വാഷിങ്ടൺ: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയെന്ന ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് അറ്റകുറ്റപണിക്കായി അഞ്ചു മണിക്കൂറും 26 മിനിട്ടും ചെലവിട്ടതോടെയാണ് ഈ നേട്ടം. നാസയുടെ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിട്സൻ സ്ഥാപിച്ച റെക്കോഡാണ് സുനിത മറികടന്നത്.മൂന്നു ദൗത്യങ്ങളിലായി 62 മണിക്കൂറും ആറു മിനിറ്റുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. പെഗ്ഗി വിട്സന്റെ റെക്കോഡ് 60 മണിക്കൂറും 21 മിനിറ്റുമാണ്.Read More
സെറാഡൂൺ: ഗെയിംസിൽ തുടർച്ചയായ നാലാം തവണയാണ് കേരളം മെഡൽ നേടുന്നത്. ഖോഖോവിൽ ഒഡീഷയോട് തോറ്റെങ്കിലും വെങ്കല സന്തോഷത്തിലാണ് നിഖിലും കേരള ടീമും . ബീച്ച് ഹാൻഡ് ബോളിൽ ഛത്തീസ് ഗഡീനെയും അസമിനെയും കീഴടക്കിയാണ് കേരളം സെമിയിൽ കടന്നത്. ദേശീയ ഗെയിംസിൽ നീന്തലിൽ കർണാടകത്തിന്റെ ധിനിധി ദേശാങ്കുവിന് നാലാം സ്വർണം. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലാണ് നേട്ടം.Read More
ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി രണ്ട് ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും. പൊതു അവധി ദിനമായതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്. പോയ വർഷം സെപ്റ്റംബറിൽ ഒരു ദിവസം 350ലധികം വിവാഹങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രം സാക്ഷ്യം വഹിച്ചിരുന്നു. സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 5മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് […]Read More
ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. പിന്നാലെ മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ച നിലയിലാണ്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനിയായ മകൻ വീടിന് […]Read More
മാസം ഒരുലക്ഷം വരെ ശചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു […]Read More
ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ നടത്തിയ അഭിസംബോധനപ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ ‘പാവം’ പരാമര്‍ശം വിവാദമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പാര്‍ലമെന്റില്‍ രാഷ്ട്രപതി ഇന്ന് നടത്തിയ പ്രസംഗം വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ രാജ്യത്തിന്റെ പാതയെ പ്രതിധ്വനിപ്പിക്കുന്നുവെന്നും വിവിധ മേഖലകളിലെ പപദ്ധതികളെപ്പറ്റിയും എല്ലാമേഖലകളുടെയും സമഗ്രവികസനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും രാഷ്ട്രപതി സംസാരിച്ചു. യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്ന ഇന്ത്യയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടും രാഷ്ട്രപതി വ്യക്തമാക്കിയെന്നും മോദി എക്സില്‍ കുറിച്ചു. […]Read More
കാലാവസ്ഥാ പ്രവചനം പോലെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ തുടങ്ങി. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലാണ് നേരിയ മഴ ലഭിച്ചത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ മഴ […]Read More
തിരുവനന്തപുരത്ത് ബസിൽ കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന്റെ കൈ പോസ്റ്റിൽ തട്ടി കൈയ്യറ്റ് രക്തം വാർന്ന് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ബസ്സിന് പുറത്തേക്കിട്ട കൈ സമീപത്തെ പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം സംഭവിച്ചത്. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4. 30 ഓടെയാണ് സംഭവം. ഓടുന്ന ബസിന്റെ പുറത്തേക്ക് കൈയിട്ടാണ് ബെഞ്ചിലാസ് യാത്ര ചെയ്തിരുന്നത്. ഇതിനിടെ എതിരെ വന്ന മറ്റൊരു ബസ്സിന് സൈഡ് കൊടുക്കുന്നതിനായി ബെഞ്ചിലാസ് സഞ്ചരിച്ച […]Read More
ന്യൂഡൽഹി: വിരമിച്ച സൈനികരെ അനാവശ്യമായി കോടതികളിലേക്ക് വലിച്ചിഴക്കരുതെന്ന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ താക്കീതു്. വർഷങ്ങൾ നീണ്ട ജോലിക്കു ശേഷം തൊഴിലെടുക്കാൻ വയ്യാതായവർക്ക് പെൻഷൻ നൽകാമെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. ഈ വിഷയത്തിൽ സർക്കാർ ഒരു നയമുണ്ടാക്കണം – ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.വ്യോമസേനയിൽ റേഡിയോ ഫിറ്ററായിരുന്ന ആൾക്ക് ഡിസബിലിറ്റി പെൻഷൻ അനുവദിച്ചതിനെതിരെ കേന്ദ്രം നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെ യാണ് വിമർശനം.Read More
ഡെറാഡൂൺ: ആദ്യ രണ്ടുദിനം മങ്ങിനിന്ന കേരളം ദേശീയ ഗെയിംസിൽ തെളിഞ്ഞു. മൂന്നാം നാൾ ഇരട്ടപ്പൊന്നു മായാണ് ഉയിർപ്പ്. ഭാരോദ്വഹനത്തിൽ പി എസ് സുഫ്ന ജാസ്മിനും നീന്തലിൽ ഹർഷിത ജയറാമുമാണ് സ്വർണം നേടിയത്. സുഫ്ന വനിതകളുടെ 45 കിലോ വിഭാഗത്തിൽ ചാമ്പ്യനായി. ആകെ 159 കിലോ ഉയർത്തി. വനിതകളുടെ ബ്രസ്റ്റ് ബ്രസ്റ്റ്സ് ട്രോക്കിൽ രണ്ട് മിനിറ്റ് 42.38 സെക്കൻഡിലാണ് ഹർഷിത ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസം സജൻ പ്രകാശിലൂടെ നീന്തലിൽ രണ്ട് വെങ്കലവും […]Read More
