കൊളംബൊ:ശ്രീലങ്കയിൽ പുതുചരിത്രം രചിച്ച് ഇടത് നേതാവ് അനുര ദിസനായകെ (55)പ്രസിഡന്റായി. രാജ്യത്താദ്യമായി രണ്ടാം റൗണ്ടിലേക്ക് നീണ്ട വോട്ടെണ്ണലിൽ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ പിന്തള്ളിയാണ് ജനത വിമുക്തി പെരുമന (ജെ വിപി ) നേതാവായ ദിസ നായകെയുടെ വിജയം.ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ദിസനായകെ 42.3% വോട്ടും, പ്രേമദാസ 32.8% വോട്ടും നേടി.ആർക്കും 50% വോട്ട് ലഭിക്കാതെ വന്നതോടെ ദിസനായകയെയും പ്രേമദാസയേയും മാത്രം ഉൾപ്പെടുത്തി രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടത്തുകയായിരുന്നു. ശ്രീലങ്കയിൽ 2022 ലെ ജനകീയപ്രക്ഷോഭത്തിനുശേഷം നടക്കുന്ന ആദ്യ […]Read More
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ മഴ ശക്തമാകുമെന്ന് റിപ്പോർട്ട്. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നതിന് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട് […]Read More
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കു പിന്നാലെ സ്വർണക്കടത്തു സംഘവുമായി ചേർന്ന് ചിലർ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതിനു ചില പൊലീസുകാരുടെ സഹായം ലഭിച്ചെന്നുമുള്ള ഇൻ്റലിജൻസ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചു. പൊലീസുകാരുടെ പേരുൾപ്പെടെയാണു റിപ്പോർട്ട്. സ്വർണക്കടത്തു പിടികൂടുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പൊലീസിനെ നിർവീര്യമാക്കുന്ന നടപടിയുണ്ടാകില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഈ റിപ്പോർട്ടുകളുടെകൂടി അടിസ്ഥാനത്തിലാണ്. സേനയ്ക്കെതിരെ നടന്ന നീക്കങ്ങളിലെല്ലാം കേസെടുത്ത് അന്വേഷിക്കാനും പൊലീസിന്റെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. അതേസമയം തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എ ഡി ജി […]Read More
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ പരാമർശത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അന്ന സെബാസ്റ്റിൻറെ അച്ഛൻ സിബി ജോസഫ്. ഒരു മന്ത്രി ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. അന്ന ആത്മവിശ്വാസമുള്ള കുട്ടിയാണ് അതുകൊണ്ടല്ലേ അവൾ ജോലി നേടിയത്, ആർക്കും എന്തും പറയാമല്ലോ സിബി ജോസഫ് പറഞ്ഞു. അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രമായ പരാമർശമായിരുന്നു നിർമല സീതാരാമൻ നടത്തിയത്. വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.ചെന്നൈയിലെ ഒരു […]Read More
ശ്രീലങ്കൻ പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്റെ നേതാവ് അനുര കുമാര ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിൻ്റെ സ്ഥാനാർത്ഥിയായ അനുര കുമാര ദിസനായകെ 42.31 ശതമാനം വോട്ട് നേടിയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചത്. അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ 9ാം പ്രസിഡന്റാകും. ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാംഘട്ട വോട്ടെണ്ണലുടെയാണ് വിജയിയെ കണ്ടെത്തിയത്. ശ്രീലങ്കൻ ചരിത്രത്തിലാദ്യമായാണ് രണ്ടാം വോട്ടുകള്‍ എണ്ണേണ്ട സാഹചര്യമുണ്ടാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ദിസനായകെ ലീഡ് […]Read More
ന്യൂഡൽഹി:ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്ജ് നിതിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ജൂലൈ 11 ന് സുപ്രീംകോടതി കൊളി ജിയം നൽകിയ ശുപാർശ അംഗീകരിക്കാതെ കേന്ദ്രസർക്കാർ നിയമനം വൈകിപ്പിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഉദാസീനതയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് നിയമനം അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. 2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസാണ്. മഹാരാഷ്ട്രയിലെ സോലാപൂരിൽ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജിൽ നിയമ പഠനം […]Read More
ന്യൂഡൽഹി:ഡൽഹിയിൽ അതിഷി മർലേനയുടെ നേതൃത്വത്തിൽ ആംആദ്മി പാർട്ടിയുടെ ആറംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 43കാരിയായ അതിഷി ഡൽഹിയിലെ 17-ാമത്തെ പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയാണ്.അരവിന്ദ് കെജ്രിവാൾ രാജി വച്ചതിനെത്തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. 2025 ഫെബ്രുവരിവരെയാണ് മന്ത്രിസഭയുടെ കാലാവധി. ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവരാണ് മറ്റ് മന്ത്രിമാർ. രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്.ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. അതിഷി ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്നും റിമോട്ട് […]Read More
തിരുവനന്തപുരം:സ്വന്തം തട്ടകത്തിൽ വിജയം ലക്ഷ്യമിട്ടിറങ്ങിയ തിരുവനന്തപുരം കൊമ്പൻസ് സമനിലയുമായി രക്ഷപ്പെട്ടു. കണ്ണൂർ വാരിയേഴ്സുമായി ഓരോ ഗോളടിച്ച് പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ കാമറൂൺ താരം എറിസൺ സാംബയുടെ മനോഹരഗോളിൽ വിജയത്തിലേക്ക് കുതിച്ച കണ്ണൂരിനെ, കളിയവസാനം പകരക്കാരനായി ഇറങ്ങിയ ഗണേശന്റെ ഗോളിലൂടെയാണ് കൊമ്പൻസ് കുരുക്കിയതു്. സൂപ്പർ ലീഗ് കേരളയിൽ മൂന്ന് റൗണ്ട് മത്സരം പൂർത്തിയാകുമ്പോൾ കലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂർ ടീമുകൾക്ക് അഞ്ച് പോയിന്റു വീതമാണുള്ളത്.Read More
ശനിയാഴ്ച യുഎസിലെ ഡെലവെയറിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു, ലോക നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളാൽ മലിനമായിരിക്കുന്ന ഘട്ടം എടുത്തുകാണിച്ചായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. “ലോകം പിരിമുറുക്കങ്ങളാലും സംഘർഷങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന സമയത്താണ് ഞങ്ങളുടെ കൂടിക്കാഴ്ച നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, പങ്കിട്ട ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ QUAD ഒരുമിച്ച് പ്രവർത്തിക്കുന്നത് മുഴുവൻ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു. ക്വാഡ് സഖ്യം “ആർക്കും എതിരല്ല”, മറിച്ച് “നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പരമാധികാരം, […]Read More
കൊച്ചി: മുതിർന്ന സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായിരുന്ന എംഎം ലോറൻസ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ ആറ് വർഷം ജയിൽ വാസം അനുഭവിപ്പിച്ചിട്ടുണ്ട്.Read More
