തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് ഇന്ന് വെള്ളിയാഴ്ച (നവംബര്‍15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. […]Read More
രണ്ട് ആനകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്റർ ഉണ്ടെന്ന് ഉറപ്പാക്കണം. പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്. ആനകളെ നിർത്തുമ്പോൾ മേൽക്കൂരയും തണലും ഉറപ്പാക്കണം. കൊച്ചി: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മിൽ 8 മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉൾപ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള മാർഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി […]Read More
10 വർഷത്തെ തടവ് ശരിവെച്ച് ഹൈകോടതി പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാമെന്നും ബോംബെ ഹൈക്കോടതി. ഇത്തരം അവസരങ്ങളിൽ നിയമപരിരക്ഷ നൽകാനാവില്ലെന്ന് ഹൈകോടതി പറഞ്ഞു. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈകോടതി വിധി. ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തെന്നാണ് കേസ്. വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി കടന്നുപോയ മോശം […]Read More
തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ നെൽ കൃഷിക്കാരിൽ നിന്നും സംഭരിച്ച നെല്ലിന് 175കോടി സബ്സിഡി അനുവദിച്ച് സംസ്ഥാന സർക്കാർ.ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങ് വില സഹായ കുടിശ്ശിക ഇത്തവണയും ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് അടിയന്തിരമായി ഈ തുക അനുവദിക്കേണ്ടിവന്നതെന്ന് മന്ത്രി വിശദീകരിച്ചു.ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നും ഇതുവരെ 900കോടി രൂപ താങ്ങുവില കുടിശ്ശികയുണ്ട്. 2017മുതൽ കേന്ദ്ര സഹായം ലഭിക്കാനുണ്ട്.സംസ്ഥാന സബ്സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും കൂടുതൽ […]Read More
തിരുവനന്തപുരം:കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ തദ്ദേശ വകുപ്പുമായി സഹകരിച്ച് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി വിജ്ഞാനകേരളം പദ്ധതി നടപ്പാക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി കേരളത്തിന്റെ വിജ്ഞാന സമൂഹത്തിലേക്കുള്ള ചുവടുവയ്പിന് ഊർജം പകരും. 2025 ജനുവരി 1 മുതലാണ് പദ്ധതി നടപ്പിലാക്കുന്നതു്. പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡിലേക്കും റിസോഴ്സ് പേഴ്സൺ മാരെ നിയോഗിക്കും. ബിരുദവും സാമൂഹ്യ പ്രവർത്തന പരിചയവും ഉള്ളവരായിരിക്കണം. നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. വാർഡ് പ്രദേശത്ത് അത്യാവശ്യമായുള്ളവരുടെ പട്ടിക കമ്മ്യൂണിറ്റി അംബാസഡറുടെ […]Read More
തിരുവനന്തപുരം:വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ ആർ സി ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷ തയ്യാറാക്കി 14 ദിവസത്തിനകം ആർ ടി ഓഫീസിൽ സമർപ്പിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്.അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും വാഹനം വിൽക്കുമ്പോൾ പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടു വാങ്ങിയതുകൊണ്ട് കാര്യമില്ല. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി ലഭിച്ച് പണമടച്ചാൽ വാഹനത്തിന്റെ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. 15 വർഷം കഴിഞ്ഞതാണെങ്കിൽ വാങ്ങുന്ന വ്യക്തിയുടെ പേരിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ പരിവാഹൻ സൈറ്റ് […]Read More
കൊച്ചി:ഒളിമ്പിക്സ് മാതൃകയിൽ നടന്ന ആദ്യ കേരള സ്കൂൾ കായികമേളയുടെ ഓവറോൾ കിരീടം തിരുവനന്തപുരത്തിന്. തലസ്ഥാന ജില്ല 227 സ്വർണവും, 150 വെള്ളിയും, 164 വെങ്കലവുമടക്കം 1935 പോയിന്റ് നേടിയാണ് ഇക്കുറി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി സ്വന്തമാക്കിയത്. 848 പോയിന്റുനേടി തൃശൂർ രണ്ടാം സ്ഥാനവും, 824 പോയിന്റുനേടി മലപ്പുറം മൂന്നാം സ്ഥാനവും നേടി. 227സ്വർണം, 150 വെള്ളി, 164 വെങ്കലം, 1935 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പും, 144 സ്വർണം, 88 വെള്ളി, 100 വെങ്കലം, 1213 […]Read More
കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും. തിരിവനന്തപുരം: കേരള – കാലിക്കറ്റ് സർവകലാശാലകൾ ഫീസ് കുത്തനെ വർധിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കി കെഎസ്യു. പ്രതിഷേധത്തിൻ്റെ ഭാഗമായി കേരള – കാലിക്കറ്റ് യൂണിവേഴ്സിറ്റികൾക്ക് കീഴിൽ ഉള്ള മുഴുവൻ കോളേജുകളിലും നാളെ വ്യാഴാഴ്ച (14/11/2024) കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. സർക്കാരിന്റെ അറിവോടെയാണ് യൂണിവേഴ്സിറ്റിയിൽ കൊള്ള […]Read More
പ്രതിദിനം 80,000 പേർക്ക് ദർശനം ശബരിമല ദർശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കി. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. പുലർച്ചെ മൂന്ന് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയും ആയിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. പ്രതിദിനം 80,000 പേർക്കാണ് ദർശനം സൗകര്യം. 70,000 പേര്‍ക്ക് വെർച്വൽ ക്യൂ വഴിയും ബാക്കി സ്പോട് […]Read More
