കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. നടി ദിവ്യ ഉണ്ണിയേയും നടൻ സിജു വർഗീസിനെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. മൃദംഗ വിഷനുമായി ഇരുവർക്കും എന്തു ബന്ധമാണുള്ളതെന്ന ചോദ്യങ്ങളിലും വിശദമായ അന്വേഷണം നടത്തും. പങ്ക് ഉറപ്പായാൽ ഉടൻ നോട്ടിസ് നൽകും. തെറ്റ് ചെയ്ത ആർക്കും രക്ഷപെടാനാവില്ലെന്നും ചുമത്തിയിരിക്കുന്നത് ശക്തമായ വകുപ്പുകൾ ആണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഒറ്റ […]Read More
ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന്റെ നിക്ഷേപത്തുക സഹകരണ സ്ഥാപനം തിരികെ നൽകി. നിക്ഷേപത്തുകയായ 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. കട്ടപ്പന പള്ളിക്കവലയിൽ ലേഡീസ് സെന്റർ നടത്തിയിരുന്ന മുളങ്ങാശേരിയിൽ സാബുവിന്റെ പണമാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരികെ നൽകിയത്. നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്ന് ഡിസംബർ 20-നാണ് സാബു ജീവനൊടുക്കിയത്. നിക്ഷേപത്തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. നിക്ഷേപത്തുകയിൽ നിന്നും 2 ലക്ഷം രൂപയാണ് സാബു തിരികെ ആവശ്യപ്പെട്ടിരുന്നത്. ബാങ്ക് അധികൃതർ ഇന്നലെയാണ് പണം […]Read More
2025 ജനുവരി 1 മുതൽ 20-ലധികം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് വാട്ട്സ്ആപ്പിലേക്കുള്ള ആക്സസ് നഷ്ടമാകും. ഈ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് Android-ൻ്റെ കാലഹരണപ്പെട്ട പതിപ്പുകൾ, പ്രത്യേകിച്ച് Android 4.4 aka KitKat അല്ലെങ്കിൽ മുമ്പത്തെ സോഫ്റ്റ്വെയർ പതിപ്പുകൾ എന്ന വസ്തുതയുമായി ഈ മാറ്റം ബന്ധപ്പെട്ടിരിക്കുന്നു. 2025-ൽ വാട്ട്സ്ആപ്പ് പിന്തുണ നഷ്ടപ്പെടുന്ന Android സ്മാർട്ട്ഫോണുകളുടെ പൂർണ്ണമായ ലിസ്റ്റ് : സാംസങ്Galaxy S3Galaxy Note 2Galaxy Ace 3Galaxy S4 മിനി മോട്ടറോളമോട്ടോ ജി (ഒന്നാം തലമുറ)Motorola Razr HDMoto E 2014 […]Read More
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ സുപ്രധാന ദൗത്യമായ സ്പെയ്ഡെക്സ് വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10നാണ് സ്പെയ്ഡെക്സ് ദൗത്യവുമായി പിഎസ്എല്‍വി 60 റോക്കറ്റ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ വിജയകരമായി വേർപെടുത്തിയെന്ന് ഐഎസ്ആർഒ അറിയിച്ചു. സ്പെയ്ഡെക്സ് ടീമിനെ ഐഎസ്ആര്‍ഒ എസ് സോമനാഥ് അഭിനന്ദിച്ചു. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം […]Read More
എറണാകുളം: ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി യെമൻ പ്രസിഡൻ്റ് . ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യത. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉൾപ്പെടുന്ന ഗോത്രത്തിൻ്റെ തലവന്മാരുമായും മാപ്പപേക്ഷക്കുള്ള ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്ദുള്ള അമീർ ചർച്ച ആരംഭിക്കാൻ രണ്ടാം ഗഡുവായി 16.60 ലക്ഷം ഉടൻ നൽകണമെന്ന് […]Read More
ഹൈദരാബാദ്: അതിവേഗക്കളിയിലൂടെ കളം പിടിക്കാൻ വന്ന മണിപ്പൂരിനെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിൽ. മുഹമ്മദ് റോഷലിന്റെ ഹാട്രിക്കിന്റെ ബലത്തിൽ 5-1നാണ് മണിപ്പൂരിനെ സെമിയിൽ തകർത്തത്. നസീബ് റഹ്മാനും, മുഹമ്മദ് അജ്സലും പട്ടിക തികച്ചു. മണിപ്പൂരിന്റെ മറുപടി ഷുങ് ജിങ് തായ് റഗൂയിയുടെ പെനാൽറ്റി ഗോളിൽ അവസാനിച്ചു. നാളെ രാത്രി 7.30 ന് നടക്കുന്ന ഫൈനലിൽ കരുത്തരായ ബംഗാളണ് എതിരാളി. തുടക്കം മുതൽ മികച്ച കളിയുമായി […]Read More
ന്യൂയോർക്ക്: ഡി ഗുകേഷിനു പിന്നാലെ ഇന്ത്യയിൽ നിന്ന് ഒരു ലോക ചെസ് ചാമ്പ്യൻ കൂടി. ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായി. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപ്പിഡ്. മുപ്പത്തേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിതു്. 2019ലും ഹംപി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ഡിങ്ങ് ലിറനെ തോൽപിച്ചു. കൗമാരതാരം ഡി ഗു കേഷ് ലോക […]Read More
മൂന്നാർ: മൂന്നാറിലെ മഞ്ഞിന്റേയും തേയിലത്തോട്ടത്തിന്റെയും വശ്യത ആസ്വദിച്ചൊരു കെഎസ്ആർടിസി യാത്ര.അതും ട്രാൻസ്പരന്റ് ഡബിൾ ഡക്കർ. പുതുവത്സരത്തിൽ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവമൊരുക്കുകയാണ് ആനവണ്ടി. കാഴ്ചയെ മറയ്ക്കാതെ പൂർണമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ബസിന്റെ നിർമ്മാണം. രാജകീയമായ യാത്രയ്ക്ക് ആ ആനവണ്ടിയെ റോയൽവ്യൂ എന്ന് പേരിട്ടിരിക്കുന്നു. ജനുവരി ഒന്നു മുതൽ മൂന്നാറിൽ ബസ് സർവീസ് ആരംഭിക്കും.ബസിന്റെ റൂട്ട് നിശ്ചയിക്കുന്നതിനായുള്ള പരിശോധന പൂർത്തിയാക്കി. ഡ്രൈവർമാരുടെ പരിശീലനം നടന്നു വരികയാണ്. മൂന്നാർ ഡിപ്പോയിൽ നിന്നാരംഭിച്ച് സിഗ്നൽ പോയിന്റ്, […]Read More
തിരുവനന്തപുരം: സംസ്ഥാന ഗവർണർ പദവി ഒഴിഞ്ഞ ആരിഫ് മൊഹമ്മദ് ഖാൻ ഞായറാഴ്ച കേരളത്തിൽ നിന്ന് മടങ്ങി. രാജ്ഭവനിൽ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങിയാണ് യാത്രയായതു്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കലക്ടർ അനുകുമാരിയും രാജ്ഭവനിലെത്തി. ബീഹാർ ഗവർണറായാണ് ആരിഫ് മൊഹമ്മദ് ഖാന്റെ മാറ്റം. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കുമെന്ന് ആരിഫ് മൊഹമ്മദ്ഖാൻ പറഞ്ഞു. സർവകലാശാല വിഷയത്തിലൊഴികെ […]Read More
തിരുവനന്തപുരം: ഗവർണർ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പടിയിറങ്ങി കേരളത്തോട് യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായി ആജീവനാന്ത ബന്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരുമായി സർവകലാശാല വിഷയത്തിലല്ലാതെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, സർക്കാരിന് ആശംസകൾ നേരുന്നു. കേരളത്തോട് എന്നും നന്ദി ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ യാത്ര പറച്ചിൽ. ഇന്ന് യാത്ര തിരിച്ച ഗവർണർ ജനുവരി രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതല ഏൽക്കും. […]Read More
