ലൈംഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണം സംഘം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇന്ന് രാവിലെ ഇടവേള ബാബു അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചേക്കും. കഴിഞ്ഞ ദിവസം മുകേഷിനെതിരെ സ്വീകരിച്ച സമാന നടപടികൾ ആയിരിക്കും ഇടവേള ബാബുവിൻ്റെ കാര്യത്തിലും സ്വീകരിക്കുക. ഉടൻ തന്നെ ഇടവേള ബാബുവിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കും. ശേഷം ജാമ്യത്തിൽ വിട്ടയക്കും. അമ്മ […]Read More
അങ്കോള:ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായി തിരച്ചിൽ തുടരുന്നു. അർജുൻ ഓടിച്ച ട്രക്കിനെക്കുറിച്ചു മാത്രം ഇനിയും സൂചനയില്ല. ട്രക്കിനൊപ്പം പുഴയിൽ വീണ ടാങ്കർ ലോറിയുടെ ടയർകൂടി തിങ്കളാഴ്ചത്തെ പരിശോധനയിൽ കിട്ടി.ഉച്ചയ്ക്ക് കിട്ടിയ വഹനഭാഗം അർജുൻ ഓടിച്ച ട്രക്കിന്റേതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നാവിക സേന മാർക്ക് ചെയ്ത എല്ലാ ഭാഗത്തും മൂന്നു ദിവസമായി തിരച്ചിൽ നടത്തി. മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.Read More
വാഷിങ്ടൺ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പുതിയ കമാൻഡറായി ഇന്ത്യൻ വംശജ സുനിത വില്യംസ്. റഷ്യൻ ബഹിരാകാശ യാത്രികൻ ഒലെഗ് കൊണോനെൻകോ നിലയത്തിൽ നിന്ന് തിങ്കളാഴ്ചയോടെ മടങ്ങിയതോടെയാണ് സുനിത പുതിയ കമാൻഡർ ആയത്. എട്ടു ദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയ സുനിതയും മറ്റൊരു യാത്രികൻ ബുച്ച് വിൽ മോറും സ്റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ തിരിച്ചെത്തിക്കാൻ ഫെബ്രുവരിയാകുമെന്നാണ് റിപ്പോർട്ട്. 12 വർഷംമുമ്പും സുനിത നിലയത്തിന്റെ കമാൻഡർ സ്ഥാനം വഹിച്ചിരുന്നു. നിലവിൽ എട്ടുപേരാണ് ബഹി രാകാശ നിലയത്തിലുള്ളത്. നിലയത്തിൽ […]Read More
മുഡ ഭൂമി കുംഭകോണ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച തള്ളി. ഭാര്യ ബിഎം പാർവതിക്ക് മുഡ അനുവദിച്ച ഭൂമിയിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതിക്കേസെടുക്കാൻ ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത സിദ്ധരാമയ്യയുടെ ഹർജിയാണ് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും പ്രോസിക്യൂഷൻ അംഗീകാരം “ഗവർണറുടെ മനസ്സ് പ്രയോഗത്തിൽ വരുത്താത്തതിനാൽ ബാധിക്കപ്പെടുന്നില്ല” എന്നും […]Read More
ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന് സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഉള്ളതെന്നും അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ട് കഴിഞ്ഞെന്നുമാണ് വിവരം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും അറസ്റ്റ് ചെയ്യാമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്‍ദേശം നല്കിയ പശ്ചാത്തലത്തില്‍ അതിവേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്. […]Read More
കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ […]Read More
ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ കേസെടുത്ത് പോലീസ്. സംഭവം നടന്നത് ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ്. പത്തനംതിട്ട സ്വദേശിനിയായ സിമി നായർ എന്ന സ്ത്രീക്കെതിരെയാണ് പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പോലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്.Read More
തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു വർഷത്തോളമായി അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ കണക്കാണിത്. മുന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇസ്രായേൽ ആക്രമണത്തിൽ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടെ 492 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലെബനനിലെ ആക്രമണം അതിർത്തിയിൽ ഒരു വർഷത്തോളമായി നടന്ന അക്രമങ്ങളിൽ […]Read More
ലൈംഗിക പീഡനക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് […]Read More
നാഗർകോവിൽ:തിരുവനന്തപുരത്ത് നടക്കുന്ന നവരാത്രി പൂജയിൽ പങ്കെടുക്കുന്നതിനായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്ടോബർ ഒന്നിന് തുടങ്ങും. പത്മനാഭപുരം കൊട്ടാര വളപ്പിലെ തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് ഘോഷയാത്രയായി തിരുവനന്തപുരത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്.ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി ശുചീന്ദ്രത്തുനിന്നുള്ള മൂന്നൂറ്റിനങ്ക വിഗ്രഹം 30ന് രാവിലെ 6.30 നും 7.30 നും മധ്യേ പത്മനാഭപുരത്തേയ്ക്ക് എഴുന്നള്ളിക്കും.ഒക്ടോബർ നാലിന് ആരംഭിക്കുന്ന നവരാത്രിപൂജ 13 ന് സമാപിക്കും. ഒരു ദിവസത്തെ നല്ലിരുപ്പിനു ശേഷം 15 ന് ആരംഭിക്കുന്ന വിഗ്രഹങ്ങളുടെ […]Read More
