1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ കെല്‍പ്പുളളതാണ് ഇന്ത്യയുടെ മിസൈല്‍. ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്. ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണത്തെ ചരിത്രപരമായ നിമിഷം എന്നാണ് കേന്ദ്രമന്ത്രി രാജനാഥ് സിംഗ് വിശേഷിപ്പിച്ചത്. മിസൈലിന്റെ പരീക്ഷണത്തോടെ ഇന്ത്യ ഇത്തരം നിർണായക സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ […]Read More
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. സന്തോഷിനൊപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പോലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലുള്ള സ്ത്രീകളുടെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ വസ്ത്രം ധരിച്ചിരുന്നില്ല. സന്തോഷിനായി വ്യാപക തിരച്ചിൽ പോലീസിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ആലപ്പുഴയുടെ വടക്കന്‍ […]Read More
സിനിമ, ബിഗ് ബോസ് താരം പരീക്കുട്ടി (31) എംഡിഎംഎയുമായി പിടിയില്‍. എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയാണ് ഇയാള്‍. പരീക്കുട്ടി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഫരീദുദ്ദീനെന്നാണ് യഥാര്‍ത്ഥ പേര്. ഇയാളുടെ സുഹൃത്ത് കോഴിക്കോട് വടകര കാവിലുംപാറ ജിസ്മോനും (34) പിടിയിലായിട്ടുണ്ട്. ഇവരുടെ കൈയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎ, 9 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാഞ്ഞാര്‍ – പുള്ളിക്കാനം റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.Read More
മലപ്പുറം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഞായറാഴ്ച രാവിലെ പാണക്കാട് സന്ദർശിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. യൂത്ത് ലീഗ് അധ്യക്ഷൻ മുനവറലി തങ്ങളെയും കാണും. നേരത്തെ, കോൺഗ്രസിലെത്തിയ സന്ദീപിനെ സ്വാഗതം ചെയ്ത് മുനവറലി തങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം ‘സ്വാഗതം ബ്രോ’ എന്നാണ് മുനവറലി കുറിച്ചത്. ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന സന്ദീപ് വാര്യർ ശനിയാഴ്ച അപ്രതീക്ഷിതമായാണ് കോൺഗ്രസിൽ ചേർന്നത്. കെപിസിസി പ്രസിഡന്റ് കെ […]Read More
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എൻ സി ശേഖറുടെ സ്മരണയ്ക്കായുള്ള പുരസ്കാരം മുതിർന്ന നടൻ മധുവിന് സമ്മാനിക്കുമെന്ന് പുരസ്കാര സമിതി ചെയർമാൻ എം വി ഗോവിന്ദൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. എൻ സി ശേഖർ ഫൗണ്ടേഷനാണ് 30,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നൽകുന്നത്.ബഹുമുഖ പ്രവർത്തനങ്ങളിലൂടെ മലയാള സിനിമയിൽ അവിഭാജ്യഘടകമായി മാറിയ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് പുരസ്കാരം. കവി പ്രഭാവർമ്മ, വി പി പി മുസ്തഫ, ഫൗണ്ടേഷൻ […]Read More
ആലപ്പുഴ: 56-ാമത് കേരള സ്കൂൾ ശാസ്ത്രോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.’ കോടി സൂര്യനുദിച്ചാലു -മൊഴിയാത്തൊരു കുരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ ‘ സഹോദരൻ അയ്യപ്പൻ 1916 ലെഴുതിയ സയൻസ് ദശകത്തിന്റെ നാലു വരി ചൊല്ലിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുത്തൻ പരീക്ഷണങ്ങളുമായി എത്തുന്ന കുട്ടിശാസ്ത്രജ്ഞരുടെയും അവരെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന അധ്യാപകരുടെയും നിറഞ്ഞ കൈയടിയായിരുന്നു മുഖ്യമന്ത്രിയ്ക്ക് മറുപടി. തന്റെ സ്കൂൾ […]Read More
ജൊഹന്നസ്ബർഗ്: തിലക് വർമയുടെയും,സഞ്ജു സാംസന്റേയും സിക്സറുകളിൽ ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞു.തലങ്ങും വിലങ്ങും സിക്സറും ഫോറും പായിച്ച ഇരുവരും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംപരിശാക്കി. നാലാം മത്സരത്തിൽ 135 റണ്ണിന്റെ കൂറ്റൻ ജയത്തോടെ ട്വന്റി 20 ക്രിക്കറ്റ് പരമ്പര 3- 1ന് സൂര്യകുമാർ യാദവും കൂട്ടരും സ്വന്തമാക്കി. വാണ്ടറേഴ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റണ്ണാണ് അടിച്ചു കൂട്ടിയത്. ട്വന്റി 20യിൽ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്കോർ. […]Read More
കോട്ടയം: മണ്ഡല -മകരവിളക്ക് ഉത്സവത്തിന് ശബരിമലനട വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തുറന്നു . തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി പി എൻ മഹേഷ് നട തുറന്നു. കൊല്ലം ശക്തികുളങ്ങര കുന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലും, കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേറ്റു. വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. മേൽശാന്തി പതിനെട്ടാംപടി […]Read More
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ അപകടത്തിൽപ്പെട്ടത്. കണ്ണൂർ കേളകത്ത് നാടക സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടത് കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലേക്ക് പോകവെ വഴിതെറ്റിയപ്പോൾ. കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘം സഞ്ചരിച്ച ബസാണ് കേളകത്തെ മലയാംപടിയിലെ എസ് വളവിൽ വെള്ളിയാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്.നാടക സംഘത്തിന് വഴിതെറ്റിയാണ് ഈ റോഡിലൂടെ സഞ്ചരിച്ചത്. ബസിന്റെ മുൻവശത്തിരുന്ന നാടക സംഘത്തിലെ അഭിനേതാക്കളായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, […]Read More
ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം. നിലവിലെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു. ആനകള്‍ക്കടുത്തുനിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തുമെന്നും കെ ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ആനകള്‍ തമ്മില്‍ നിശ്ചിതകലം പാലിക്കണമെന്ന നിര്‍ദ്ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂര്‍പൂരത്തെയും തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ […]Read More
