മന്ത്രിയറിയാതെ തീരുമാനം; മാളുകളിലും ബേക്കറികളിലും വൈന് വില്ക്കാനുള്ള ഉത്തരവ് റദ്ദാക്കി, എക്സൈസില് നടപടി
തിരുവനന്തപുരം:
ബേക്കറികളിലൂടെയും മാളുകളിലൂടെയും ഹോര്ട്ടിവീഞ്ഞ് വില്പ്പന ആരംഭിച്ചതായുള്ള വാര്ത്തകള്ക്ക് പിന്നാലെയുണ്ടാ വിവാദങ്ങളില് കര്ശന നടപടിയുമായി സര്ക്കാര്. ഹോര്ട്ടിവീഞ്ഞ് വില്പ്പനയ്ക്കായി നല്കിയ ലൈസന്സ് റദ്ദാക്കാന് എക്സൈസ് മന്ത്രി ഉത്തരവിട്ടു. ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെയും അടിയന്തര നടപടി സ്വീകരിക്കാന് മന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്.
ചാലക്കുടി ബിവറേജസ് വെയര്ഹൗസില് നിന്ന് ബേക്കറിയിലേക്ക് വൈന് വാങ്ങിയതിന്റെ ബില്ല് സഹിതം പുറത്തുവന്ന വാര്ത്ത വലിയ ചര്ച്ചയായിരുന്നു. തുടര്ന്ന് വിഷയം ഗൗരവത്തിലെടുത്ത എക്സൈസ് മന്ത്രി എം. ലിജു അടിയന്തര റിപ്പോര്ട്ട് തേടുകയും മണിക്കൂറുകള്ക്കകം കര്ശന നടപടികള് സ്വീകരിക്കുകയുമായിരുന്നു. പോളിസി തീരുമാനമായതിനാല് മന്ത്രിയെ അറിയിക്കാതെ അനുമതി നല്കിയതാണ് പെട്ടെന്നുള്ള നടപടിക്ക് കാരണം.
