത്തങ്ങൾ അറിയിച്ചു.Read More
വാഷിങ്ടൺ: ചൈനയുടെ പിന്തുണയുള്ള ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സുപ്രധാന ഫയലുകൾ കൈക്കലാക്കിയെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ്.ട്രഷറിക്ക് സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കി കഴിഞ്ഞ മാസമാണ് ഹാക്കർമാർ കംപ്യൂട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയത്. നിലവിൽ ട്രഷറി ഡിപ്പാർട്ടുമെന്റിന് ഹാക്കിങ് ഭീഷണിയില്ലെന്നും ഹാക്ക് ചെയ്ത ശൃംഖല സർവീസിൽനിന്ന് നീക്കിയതായും അസിസ്റ്റന്റ് ട്രഷറർ സെക്രട്ടറി അദിതി ഹാർദികർ യു എസ് സെനറ്റ് ബാങ്കിങ് കമ്മിറ്റിക്കയച്ച കത്തിൽ അറിയിച്ചു.Read More
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്വീക്കർ എ എൻ ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.Read More
തിരുവനന്തപുരം: സ്വർണ്ണത്തിന്റെയുംമറ്റ് വിലയേറിയ രത്നങ്ങളുടെയും 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള ചരക്ക് നീക്കത്തിന് ബുധനാഴ്ച മുതൽ ഇ- വേ ബിൽ നിർബന്ധം. കേരളത്തിന് അകത്തുള്ള നീക്കത്തിനാണിത്. വിവരങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റിൽRead More
വാഷിങ്ടൺ:അമേരിക്കയുടെ മുപ്പത്തൊമ്പതാം പ്രസിഡന്റ് ജിമ്മി കാർട്ടർ(100)അന്തരിച്ചു.ഏറ്റവുമധികം കാലം ജീവിച്ചിരുന്ന യുഎസ് പ്രസിഡന്റാണ്. ജോർജിയ പ്ലെയിൻസിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ജനുവരി ഒമ്പതിന് വാഷിങ്ടണിൽ. മുപ്പത് ദിവസം അമേരിക്കയിൽ ദേശീയ പതാക താഴ്ത്തിക്കെട്ടും. 1924 ഒക്ടോബർ ഒന്നിന് പ്ലെയിൻസിലാണ് ജെയിംസ് ഏൾ കാർട്ടർ ജൂനിയർ എന്ന ജിമ്മി കാർട്ടർ ജനിച്ചത്. 1963 ൽജോർജിയ സെനറ്റിലെത്തി. 1977 ൽ അമേരിക്കയുടെ പ്രസിഡന്റായി. 2002 ൽ സമാധാന നൊബേൽ നേടി. തൊണ്ണൂറ് വയസുവരെ സജീവരാഷ്ടീയത്തിലുണ്ടായിരുന്നു. കാർട്ടറിന് നാലു […]Read More
മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കും വിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം […]Read More
