തിരുവനന്തപുരം: സൂംബ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചും ചില മതനേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചും ഇടത് നേതാവ് കെടി ജലീല്‍. “സാംബയല്ല സൂംബ!” എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് വിമര്‍ശനം. സൂംബയുമായി ബന്ധപ്പെട്ട് നടക്കുന്നത് അനാവശ്യ വിവാദമാണെന്നും ഇത് വലിയ അപകടം ചെയ്യുെമന്നും അദ്ദേഹ വ്യക്തമാക്കുന്നു. അമിത മതവൽക്കരണ വാദം ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഏത് മത വിഭാഗത്തിനിടയിലാണെങ്കിലും വലിയ അപകടം ചെയ്യുമെന്നും മുസ്ലിം ലീഗ് പോലുള്ള മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികൾ അത്തരം അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതിന് ഒരു കാരണവശാലം […]Read More
തൃശൂര്‍: തൃശൂരിൽ രണ്ട് നവജാതശിശുക്കളെയും കൊലപ്പെടുത്തിയത് മാതാവ് അനീഷയെന്ന് എഫ്ഐആര്‍. മുഖം പൊത്തിപിടിച്ച് മരണം ഉറപ്പാക്കിയെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. രണ്ട് കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 നവംബര്‍ ആറിന് ആദ്യത്തെ കുട്ടിയെയും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. യുവാവ് പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഉടൻതന്നെ പ്രതികളായ ഇരുപത്തഞ്ച് വയസ്സുള്ള ഭവിൻ ഇരുപത്തിരണ്ട് വയസ്സുകാരിയായ അനീഷ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ […]Read More
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹാരിസിന്റെ പോസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളങ്കമറ്റ ഡോക്ടറാണ് ഹാരിസ് ചിറയ്ക്കലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. കൈക്കൂലി വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. അദ്ദേഹം ഉന്നയിച്ചത് ഒരു സിസ്റ്റത്തിന്റെ പ്രശ്നമാണ്.’- വീണാ ജോര്‍ജ്ജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം. ‘സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുളള സൗകര്യങ്ങളാണ് […]Read More
കൊച്ചി: സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45 ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി തൊടുപുഴ വെള്ളിയാമറ്റം കുന്നത്തു മാണിക്കൻ്റെയും കോതയുടെയും മകനായി 1949 മാർച്ച് 10ന് ജനനം. കൊലുമ്പൻ പുത്തൻപുരയ്ക്കൽ വളർത്തച്ഛനായിരുന്നു. നാളിയാനി ട്രൈബൽ എൽ. പി. സ്കൂൾ, പൂച്ചപ്ര, അറക്കുളം യു.പി. സ്കൂൾ, മൂലമറ്റം ഗവർമെൻറ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1975ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 […]Read More
ഇടുക്കി : മഴ ശക്തമായതോടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ(ജൂൺ 29) തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 136 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ ഷട്ടർ തുറക്കാനുള്ള തീരുമാനം മാറ്റാൻ സാധ്യതയുണ്ട്. നേരത്തെ ഷട്ടറുകൾ തുറക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനാൽ ജില്ലാ ഭരണകൂടം മുൻകരുതൽ […]Read More
ഫ്ലോറിഡ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ വ്യോമസേനാഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ളയും സംഘവും വിവിധ പരീക്ഷണങ്ങളിലേക്ക് കടന്നു. നിലയത്തിലെ സാഹചര്യങ്ങളുമായി ശരീരം പൊരുത്തപ്പെടാൻ രണ്ടു ദിവസമെടുക്കും. അതിനാൽ കൂടുതൽ സമയം വിശ്രമം അനുവദിക്കും. ശുക്ലയുടെയും ഒപ്പമെത്തിയ ടിബോർ കാപു, സാവോസ് യു വിസ്നിവ്സ്കി എന്നിവരുടെയും ആദ്യ ബഹിരാകാശ യാത്രയാണിത്.ആക്സിയം – 4 ദൗത്യ കമാൻഡറായ പെഗ്ഗി വിട്സന്റെ ആറാമത്തേതും.ആദ്യദിനത്തിൽ നിലയവും ജീവിതരീതിയും ഇവർക്ക് പരിചയപ്പെടുത്തി. 31 രാജ്യങ്ങൾക്കുവേണ്ടി 60 പരീക്ഷണങ്ങൾ ഇവർ നടത്തും. ജൂലൈ 3 ന് കേരളത്തിലേതടക്കമുള്ള […]Read More
തിരുവനന്തപുരം:പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലുള്ള സിപിഐഎം മുതിർന്ന നേതാവ് വി എസ് അച്ചുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ഏഴു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജി സുധാകരൻ,എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ചലച്ചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ വെള്ളിയാഴ്ച ആശുപത്രിയിലെത്തി.Read More
ന്യൂ ഡൽഹി: റഷ്യൻ പര്യടനം പൂർത്തിയാക്കി ഡൽഹിയിലെത്തിയ ലോക്സഭാ എംപി ശശി തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ്. തുടർച്ചയായുള്ള മോദി സ്തുതിയിൽ പാർട്ടി ഹൈക്കമാന്റിലടക്കം കടുത്ത അതൃപ്തി നിലനിൽക്കെയാണ് റഷ്യൻ പര്യടനം പൂർത്തിയാക്കി തരൂർ ഡൽഹിയിലെത്തിയിരിക്കുന്നത്. മോദി സ്തുതിയിൽ തരൂരിനെ ഇത്തരത്തിൽ കയറൂരി വിടരുതെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരിക്കെ കോൺഗ്രസ് നേതൃത്വം ഉടൻതന്നെ തരൂരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്.Read More
തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ പഴയ ഇരുനിലകെട്ടിടം ഇടിഞ്ഞ് വീണ് ഉള്ളില്‍ കുടുങ്ങിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളില്‍ രണ്ടുപേർ മരിച്ചു. സ്ലാബിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷിക്കാൻ ഫയര്‍ ഫോഴ്സും നാട്ടുകാരും ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നു. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. 17 പേർ […]Read More
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പാലക്കാട് സ്കൂളുകൾക്ക് മാത്രമാണ് അവധി. മലപ്പുറത്ത് നിലമ്പൂർ താലൂക്കിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു. ഇന്ന് വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Read More
