ശബരിമല മേല്ശാന്തിമാരുടെ പ്രഖ്യാപനം; അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി, മാളികപ്പുറം മേല്ശാന്തിയായി എ. ദാമോദരന് നമ്പൂതിരി
തിരുവനന്തപുരം:
ശബരിമല മേല്ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയും മാളികപ്പുറം മേല്ശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവരേയും അടുത്ത ഒരു വര്ഷത്തേക്കുള്ള പൂജകള്ക്കായി തിരഞ്ഞെടുത്തത്.
പഴവങ്ങാടി ക്ഷേത്രത്തിലെ മേല്ശാന്തിയായ അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ്. പയ്യോളി കീഴൂര് ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായ എ. ദാമോദരന് നമ്പൂതിരി വടകര മണിയൂര് ആയിടത്തില്ലത്ത് സ്വദേശിയാണ്.
സോപാനത്ത് ദേവസ്വം അധികൃതരുടെയും ശബരിമല സ്പെഷ്യൽ കമ്മീഷണറുടെയും നേതൃത്വത്തില് കര്ശന സുരക്ഷയിലായിരുന്നു നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കുട്ടികളാണ് ഇരുക്ഷേത്രങ്ങളിലേക്കുമുള്ള മേല്ശാന്തിമാരെ നറുക്കെടുത്തത്. നാടകീയമായ നിമിഷങ്ങള്ക്കൊടുവിലാണ് പുതിയ മേല്ശാന്തിമാരെ കണ്ടെത്തിയത്.]\
