തിരുവനന്തപുരം: സ്വീറ്റ്സർലൻഡിലെ ലാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറം അംഗീകരിച്ച വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ച് കേരള ഗ്രീൻ ഹൈഡ്രജൻ വാലി.ആഗോള തലത്തിൽ അംഗീകരിച്ച 13 ക്ലസ്റ്ററുകളിൽ ആദ്യത്തേതാണിത്. 18,542കോടിയുടേതാണ് കൊച്ചിയിൽ ആരംഭിക്കുന്ന കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. ഇന്ത്യ, ഓസ്ട്രേലിയ,ബ്രസീൽ, കൊളംബിയ, യുകെ തുടങ്ങി ഒമ്പതു രാജ്യങ്ങളിലായാണ് 13 ക്ലസ്റ്ററുകൾ. കേരള ഗ്രീൻ ഹൈഡ്രജൻ വാലി ഉൾപ്പെടെ അഞ്ച് ക്ലസ്റ്ററുകൾ ഇന്ത്യയിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ് […]Read More
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് തയാറായി. വ്യാഴാഴ്ച റിപ്പോര്‍ട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിക്കും. പ്രതിപക്ഷാംഗങ്ങള്‍ അടക്കം ഉയര്‍ത്തിയ ആശങ്കകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതികള്‍ വരുത്തുകയും ഇതിന് അംഗീകാരം നല്‍കുകയും ചെയ്തതായി സമിതിയംഗം ജഗദംബിക പാല് അറിയിച്ചു. പതിനൊന്നിനെതിരെ പതിനഞ്ച് വോട്ടുകള്‍ക്കാണ് ബില്ലിലെ ഭേദഗതികള്‍ പാസാക്കിയത്. നേരത്തെ സ്വീകരിച്ച ബില്ലിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാകുന്നതോടെ അത് വഖഫ് ബോര്‍ഡിനെ തകര്‍ക്കുമെന്നുമുള്ള ആരോപണവും […]Read More
ബുധനാഴ്ച പുലർച്ചെ പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പുറത്തുവിട്ട് സർക്കാർ. 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാം ഷാഹി സ്നാൻ (രാജകീയ സ്നാനം) ദിനമായ മൗനി അമാവാസിയിൽ പുണ്യസ്നാനം നടത്താൻ ത്രിവേണി സംഗമത്തിൽ ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടിയപ്പോഴാണ് സംഭവം. “പുലർച്ചെ 1മണിക്കും 2 മണിക്കും ഇടയിൽ ഉണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചു. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.” മഹാകുംഭ ഡിഐജി വൈഭവ് […]Read More
തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്നു സ്കൂൾ ബസ്സിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റു. നെട്ടയത്തെ സ്വകാര്യ സ്കൂളിൻറെ ബസ്സിൽ വച്ചാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചത്. നെട്ടയം മലമുകളിൽ വെച്ചാണ് ബസ്സിനുള്ളിൽ ആക്രമണം നടന്നത്. കുത്തേറ്റ 9-ാം ക്ളാസ് വിദ്യാർത്ഥിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.Read More
ഡെറാഡൂൺ: ഇന്ത്യയുടെ കായിക ഭൂപടത്തിൽ ഡെറാഡൂൺ തെളിഞ്ഞു; ഭാഗ്യചിഹ്നമായ മൗലിയെന്ന മൊണാൽ പക്ഷിയും.ഇനി 18 നാൾ ഉത്തരാഖണ്ഡിൽ കായികപ്പോരു്. പാരീസ് ഒളിമ്പിക്സിൽ സെമിയിൽ കടന്ന് ചരിത്രം കുറിച്ച ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ദീപശിഖപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയതോടെ മേളയ്ക്ക് ഔപചാരിക തുടക്കമായി. മത്സരങ്ങൾ രണ്ട് ദിവസംമുമ്പ് ആരംഭിച്ചിരുന്നു. ഡെറാഡൂണിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ആഘോഷ പൂർവകമായി. ഗായകരായ ജുബിൻ നൗ തായാൽ, പവൻ ദീപ്. രാജ് എന്നിവരുടെ […]Read More
നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായത്. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപക തിരച്ചിൽ നടത്തിയത്. 35 മണിക്കൂർ ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി പോലീസ് വലയിലാകുന്നത്. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടതെന്ന് പറഞ്ഞിരുന്നു. പോലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചിരുന്നു. പോലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായായിരുന്നു വിവരം. പോലീസുകാരും മുന്നൂറോളം നാട്ടുകാരും പോലീസിനൊപ്പം തെരച്ചിലിന് ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോത്തുണ്ടി […]Read More
പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് നെന്മാറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) സസ്പെൻഷൻ. എസ്എച്ച്ഒക്ക് വീഴ്ച പറ്റിയെന്ന എസ് പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില് താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എച്ച്ഒക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ […]Read More
തിരുവനന്തപുരം: വനിതാ സംരംഭകർക്ക് തങ്ങളുടെ ആശയങ്ങൾ പൊതു സമക്ഷം അവതരിപ്പിക്കാൻ സംസ്ഥാന വനിത വികസനകോർപ്പറ ഷൻ അവസരമൊരുക്കും. നവാംഗന 2025 എന്ന പേരിൽ മാർച്ച് ഒന്നിന് തിരുവനന്തപുരത്താണ് അവസരം . 18 നും 45 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. താൽപ്പര്യമുള്ള വനിതാ സംരംഭകർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 5 വൈകിട്ട് അഞ്ചിനു മുമ്പായി അയയ്ക്കണം. വിവരങ്ങൾക്ക്:kswdc.org.Read More
തിരുവനന്തപുരം: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിൽ ഒഇടി,ഐഇഎൽടിഎസ്, ജർമ്മൻ A1,A2, B1, B2 കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ www.nifl.norkaroots.org സന്ദർശിച്ച് ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം.Read More
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ രാജ്യാന്തര കോൺക്ലേവിന് ചൊവ്വാഴ്ച തുടക്കമായി. ഹയാത്ത് റീജൻസിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം ഏഴു വിഷയങ്ങളിൽ പ്രസന്റേഷനും നാല് വിഷയങ്ങളിൽ പാനൽ ചർച്ചയും മൂന്ന് ഫയർസൈഡ് ചാറ്റുകളുമാണ് നടക്കുക. ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ മന്ത്രി അധ്യക്ഷത വഹിച്ചു. തുറമുഖ മന്ത്രി വി എൻ വാസവൻ, ശശി തരൂർ എം പി,അദാനി പോർട്ട് സ്പെഷ്യൽ […]Read More
