‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടിയെടുക്കട്ടെ’; കോൺഗ്രസ് ഭിന്നതയിൽ ആഞ്ഞടിച്ച് കെ. സുധാകരൻ; മാത്യു കുഴൽനാടന് പൂർണ്ണ പിന്തുണ

 ‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടിയെടുക്കട്ടെ’; കോൺഗ്രസ് ഭിന്നതയിൽ ആഞ്ഞടിച്ച് കെ. സുധാകരൻ; മാത്യു കുഴൽനാടന് പൂർണ്ണ പിന്തുണ

BY: AJITH KARUVAPALLY

തിരുവനന്തപുരം: പിണറായി വിജയനെതിരായ മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകളിലും അതിനെത്തുടർന്ന് കോൺഗ്രസിനുള്ളിലുണ്ടായ ഭിന്നതകളിലും രൂക്ഷ വിമർശനവുമായി കെ. സുധാകരൻ എം.പി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയെടുക്കാൻ ആർക്കാണെങ്കിലും നട്ടെല്ല് വേണമെന്ന് തുറന്നടിച്ച അദ്ദേഹം, ഇവിടെയുള്ളത് “ആണുങ്ങളുടെ സർക്കാരാണെങ്കിൽ” നടപടി ഉണ്ടാകുമായിരുന്നുവെന്നും എന്നാൽ അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ എന്ന് സംശയമാണെന്നും പരിഹസിച്ചു.

കേസിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ എത്രപേർക്ക് നട്ടെല്ല് കാണിക്കാൻ കഴിയുമെന്ന് നോക്കാമെന്നും കെ. സുധാകരൻ വെല്ലുവിളിച്ചു.

അതേസമയം, ഈ വിഷയത്തിൽ ഒറ്റപ്പെട്ട നിലയിലാണെന്ന് പ്രചരിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എയ്ക്ക് പാർട്ടി നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. വ്യക്തമായ രാഷ്ട്രീയ ബോധ്യമുള്ള മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും നോക്കേണ്ടതില്ലെന്നും, അദ്ദേഹത്തെ സംരക്ഷിക്കാൻ തങ്ങളൊക്കെയുണ്ട് ഒപ്പമുണ്ടെന്നും കെ. സുധാകരൻ ഉറപ്പിച്ചു പറഞ്ഞു. സി.എം.ആർ.എൽ – എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നസ്വരങ്ങൾ ഉയരുന്നതിനിടയിലാണ് കെ. സുധാകരന്റെ ഈ കടുത്ത പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News