സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വടക്കൻ ജില്ലകളില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് ഒരേ സമയം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി മൂന്ന് ന്യൂനമർദങ്ങൾ ഉണ്ടാകും. ഇതിൽ അറബിക്കടലിലെ രണ്ടു ന്യൂനമർദങ്ങൾ ഒന്നായി മാറാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ കാണുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് ന്യൂനമർദ പാത്തി രൂപപ്പെടും. ഇതാണ് കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ കാരണം. കേരളത്തിൽ വടക്ക്-തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റിനും […]Read More
ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പുലർച്ചെ 3:30-ഓടെയാണ് അപകടം സംഭവിച്ചത്. ബസും ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് വൻ തീപിടിത്തമുണ്ടായി, തീ അതിവേഗം ബസ് മുഴുവൻ പടർന്നുപിടിക്കുകയായിരുന്നു. […]Read More
തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പദ്ധതിയിൽ ഒപ്പുവെക്കുന്നതിനെ ചൊല്ലി ഇടതുപക്ഷ മുന്നണിയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടയിലാണ് സംസ്ഥാന സർക്കാരിന്റെ അപ്രതീക്ഷിത നീക്കം. പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1500 കോടി എസ്എസ്കെ ഫണ്ടാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. അതേസമയം, സംസ്ഥാന സർക്കാരിന്റെ നടപടിയോട് പിന്നീട് പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി […]Read More
ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളിലെ അഴിമതിയിലും സ്വര്‍ണ്ണത്തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിലും അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ . പുണ്യക്ഷേത്രമായ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ, സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭൂമിയും സ്വര്‍ണ്ണവും മോഷണം പോയ സമാനമായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണ്ണം പൂശിയുള്ള ജോലികളിലെ ഗുരുതരമായ തട്ടിപ്പുകള്‍, സ്വര്‍ണ്ണത്തിന്റെ അളവിലെ വിശദീകരിക്കാനാകാത്ത […]Read More
സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നലെ രാവിലെ 2480 രൂപ കുറഞ്ഞ വിപണിയിൽ വൈകീട്ട് 960 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലയാണ് ഇന്ന് വീണ്ടും വില താഴേക്കിറങ്ങിയത്. 600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്നലെയും ഇന്നുമായി 4000 രൂപയുടെ ഇടിവ് സ്വർണവിപണിയിലുണ്ടായിട്ടുണ്ട്. 91,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ദീപാവലിക്ക് ശേഷം സ്വർണവില കുറയും എന്ന ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയ്ക്ക് ഉണർവേകുന്നതാണ് ഈ വിലയിടിവ്. ഒരു ഗ്രാം […]Read More
കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന പൊലീസ് അക്രമം ആസൂത്രിതമായതാണെന്നും ആക്രമണം നടത്തിയ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ട പൊലീസുകാരനാണെന്നുമുള്ള ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നൽകിയ പൊലീസ് ഗുണ്ടയായ അഭിലാഷ് ഡേവിഡ് ആണെന്നും ഇയാളെ രണ്ടു വര്‍ഷത്തിനു മുന്‍പ് സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടയാളാണെന്നും ഷാഫി ആരോപിച്ചു. തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടതില്‍ അഭിലാഷ് ഡേവിഡും ഉണ്ടായിരുന്നെന്ന മാധ്യമ വാര്‍ത്തകളും ഷാഫി വാര്‍ത്താസമ്മേളത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ വടകര കണ്ട്രോള് റൂമില്‍ […]Read More
പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. തിരുവനന്തപുരത്ത് നിന്ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലീസ് മേധാവി ആര് ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.Read More
താമരശ്ശേരി സംഘര്‍ഷത്തിൽ കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹർത്താൽ. താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.Read More
ഇന്ന് (ഒക്ടോബര്‍ 22) പവന് ഒറ്റയടിക്ക് 2,480 രൂപയാണ് കുറഞ്ഞത്. പവന് 93,28 രൂപയായി. ഇതോടെ ഇന്നലെ ഉച്ചയ്ക്കും ഇന്നുമായി പവന് കുറഞ്ഞത് 4,080 രൂപയാണ്. സമീപകാല ചരിത്രത്തിൽ ഇത്രയധികം വലിയ ഇടിവ് ആദ്യമായാണ്. തിരുവനന്തപുരം: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും (ഒക്ടോബര്‍ 22) സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ലാഭമെടുപ്പ് തുടങ്ങിയതോടെയാണ് സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. സമീപകാലത്തൊന്നും ഒറ്റയടിക്ക് ഇത്രയും അധികം വില കുറഞ്ഞിട്ടില്ല. വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം നല്‍കിയാണ് ഇപ്പോള്‍ […]Read More
പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്ത് എത്തി. തിരുവനന്തപുരത്ത് നിന്ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലീസ് മേധാവി ആര് ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.Read More
