BY:TS TVM 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം കേരള കോൺഗ്രസ് (എം) പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. മത്സരിച്ച 12 സീറ്റുകളിലും വിജയിക്കാൻ കഴിയാതെ പോയത് പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു. മധ്യകേരളത്തിലെ ശക്തരായ പാർട്ടിയെന്ന പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുകയും അടിത്തറ ഇളകുകയും ചെയ്തതോടെ അണികൾ കടുത്ത ആശങ്കയിലാണ്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി സ്വന്തം മണ്ഡലമായ പാലായിൽ പരാജയപ്പെട്ടത് പ്രവർത്തകർക്ക് വലിയ ആഘാതമായി. കെ.എം. മാണിക്ക് ശേഷം തുടർച്ചയായി […]Read More
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിന്റെ വിശാലമായ ഭാഗങ്ങളെ അപായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ നോട്ടാം (Notice to Airmen – NOTAM) പുറപ്പെടുവിച്ചു. ദീർഘദൂര മിസൈൽ പരീക്ഷണത്തിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയം ഈ സുപ്രധാന നടപടി സ്വീകരിച്ചിരിക്കുന്നത്. ഏപ്രിൽ 25 മുതൽ മെയ് 6 വരെയാണ് ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. ഏകദേശം 3,550 കിലോമീറ്റർ ദൈർഘ്യമുള്ള ആകാശപാതയാണ് പരീക്ഷണത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരു ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (IRBM) വിക്ഷേപണത്തിനുള്ള മുന്നൊരുക്കമാണെന്ന വിലയിരുത്തലിലാണ് പ്രതിരോധ വിദഗ്ധർ. നിശ്ചയിച്ചിരിക്കുന്ന […]Read More
BY: TS TVM ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്രനേട്ടം. പശ്ചിമ ബംഗാളിൽ അട്ടിമറി വിജയത്തോടെ അധികാരം പിടിച്ചെടുത്ത ബിജെപി, അസമിൽ ഭരണത്തുടർച്ച ഉറപ്പാക്കി. പുതുച്ചേരിയിൽ എൻആർ കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും അന്തിമഘട്ടത്തിലാണ്. പശ്ചിമ ബംഗാളിൽ 194 സീറ്റുകളിൽ മുന്നേറ്റം കാഴ്ചവെച്ച ബിജെപി, അതിൽ 86 സീറ്റുകളിൽ ഇതിനകം വിജയം ഉറപ്പിച്ചു. ബംഗാൾ രാഷ്ട്രീയത്തിലെ വലിയ മാറ്റമായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. അസമിൽ എൻഡിഎ സഖ്യം 102 സീറ്റുകൾ […]Read More
BY :TS TVM തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കണ്ണൂരിലെ ഔദ്യോഗിക വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി, തലസ്ഥാനത്തെത്താതെ പ്രത്യേക ദൂതൻ മുഖേനയാണ് തന്റെ രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഔദ്യോഗികമായി സ്വീകരിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി. […]Read More
BY:TS TVM തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ മുന്നേറ്റവുമായി ബിജെപി. സംസ്ഥാനത്ത് ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളിൽ വിജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറും, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും, കഴക്കൂട്ടത്ത് വി. മുരളീധരനും വിജയിച്ചതോടെ കേരള രാഷ്ട്രീയത്തിൽ ബിജെപി തങ്ങളുടെ സാന്നിധ്യം ശക്തമായി ഉറപ്പിച്ചിരിക്കുകയാണ്. കടുത്ത രാഷ്ട്രീയ പോരാട്ടങ്ങൾക്കൊടുവിലാണ് ഈ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടിയത്. യുഡിഎഫ് തരംഗം സംസ്ഥാനത്താകെ ആഞ്ഞടിക്കുന്നതിനിടയിലും, ബിജെപിയുടെ ഈ മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. […]Read More
By: TS Tvm ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത അട്ടിമറി. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ സ്വന്തം തട്ടകമായ കൊളത്തൂരിൽ പരാജയപ്പെട്ടു. കന്നിയങ്കത്തിനിറങ്ങിയ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി വി എസ് ബാബുവിനോടാണ് സ്റ്റാലിൻ തോറ്റത്. 2021-ൽ 70,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നൽകി സ്റ്റാലിനെ നെഞ്ചിലേറ്റിയ കൊളത്തൂർ ഇത്തവണ കൈവിട്ടത് ഡിഎംകെ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഫലം പുറത്തുവന്നതോടെ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ആവേശമൊഴിഞ്ഞു. രാവിലെ ആഘോഷങ്ങൾക്കായി […]Read More
BY:TS Tvm കോട്ടയം: കേരള കോൺഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരും തിരികെ വരണമെന്നും, ഇനി സംസ്ഥാനത്ത് ഒരൊറ്റ കേരള കോൺഗ്രസ് മാത്രം മതിയെന്നും പി.ജെ. ജോസഫ്. തെറ്റുകൾ ഏറ്റുപറഞ്ഞ് ജോസ് കെ. മാണി ഉൾപ്പെടെയുള്ളവർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലത്തിന് പിന്നാലെയാണ് പി.ജെ. ജോസഫിന്റെ നിർണായക പ്രസ്താവന. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയം നേടി ജോസഫ് വിഭാഗം തങ്ങളുടെ കരുത്ത് തെളിയിച്ചു. അതേസമയം, മത്സരിച്ച പന്ത്രണ്ട് സീറ്റുകളിലും പരാജയപ്പെട്ടത് ജോസ് കെ. മാണി […]Read More
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) മിന്നുന്ന വിജയം സ്വന്തമാക്കി. ദശാബ്ദക്കാലത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്കു നീങ്ങുകയാണ്. തകര്ന്നടിഞ്ഞത് പല പരമ്പരാഗത സിപിഎം കോട്ടകളാണ്. യുഡിഎഫിന്റെ കൃത്യമായ ആസൂത്രണവും ജനവികാരവും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചു. തെരഞ്ഞെടുപ്പ് ഫലം: പ്രധാന സവിശേഷതകൾ തെരഞ്ഞെടുപ്പ് പ്രകടനം: ഒരു വിശകലനം കഴിഞ്ഞ കുറച്ചു കാലങ്ങളായി യുഡിഎഫ് നടത്തിയ ഗൃഹപാഠങ്ങളും, ജനങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരത്തെ […]Read More
BY ; TS TVM തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെയും ക്രൂരമായി ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്ത ഭർത്താവിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ഉളിയാഴത്തുറ സീനു വീട്ടിൽ ദീപു എസ്. (45) ആണ് പിടിയിലായത്. വിവാഹ സമ്മാനമായി ലഭിച്ച സ്വർണ്ണാഭരണങ്ങളും കുടുംബസ്വത്തും ആവശ്യപ്പെട്ട് ഇയാൾ ഭാര്യയെയും കുട്ടികളെയും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യാവീട്ടുകാരിൽ നിന്നും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കാൻ നിർബന്ധിച്ചുമാണ് ഇയാൾ മർദ്ദനം […]Read More
By:TS Tvm തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ, വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. കരിമഠം കോളനി, ടി.സി 39/1833, ഫ്ലാറ്റ് 20-ൽ താമസിക്കുന്ന സെൽവന്റെ മകൻ സുഭാഷ് (32) ആണ് അറസ്റ്റിലായത്. 2026 മെയ് 2-ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പ്രതി സ്ഥിരമായി ഓട്ടോ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ആക്രമണത്തിനിരയായ യുവാവ് സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കമുണ്ടാവുകയും, ഇത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന്, പൊട്ടിയ […]Read More
