സിനിമാലോകം ദുഃഖത്തിൽ തിരുവനന്തപുരം: മലയാള സിനിമയിലെ ശ്രദ്ധേയനായ അസ്സോസിയേറ്റ് ഡയറക്ടർ ഗിരീഷ് വെണ്ണല അന്തരിച്ചു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലായിരിക്കെയാണ് ഗിരീഷ് വെണ്ണലയുടെ അന്ത്യം. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമയിൽ സജീവമായിരുന്നു. വിവിധ സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായും സഹസംവിധായകനായും പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് വെണ്ണലയുടെ വിയോഗവാർത്തയറിഞ്ഞ് നിരവധി സഹപ്രവർത്തകരും താരങ്ങളും ആദരാഞ്ജലികൾ അർപ്പിക്കാൻ […]Read More
റിപ്പോട്ടർ :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ ദേശീയ പാത 66-നോടൊപ്പം കേരളത്തിലെ പ്രാദേശിക റോഡുകളിലും ശ്രദ്ധേയമായ വികസനം നടന്നതായി റിപ്പോർട്ട്. ഈ കാലയളവിൽ സംസ്ഥാനത്ത് ആകെ 9,780 കോടി രൂപയുടെ റോഡ് വികസനമാണ് നടപ്പാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഈ സുപ്രധാന വിവരം അറിയിച്ചത്.. പ്രളയശേഷമുള്ള റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായ റോഡുകൾ, കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതികളായ സ്മാർട്ട്സിറ്റി, അമൃത്, പി എം ജി എസ്സ്വാ തുടങ്ങിയ പദ്ധതികൾ […]Read More
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അന്നദാനത്തിൽ തീർത്ഥാടകർക്ക് ഇനി മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ നൽകാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഒരു ദിവസം പുലാവ് നൽകുമ്പോൾ അടുത്ത ദിവസം പരമ്പരാഗത സദ്യ എന്ന ക്രമത്തിലായിരിക്കും അന്നദാനം ക്രമീകരിക്കുക. ഈ തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ ദേവസ്വം കമ്മിഷണർ അധ്യക്ഷനായ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ഇന്നലെ ചേർന്ന ബോർഡ് യോഗം സദ്യയുടെ വിഭവങ്ങൾ അന്തിമമായി നിശ്ചയിച്ചത്. […]Read More
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ അറസ്റ്റ്, ഹൈക്കോടതി ഡിസംബർ 15 വരെ താൽക്കാലികമായി തടഞ്ഞു. എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നിർണായകമായ ഇടക്കാല ഉത്തരവ്. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും, കേസ് ഡയറി പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസിൽ ഉന്നയിക്കപ്പെട്ട വാദങ്ങൾ അതീവ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. “പൂർണ്ണമായും കേൾക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുത്,” എന്ന് ഡയറക്ടർ ജനറൽ […]Read More
കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടിയത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തി തകർന്ന് റോഡിലേക്ക് ഇടിഞ്ഞ് വീഴുകയും സർവീസ് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്ത സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. ദേശീയപാത 66-ന്റെ നിർമ്മാണത്തിന്റെ ഭാഗമായി മൈലക്കാട് ഭാഗത്താണ് സംഭവം. നിർമ്മാണത്തിലിരുന്ന ദേശീയപാതയുടെ വശത്തെ ഭിത്തിയാണ് താഴേക്ക് ഇടിഞ്ഞത്. ഈ സമയത്ത് സ്കൂൾ ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി സമീപത്ത് ഉണ്ടായിരുന്നു. […]Read More
റിപ്പോർട് :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം : വർഷങ്ങളായി തുടരുന്ന അഴിമതികൾ തുടർന്നും നടത്താനാണ് ഇടതുപക്ഷം വോട്ട് തേടുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.ശതകോടികളുടെ കേന്ദ്ര ഫണ്ട് വിനിയോഗത്തിൽ വൻ അഴിമതികളാണ് നടത്തിയിട്ടുള്ളത്. 300കോടിയുടെ കിച്ചൻ ബിൻ അഴിമതിമുതൽ കോടിക്കണക്കിന് രൂപയുടെ പൊതുമരാമത്ത് പണികളുടെ കാര്യത്തിലും കോടികളുടെ ദുരുപയോഗം നടന്നിട്ടുണ്ട്.അതിന്റെ തെളിവുകൾ വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു. മൂന്ന് ലക്ഷത്തിന്മേൽ ചിലവാകുന്ന പദ്ധതികൾക്ക് ടെൻഡർ വിളിക്കണമെന്ന […]Read More
ഇന്ന് ലോകമെമ്പാടും നടന്ന സുപ്രധാന സംഭവങ്ങളുടെ സംക്ഷിപ്ത രൂപം താഴെ നൽകുന്നു:Read More
കൊച്ചി — തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് ഹർജി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോക് ആണ് ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. സർക്കാർ പദവിയിൽ ഇരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റ് (ഐഎംജി) ഡയറക്ടർ സ്ഥാനത്ത് ഇരിക്കെയാണ് കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി സർക്കാർ […]Read More
റിപ്പോർട്ട് :ഋഷി തിരുവനന്തപുരം — എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായ ചിത്രം ഇന്ന് (ഡിസംബർ 5) ആഗോളതലത്തിൽ റിലീസിനെത്തി. ആരാധകരും സിനിമാ പ്രേമികളും വലിയ ആകാംഷയോടെ കാത്തിരുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2004 നും 2009 നും ഇടയിൽ നിരവധി സ്ത്രീകളെ സയനൈഡ് നൽകി കൊന്ന ‘സയനൈഡ് മോഹൻ്റെ’ […]Read More
എറണാകുളം — കിഫ്ബിയുമായി (KIIFB) ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തനിക്കയച്ച നോട്ടീസ് പരിഹാസ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം നീക്കങ്ങൾ സ്വാഭാവികമാണെന്നും, നിയമപരമായി ഇതിനെ നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്കെതിരായ യാതൊന്നും കിഫ്ബി ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും കോൺഗ്രസ്സിനെതിരെ വിമർശനം യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലൈംഗിക വൈകൃതത്തിൻ്റെ വിവരങ്ങൾ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി […]Read More
