കോട്ടയം-എറണാകുളം പുതിയ ദേശീയപാത യാഥാർത്ഥ്യമാകുന്നു; സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ശുപാർശ നൽകും

 കോട്ടയം-എറണാകുളം പുതിയ ദേശീയപാത യാഥാർത്ഥ്യമാകുന്നു; സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ശുപാർശ നൽകും

മധ്യകേരളത്തിന്റെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് പുതിയ കോട്ടയം – എറണാകുളം ദേശീയപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ദേശീയപാത 183, 66 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുതിയ ഇടനാഴിക്കായി (Corridor) സംസ്ഥാന സർക്കാർ ഉടൻ തന്നെ കേന്ദ്ര സർക്കാരിന് ഔദ്യോഗിക ശുപാർശ നൽകുമെന്ന് കോട്ടയം എം.പി കെ. ഫ്രാൻസിസ് ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പദ്ധതിക്ക് പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ പ്രത്യേകതകൾ:

  • പാത കടന്നുപോകുന്ന വഴി: കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം, വെച്ചൂർ, വൈക്കം വഴി തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപമെത്തി അങ്കമാലി – കുണ്ടന്നൂർ ബൈപാസുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.
  • യാത്രാദുരിതത്തിന് പരിഹാരം: നിലവിൽ കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ വാഹനപ്പെരുപ്പം രൂക്ഷമാണ്. കണക്കുകൾ പ്രകാരം ഈ റൂട്ടിൽ അനുവദനീയമായ വാഹകശേഷിയുടെ ഒമ്പതിരട്ടി വാഹനങ്ങളാണ് ദിവസേന ഓടുന്നത്. തിരക്കുള്ള സമയങ്ങളിൽ 60 കിലോമീറ്റർ ദൂരയാത്രയ്ക്ക് മൂന്ന് മണിക്കൂറിലധികം സമയം നഷ്ടപ്പെടുന്ന അവസ്ഥയ്ക്കാണ് പുതിയ പാതയിലൂടെ പരിഹാരമാകുന്നത്.
  • കേന്ദ്രത്തിന്റെ ഉറപ്പ്: ലോക്‌സഭയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ വേഗത്തിലാക്കിയത്. സംസ്ഥാന സർക്കാരിന്റെ ശുപാർശ ലഭിച്ചാലുടൻ കേന്ദ്ര ഗതാഗത വകുപ്പ് പഠനസംഘത്തെ അയക്കുമെന്ന് എം.പി അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News